മീരാ ജാസ്മിന് എന്നേക്കാള്‍ മൂത്തത്; അന്ന് അവരില്‍ നിന്നും ശരിക്കും മുഖത്ത് അടികിട്ടി; മഞ്ജു പത്രോസ് പറയുന്നു
ചെറുപ്പകാലത്ത് വളരെ അധികം കഷ്ടപ്പാടുകള്‍ സഹിച്ച കുടുംബമാണ് തന്റേതെന്ന് തുറന്ന് പറഞ്ഞ് നടി മഞ്ജു പത്രോസ്. അപ്പന് കഷ്ടപ്പെട്ട് കൂലിപ്പണിയെടുത്താണ് ഞങ്ങളെ വളർത്തിയത്. ചുമട്ടുതൊഴിലാളിയായിരുന്നു. അതുപോലുള്ള എല്ലാ പണികള്‍ക്കും പോകും. ഇന്ന് ഇപ്പോള്‍ അതൊക്കെ മാറി. അപ്പനും അമ്മയുമൊക്കെ നല്ല രീതിയില്‍ ജീവിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. സഹോദരന് അയർലണ്ടിലാണ്, നാത്തൂനും ജോലിയുണ്ട്. ഞാന്‍ ഇങ്ങനെയുമായി. ഇതിനൊക്കെ പിന്നില്‍ അച്ഛന്റേയും അമ്മയുടേയും അധ്വാനമാണെന്നും മഞ്ജു പത്രോസ് പറയുന്നു. കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ജു പത്രോസ് ആദ്യമായി അഭിനയിച്ച ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത് ചക്രമായിരുന്നു. ചിത്രത്തിലെ നായിക മീര ജാസ്മിനോടൊപ്പം തന്നെയായിരുന്നു മഞ്ജു പത്രോസിന്റെ ആദ്യ രംഗവും. അന്നത്തെ അഭിനയത്തിലെ രസകരമായ ഒരു സംഭവത്തെക്കുറിച്ചും അഭിമുഖത്തില്‍ മഞ്ജു പത്രോസും അമ്മയും തുറന്ന് പറയുന്നുണ്ട്.

'മീര ജാസ്മിനൊപ്പമായിരുന്നു ആദ്യ സീന്‍. അതില്‍ മുഖത്ത് അടിക്കുന്ന ഒരു സീനുണ്ട്. നല്ലൊരു പൊട്ടിക്കല്‍ കിട്ടി. മുഖം മാറ്റാന്‍ സാധിച്ചില്ല. ചക്രത്തിലേക്ക് അഭിനയിക്കുന്നതിന് വേണ്ടി ഡാന്‍സ് ടീച്ചറായിരുന്നു ഇവരുടെ ഫോട്ടോയൊക്കെ അയച്ചുകൊടുക്കുന്നത്. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വലിയ അത്ഭുതത്തോടെയായിരുന്നു എന്നോട് പറഞ്ഞത്. പണ്ട് മുതല്‍ തന്നെ അഭിനയിക്കാനും ഡാന്‍സ് കളിക്കാനും വലിയ ഇഷ്ടമായിരുന്നു' മഞ്ജു പത്രോസിന്റെ അമ്മ പറയുന്നു.
വർഷങ്ങള്‍ക്ക് ശേഷം ക്വീന്‍ എലിസബത്തില്‍ മീര ജാസ്മിനുമായി ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചു. അന്ന് മീരയെ കണ്ടപ്പോള്‍ മീര കൂടുതല്‍ ചെറുപ്പവും ഞാന്‍ കൂടുതല്‍ പ്രായവുമായി. നമ്മള് ഒരുമിച്ച് ചക്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'അയ്യോ ആ ആള് ആണോ, കണ്ടാല്‍ പറയില്ല കേട്ടോ.. നല്ല രീതിയില്‍ മാറിപ്പോയി' എന്നായിരുന്നു മീര ജാസ്മിന്റെ പ്രതികരണം. യഥാർത്ഥത്തില്‍ എന്നേക്കാളും മൂത്തതാണ് മീര. എന്നാല്‍ കണ്ടാല്‍ പറയില്ല. ഇപ്പോഴാണെങ്കിലും എന്റെ മകളെ പോലിരിക്കും.
മീര ജാസ്മിന് നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. അവർ ഇമോഷണില ഭയങ്കര വീക്കാണ്, കൊണ്ടുനടക്കാനൊക്കെ വലിയ പാടാണ് എന്നൊക്കെ പണ്ട് കേട്ടിരുന്നു. എന്നാല്‍ അങ്ങനെയൊന്നും അല്ല. നമ്മള് പറയുന്ന കഥകളൊക്കെ കേള്‍ക്കും. അവർ വലിയ ഡിപ്രഷനിലേക്കും പ്രശ്നത്തിലേക്കുമൊക്കെ പോയ സമയത്തെക്കുറിച്ചും ജീവിത ശൈലമാറ്റിയതും ഇപ്പോഴത്തെ സന്തോഷവും സമാനധനവുമൊക്കെ പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ ധൈര്യമാണെന്നും മഞ്ജു പത്രോസ് പറയുന്നു.
മലയാള ടെലിവിഷൻ, സിനിമാ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭയായ മഞ്ജു പത്രോസ് 'മറിമായം' എന്ന ജനപ്രിയ മലയാളം ഹാസ്യ ടെലിവിഷൻ പരമ്പരയിലെ "മിനി" എന്ന കഥാപാത്രത്തിലൂടെയാണ് തുടക്കത്തില്‍ കൂടുതല്‍ ശ്രദ്ധേയയാകുന്നത്. 2003 ല്‍ ഇറങ്ങിയ ചക്രമാണ് ആദ്യ സിനിമയെങ്കില്‍ രണ്ടാമത്തെ സിനിമയായ നോർത്ത് 24 കാതത്തിന് വേണ്ടി പത്ത് വർഷം കാത്തിരിക്കേണ്ടി വന്ന നടി കൂടിയാണ് മഞ്ജു പത്രോസ്.
ഉട്ട്യോപ്യയിലെ രാജാവ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിർക്കുമ്പോള്‍, പഞ്ചവർണ്ണതത്ത, തൊട്ടപ്പന്, ഭൂതകാലം, ഹെവന്‍,ക്വീന്‍ എലിസബത്ത് തുടങ്ങിയവയാണ് മഞ്ജു പത്രേസിന്റെ പ്രേക്ഷ ശ്രദ്ധ നേടിയ ചിത്രങ്ങള്‍. നേരത്തെ ബിഗ് ബോസ് മലയാളം സീസണ് 2 വിലെ മത്സരാർത്ഥിയായും താരം തിളങ്ങിയിരുന്നു. കൗമുദി ടിവിയിലെ അളിയന്‍സ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലെ പ്രധാനപ്പെട്ട അഭിനേതാവ് കൂടിയാണ് മഞ്ജു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications