ദിലീപിനൊപ്പം മീനാക്ഷി; മീനുട്ടി അച്ഛൻ മാത്രമല്ല അമ്മയും ഉണ്ട്; അവൾ അച്ഛൻറെ പൊന്നുമോളാണെന്ന് കമന്റ്
മീനാക്ഷി ദിലീപിന് ധാരാളം ആരാധകർ ഉണ്ട്. സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. അടുത്തിടെയാണ് മീനാക്ഷി എം ബി ബി എസ് പാസായത്. അച്ഛൻ ദിലീപിനൊപ്പം പല പൊതുപരിപാടികളിലും മീനാക്ഷി പങ്കെടുക്കാറുണ്ട്. കാവ്യയുടെ വസ്ത്ര ബ്രാന്റിന്റെ മോഡലായും മീനാക്ഷി എത്താറുണ്ട്. ദിലീപും മഞ്ജു വാര്യരും വിവാഹ ബന്ധം അവസാനിപ്പിച്ചപ്പോൾ മീനക്ഷി ദിലീപിനൊപ്പമാണ് പോയത്.
അച്ഛനോടുള്ള ഇഷ്ടം കൊണ്ടാണ് മീനാക്ഷി ദീലീപിനൊപ്പം പോയതെന്നാണ് ആരാധകർ പറയുന്നത്. ദിലീപിനും കാവ്യയ്ക്കും ഒപ്പം പല പരിപാടികളിലും മീനാക്ഷി എത്തുമ്പോൾ എന്തുകൊണ്ടാണ് അമ്മയ്‌ക്കൊപ്പം മീനാക്ഷി ഒരിക്കൽപോലും എത്താത്തത് എന്ന ചോദ്യം ഉയരാറുണ്ട്. മഞ്ജുവും മീനാക്ഷിയും ഒരുമിച്ച് ഇതുവരെ ഒരു പരിപാടിയിൽ പോലും എത്തിയിട്ടില്ല.

അച്ഛനൊപ്പം ആയാലും അമ്മയെ മറന്നുകളയാമോ എന്നും അമ്മയെ കാണണമെന്ന് തോന്നാറില്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങളൊക്കെ മീനാക്ഷിയുടെ വീഡിയോയ്ക്ക് താഴെ കാണാറുണ്ട്. ഇപ്പോൾ മീനാക്ഷിയും ദിലീപും ഒന്നിച്ചുള്ള ഒരു വീഡിയോയ്ക്ക് ഇത്തരം ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഒരു ഫേസ്ബുക്ക് പേജിലാണ് മീനൂട്ടിക്ക് അച്ഛനെ എന്തൊരു ഇഷ്ടം ആണല്ലേ എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചത്. ഇതിന് താഴെയാണ് കമന്റുകൾ.
നിനക്ക് ഒരു അമ്മയുണ്ട് അത് മറക്കരുത്, അവൾ അച്ഛൻറെ പൊന്നുമോളാണ് അവൾക്ക് അമ്മയോട് ഇഷ്ടമാണ്.. മാന്യമായ മനുഷ്യരെ അവരുടെ ഇഷ്ടത്തിന് വിടാതെ നാണക്കേട്ട വാക്കുകൾ ഈ സമൂഹത്തിലെ നന്മകൾ തകർക്കാൻ കഴിയില്ല. മീനുട്ടി അച്ഛൻ മാത്രമല്ല അമ്മയും ഉണ്ട്, അച്ഛന്റെ പൊന്നുമോൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മഞ്ജുവും ദിലീപും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ 2014 ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുകയും ചെയ്തു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത മഞ്ജു വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ സിനിമയിലേക്ക് തിരിച്ചെത്തി.
ലിയ സ്വീകാര്യതയാണ് രണ്ടാം വരവിൽ താരത്തിന് ലഭിച്ചത്. മലയാളത്തിലും തമിഴിലും തിരക്കുള്ള താരമാണ് മഞ്ജു. ഹൗ ഓൾഡ് ആർ യു, റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലൻ, ഒടിയൻ, ലൂസിഫർ , ആയി, വേട്ടയ്യൻ, വിടുതലൈ 2 തുടങ്ങി നിരവധി സിനിമകളാണ് രണ്ടാം വരവിൽ മഞ്ജു ചെയ്തത്.












Click it and Unblock the Notifications