Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെയാണെങ്കിൽ മീരയുടെ കല്യാണത്തിന് കോടികൾ ചെലവായിക്കാണും'; സോഷ്യൽമീഡിയ കണ്ടെത്തിയ കാരണം!!

ജൂൺ 29 ന് ആയിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. റിസ്പഷന് സിനിമാ മേഖലയിൽ നിന്ന് നിരവധി താരങ്ങൾ‌ എത്തിയിരുന്നു. സ്വർണാഭരണങ്ങൾ ഒന്നും ധരിക്കാതെയായിരുന്നു മീര വിവാഹത്തിന് എത്തിയത്. മേയ്ക്കപ്പും താരം കൂടുതലായി ഇട്ടിരുന്നില്ല.

വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം ആയെങ്കിലും വിവാഹത്തിനെക്കുറിച്ചുള്ള ചർച്ച അവസാനിച്ചിട്ടില്ല. മീരയുടെ വിവാഹത്തിന് എത്ര ചെലവ് ആയിക്കാണും എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. നല്ല തുക തന്നെ ചെലവായിക്കാണുമെന്നാണ് ഒരു വിഭാ​ഗം പറയുന്നത്. വിവാഹത്തിന് എത്തിയ അതിഥികളുടെ ഡ്രസ്സിം​ഗ് കണ്ടാണ് ഇക്കൂട്ടർ ഇങ്ങനെ പറയുന്നത്.

meera

ചില പരിപാടികൾക്ക് എത്തുന്ന അതിഥികൾക്ക് ആ പരിപാടി നടത്തുന്നവർ വില പിടിപ്പുള്ള സമ്മാനങ്ങളും വസ്ത്രങ്ങളും നൽകാറുണ്ട്. ആ വസ്ത്രം ധരിച്ച് താരങ്ങൾ പരിപാടിക്ക് എത്താറുണ്ടെന്നുമാണ് പറയുന്നത്. അതുപോലെ മീരയും അതിഥികൾക്ക് അണിയാൻ പ്രത്യേക ​ ഡ്രസ് കോഡ് തയ്യാറാക്കിയോ എന്നാണ് ചിലർ ചോദിക്കുന്നത്.

കാരണമായി ഇവർ പറയുന്നത് മീരയുടെ അമ്മ, കാവ്യാമാധവൻ, ആൻ അ​ഗസ്റ്റിൻ തുടങ്ങിയ മീരയുടെ അടുത്ത സുഹൃത്തുക്കൾ ധരിച്ച വസ്ത്രങ്ങളുടെ നിറം മാച്ചാണെന്നാണ്. വധുവായ മീര ധരിച്ച വസ്ത്രത്തിന് മാച്ച് ആവുന്ന നിറത്തിലുള്ള സാരിയാണ് ധരിച്ചത് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് മീര താരങ്ങൾക്ക് വസ്ത്രങ്ങൾ സമ്മാനമായി നൽകിയോ എന്ന ചോദ്യം ഉയരാൻ കാരണമായത്. ഒരുപക്ഷേ ഇവരുടെ വെറും തോന്നൽ മാത്രമാവാം ഇത്.

ഇത് മാത്രമല്ല ഹൽദിക്കും റിസെപ്ഷനുമായി ഏകദേശം അഞ്ച് ദിവസത്തോളമാണ് വിവാഹത്തിന്റെ ആഘോഷങ്ങൾ ഉണ്ടായിരുന്നത്. ഇത്ര വലിയ ആഘോഷത്തിന് എന്തായാലും കോടികൾ ചെലവായിക്കാണുമെന്നാണ് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നത്. സ്വർണാഭരണങ്ങൾ അണിഞ്ഞിരുന്നില്ലെങ്കിലും അണിഞ്ഞ ആഭരണങ്ങൾക്ക് ലക്ഷങ്ങൾ ചെലവായിക്കാണുമെന്നും സോഷ്യൽ മീഡിയയിൽ‌ ചർച്ചയുണ്ട്.

ലണ്ടനിലാണ് മീരയുടെ വരൻ ശ്രീജു. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ഇതിന് ശേഷം രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. തുടർന്നാണ് വിവാഹം ഉറപ്പിച്ചത്. കൊച്ചി എളമക്കര സ്വ​ദേശിനിയായ മീര നന്ദൻ മുല്ല എന്ന ചിത്രത്തിലൂടെയാണ് അഭിനയ രം​ഗത്തേക്ക് എത്തുന്നത്. 2008 ൽ ആണ് മുല്ല റിലീസ് ആയത്. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101. 3 എഫ് എമ്മിൽ ആർ ജെ യാണ് മീര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+