Get Updates
Get notified of breaking news, exclusive insights, and must-see stories!

'മീനാക്ഷി ആർക്കാണ് വോട്ട് ചെയ്തത്? പറയാൻ ഭയമുണ്ടോ?';'അനുനയ നയം വ്യക്തമാക്കുന്നു', മറുപടിയുമായി താരം

കന്നി വോട്ട് ചെയ്തതിന്റെ ചിത്രങ്ങള് നടി മീനാക്ഷി പങ്കിട്ടിരുന്നു. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ അഭിമാനം എന്ന വാക്കുകളോടെയായിരുന്നു മീനാക്ഷി ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിന് പിന്നാലെ ആർക്കാണ് മീനാക്ഷി വോട്ട് ചെയ്തത്, രാഷ്ട്രീയം പറയാൻ ഭയക്കുന്നുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് മീനാക്ഷിയുടെ നേർക്ക് ഉയർന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി പറയുകയാണ് താരം.

അനുനയ നയം വ്യക്തമാക്കുന്നു, കഴിഞ്ഞ പോസ്റ്റിൽ ചില കമൻ്റുകളിൽ എൻ്റെ രാഷ്ട്രീയമെന്താണ് .സ്വന്തമായി നിലപാടുകൾ ഉള്ളയാളാണോ . ഇത്തരം കാര്യങ്ങൾ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി. എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാൽ പറയട്ടെ.
ഭയക്കുന്നുവെന്നതല്ല ..കലാകാരന്മാരും മറ്റും നമ്മുടെ ആൾ ( ഉദാ..നമ്മുടെ മീനാക്ഷി ) എന്ന നിലയിലാണ് മലയാളികൾ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു... ( ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ) ഞാൻ ഒരു പക്ഷം നിന്നു പറയുമ്പോൾ ഞങ്ങടെ മീനാക്ഷി. അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങൾ .ഈ തിരിവുകളേയാണ് ഞാൻ ഭയപ്പെടുന്നത്.ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല.

meenaskhi4-

ഓരോ പാർട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായ് എന്നല്ലെ പറയുന്നത് ... എന്നാൽ ഒരുമിച്ച് നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാൽ എത്ര സുന്ദരമാവും കാര്യങ്ങൾ... എനിക്കും നിലപാടുകൾ ഉണ്ട് ഞാൻ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ് ജനാധിപത്യത്തെക്കുറിച്ചറിയാൻ അതെനിക്ക് ഉപകാരവുമായി ...രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെ (ഫിൻലൻഡ് ... സ്കോട്ട്ലെൻറ് ..etc ) അയിത്തീരണമെന്നാണ് ആഗ്രഹം. സത്യത്തിൽ കേരളം സ്കാൻഡ് നേവിയൻ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ് വിദ്യാഭ്യാസം മെഡിക്കൽ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങൾ ഒക്കെ.കാരണം മലയാളി പൊളിയല്ലേ.

മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാൽ അഹാ ഇവിടം സ്വർഗ്ഗമല്ലെ . അത് ആര് ഭരിച്ചാലും നമ്മൾ മലയാളികൾ ഒരു സംഭവമല്ലെ .. സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങൾ കേൾക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കൾ പ്രത്യേകിച്ച് .വനിതാ നേതാക്കൾ ഉൾപ്പെടെ എല്ലാ പാർട്ടിയിലുമുണ്ടാകട്ടെ.. ഇവിടെ എല്ലാ പാർട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം ...എൻ്റെ ചെറിയ അറിവുകളിൽ നിന്നെഴുതുന്നു.. തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ :
..പക്ഷെ എനിക്ക് നിലപാടുള്ളപ്പോഴും പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല ... എന്ന നിലപാടിലാണിപ്പോൾ... കുറച്ചു കൂടി വലുതാവട്ടെ ... ചിലപ്പോൾ ഞാനും നിലപാടുകൾ വ്യക്തമാക്കിയേക്കാം ... ഇപ്പോൾ ക്ഷമിക്കുമല്ലോ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+