മീരാ ജാസ്മിന്‍ എന്റെ അഹങ്കാരത്തിന് കനത്ത തിരിച്ചടി തന്നു; ദിലീപാണ് അത് വിളിച്ച് പറയുന്നത്: ലാല്‍ ജോസ്
ഒരു കഥ മറ്റുള്ളവർക്ക് മുമ്പില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ അത്ര കഴിവുള്ള വ്യക്തിയാണ് താനെന്ന വിശ്വാസം തനിക്ക് ഇല്ലെന്ന് ലാല്‍ ജോസ്. പല ആർട്ടിസ്റ്റുകളും എന്റെ പേരിലുള്ള ഒരു വിശ്വാസം കാരണം കഥ മുഴുവന്‍ പറയിപ്പിക്കാറില്ല. കഥയുടെ ചെറിയ രൂപവും ക്യാരക്ടറുമൊക്കെയാണ് പറയുക. പക്ഷെ ശരിക്കും നമ്മള്‍ കഥ പറച്ചിലുകാരനാകണമെന്നും ലാല്‍ ജോസ് പറയുന്നു.
കഥ പറച്ചിലിലെ എന്റെ അഹങ്കാരത്തിന് കിട്ടിയ ആദ്യത്തെ അടി എന്ന് പറയുന്നത് മുല്ല എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. ആ സിനിമക്ക് വേണ്ടിട്ട് മീരാ ജാസ്മിനെയാണ് നായികയായിട്ട് വിചാരിച്ചിരുന്നത്. അങ്ങനെ മീരാ ജാസ്മിനെ കൽക്കട്ടയിൽ പോയി കണ്ടു. അന്ന് അവർ അവിടെ കൽക്കട്ട ന്യൂസ് എന്ന സിനിമയിൽ ദിലീപിന്റെ നായികയായിട്ട് അഭിനയിക്കുകയാണ്. ദിലീപും അവിടെ ഉണ്ട്.

അവരോട് കഥയൊക്കെ പറഞ്ഞ് ഞാന്‍ തിരിച്ച് പോന്നു. അപ്പോഴാണ് ദിലീപ് വിളിച്ച് അത് നടക്കുമെന്ന് തോന്നുന്നില്ലെന്ന് പറയുന്നത്. അവൾക്ക് ലാലു കഥ പറഞ്ഞിട്ട് മനസ്സിലായില്ല എന്ന് മീര ജാസ്മിന്‍ ദിലീപിനോട് പറഞ്ഞത്രേ. അതായത് അത്തരം ഭീകരമായ പണികൾ നമുക്ക് കിട്ടിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ എന്റെ കോൺഫിഡൻസ് മുഴുവൻ പോയി. അതുകൊണ്ടാണ് പുതിയ പെൺകുട്ടികളെ ഞാൻ നയിക്കാന്‍ തുടങ്ങിയത്. അവർക്ക് ക്യാരക്ടർ പറഞ്ഞ് കൊടുത്താല്‍ മതിയാകും. കഥമുഴുവന്‍ പറഞ്ഞ് കണ്‍വീന്‍സിങ് ചെയ്യേണ്ട ഒരു ആവശ്യം വരുന്നില്ല.
അഭിമുഖകളില്‍ ഒരു തോല്‍വിയാണ് ഞാനെന്ന് എപ്പോഴും സ്വയം കരുതും. ശരിക്കും ഒരു വാചകത്തിലോ രണ്ട് വാചകത്തിലോ മറുപടി പറയുന്ന അഭിമുഖങ്ങള്‍ കാണാനാണ് എനിക്ക് ഇഷ്ടും. അല്ലാതോ ഒരു ചോദ്യത്തിന് വളവളാന്ന് മറുപടികള്‍ പറയുന്നത് അത്ര നല്ല കാര്യമല്ല. എന്നാല്‍ ഞാന്‍ അങ്ങനെയാണ്. എൻ്റെ എതിർപക്ഷത്ത് ഇരിക്കുന്ന ഒരു വ്യക്തിക്ക് ഒരു സംശയം, അല്ലെങ്കില്‍ ഒരു ചോദ്യം ബാക്കി വെക്കാന്‍ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് വിശദമായി സംസാരിക്കുമെന്നും അദ്ദേഹം പറയുന്നു.
