'കൗണ്ടറുകൾക്ക് ചമ്മിക്കൊടുക്കുന്നത് അതിന്റെ ഭാഗമാണ്'; മനസ്സുതുറന്ന് മീനാക്ഷി രവീന്ദ്രൻ
കുറഞ്ഞ സമയം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ എന്ന പരിപാടിയിലൂടെയാണ് മീനാക്ഷിയെ മലയാളികൾക്ക് സുപരിചതമാകുന്നത്. അതിന് ശേഷം ഉടൻ പണം എന്ന പരിപാടിയുടെ അവതാരകയായി എത്തിയ മീനാക്ഷി നിരവധി ആരാധകരെ സ്വന്തമാക്കി.
ഇപ്പോൾ സിനിമയിലും സജീവമാണ് മീനാക്ഷി. ഇപ്പോൾ തീയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമലുവിൽ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാറുള്ള മീനാക്ഷിക്ക് പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ തന്റെ നിലപാടുകളിൽ നിന്ന് താരം പിന്നോട്ട് പോയിട്ടില്ല.

ഇപ്പോൾ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ തന്നെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം. ഒറിജിനൽ മീനാക്ഷിയെ ഇതുവരെ ആർക്കും അറിയില്ലെന്നാണ് താരം പറയുന്നത്. ഒറിജിനൽ മീനാക്ഷി ആരാണ് എന്ന ചോദ്യത്തിന് താരം മറുപടിയും പറയുന്നുണ്ട്.
പ്രോഗ്രാമുകളിൽ കാണുന്ന മീനാക്ഷി സ്ക്രിപ്റ്റിന്റെ ഭാഗമാണെന്നും കൗണ്ടറുകൾക്ക് ചമ്മിക്കൊടുക്കുന്നത് അതിന്റെ ഭാഗമാണെന്നും മീനാക്ഷി പറയുന്നു. താൻ ചമ്മിയില്ലെന്ന ഈഗോയിൽ നിൽക്കുന്നതിനെക്കാൾ കയ്യീന്ന പോയെന്ന് അറിയുമ്പോൾ അത് അംഗീകരിക്കുന്നതാണ് നല്ലതെന്നും മീനാക്ഷി പറയുന്നു.
ഉടൻ പണത്തിലുള്ളതല്ല തന്റെ യഥാർത്ഥ സ്വഭാവം എന്നും അത് കണ്ട് നിങ്ങൾ പാവമാണെന്ന് വിചാരിച്ചു എന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും താൻ ആരാണെന്ന് സത്യത്തിൽ അറിയില്ല. ഒരുപാട് സംസാരിക്കുന്ന ആളാണെന്നും മീനാക്ഷി പറയുന്നു. പത്ത് വയസ്സിൽ ചിന്തിച്ചത് പോലെയോ 21 വയസ്സിൽ ചിന്തിച്ചത് പോലെോ അല്ല ഇപ്പോൾ ചിന്തിക്കുന്നതെന്നും പഠിക്കുക, മറക്കുക, പഠിക്കുക എന്ന രീയിലാണ് താൻ മുന്നോട്ട് പോകുന്നതെന്നും മീനാക്ഷി പറഞ്ഞു.
മാറ്റങ്ങൾ വരുത്താൻ താത്പര്യപ്പെടുന്ന ആളാണ് താനെന്നും മീനാക്ഷി പറയുന്നു. തന്റെ ഉള്ളിൽ തന്നെ ഒരു റിബൽ ഉണ്ടെന്ന് മീനാക്ഷി പറഞ്ഞു. ബോഡി ഷേയ്മിംഗ് കമന്റുകൾ മറികടക്കാൻ അത് സഹായിച്ചെന്നും മീനാക്ഷി പറഞ്ഞു. തന്നെ കൊണ്ട് പറ്റില്ലെന്ന് പറയുന്നിടത്ത് അത് ചെയ്ത് കാണിക്കമമെന്ന വാശി ഉള്ളിൽ എവിടെയോ ഉള്ളതായും മീനാക്ഷി പറയുന്നു.
പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിൽ സൈബർ അറ്റാക്കും ബോഡി ഷേയ്മിംഗുമൊക്കെ മീനാക്ഷിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും കൊണ്ട് തന്റെ രീതികൾ മാറ്റാൻ മീനാക്ഷി തയ്യാറല്ല. തന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് മീനാക്ഷി മുന്നോട്ട് പോകുന്നത്.












Click it and Unblock the Notifications