ലാല്‍ ജോസിന്റെ കൊച്ചു വർത്തമാനങ്ങള്‍ എന്ന് പറയുന്ന ചാനല്‍ തുടങ്ങുന്നത് 2024 ജനുവരിയിലാണ്. യാതൊരു വിധത്തിലുള്ള പബ്ലിസിറ്റിയും അതിന് കൊടുത്തിരുന്നില്ല. ഞാന്‍ ചെയ്യുന്ന യാത്രകളൊക്കെ അതില്‍ കൊടുക്കാനായിരുന്നു എൻ്റെ പദ്ധതി. ഇതൊക്കെ എവിടെയെങ്കിലും സ്റ്റോർ ചെയ്ത് വെക്കണമല്ലോ. സഫാരിയിലെ ചരിത്രം എന്നിലുടേയും ഇതും ഒക്കെ കണ്ട് തുടങ്ങിയ ആളുകള്‍ വിളിക്കാറുണ്ട്. അതില്‍ പലരും പറയുന്നത് രാത്രി കിടുന്നുറങ്ങുന്നത് ഇതിന്റെ ഓഡിയോ കേട്ടിട്ടാണെന്ന്. അവർ അത് വളരെ പോസിറ്റീവായിട്ടാണ് പറയുന്നതെങ്കിലും ഉറക്കാനുള്ള പവറിലാണ് ഞാന്‍ അത് പറയുന്നതെന്ന് തമാശക്ക് ആലോചിച്ച് പോകും.
വ്യക്തിപരമായി തോന്നുന്നു ഇഷ്ടമൊക്കെ ഇതില്‍ പ്രധാനമാണ്. നിങ്ങളുടെ മുഖത്ത് നോക്കിയിരിക്കാന്‍ മറ്റൊരാള്‍ക്ക് തോന്നണം. അതിന് നിങ്ങളോട് ഒരു ഇഷ്ടം ഏതെങ്കിലും ഒരു കോണില്‍ ഉണ്ട്. മറ്റൊരു കാര്യം പറയുന്നതിലെ വ്യക്തയാണ്. എന്റെ ശബ്ദം വലിയ പ്രശ്നമാണ്. ക്ലാരിറ്റിയുടെ കുറവുണ്ട്, മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ് എന്നൊക്കെ നേരത്തെ എന്നോട് പലരും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ മിമിക്രിക്കാർ അനുകരിക്കാനൊക്കെ തുടങ്ങിയതില്‍ പിന്നെ ആ ശബ്ദം ആളുകള്‍ക്ക് ഇഷ്ടമായി. പറഞ്ഞ് വന്നത് ഞാന്‍ വിശദമായി കാര്യങ്ങള്‍ പറയുന്നത് സംസാരിക്കുന്നത് ആളുകള്‍ക്ക് മനസ്സിലാകാതിരിക്കരുത് എന്ന് കരുതിയാണ്. തുടക്ക കാലത്ത് ചാനലുകളില്‍ സ്ഥിരമായി അഭിമുഖത്തിനും മറ്റും പോകുമായിരുന്നു. അങ്ങനെ കുടുംബങ്ങള്‍ക്കിടയിലും ഞാന്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. പറഞ്ഞ് പറഞ്ഞ് എന്നെക്കുറിച്ച് ആളുകള്‍ക്ക് അറിയാത്തത് ഒന്നും ഇല്ലാതായി. അതുകൊണ്ട് തന്നെ അഭിമുഖങ്ങളോട് വിമുഖനാണ് ഞാനെന്നും ലാല്‍ ജോസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications