'ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേക്ക് പോകും ശ്രീജു ലണ്ടനിലേക്കും'; അപ്പോൾ ഹണിമൂണോയെന്ന് ആരാധകർ
നടി മീരാ നന്ദൻ ജൂൺ 29 നാണ് വിവാഹിതയായത്. വരൻ ശ്രീജുവാണ്. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. തന്റെ വിവാഹം ഗുരുവായൂരിൽ വെച്ചാകമെന്ന് പണ്ടേ ആഗ്രഹം ഉണ്ടായിരുന്നുവെന്നും കണ്ണൻ അത്രയും തനിക്ക് പ്രധാനപ്പെട്ടതാണെന്നും മീര വിവാഹത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. പിന്നീട് വിവാഹ സൽക്കാരത്തിന് നിരവധി താരങ്ങൾ എത്തിയിരുന്നു.
ഇപ്പോൾ ഹണിമൂൺ എവിടെയായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് മീര നന്ദൻ. ഇതുവരെ അത് പ്ലാൻ ചെയ്തിട്ടില്ലെന്നാണ് മീര പറഞ്ഞത്. ലീവ് കഴിഞ്ഞാൽ താൻ ദുബായിലേക്ക് പോകുമെന്നും ശ്രീജു ലണ്ടനിലേക്ക് പോകുമെന്നും മീര പറഞ്ഞു.
എനിക്ക് ലീവ് കുറവാണ്. കുറച്ച് ദിവസം കഴിഞ്ഞ് ദുബായിലേക്ക് പോകും. ലണ്ടനിൽ ഒരു റിസപ്ഷൻ കൂടിയുണ്ട്. അത് കഴിഞ്ഞ് ജോലിയ്ക്ക് ജോയ്ൻ ചെയ്യണം. ലണ്ടനിൽ നിന്ന് എവിടെയെങ്കിലും പോകണം. അത് ഇനി വേണം പ്ലാൻ ചെയ്യാൻ മീര പറഞ്ഞു.

അതേ സമയം മീരയുടെ വിവാഹ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സന്തോഷമായി സമാധാനത്തോടെ ഞങ്ങൾക്ക് ജീവിക്കണം. അത് മാത്രമാണ് സ്വപ്നം. പിന്നെ എഫ് എമ്മിലെ ജോലി ആണ് പ്രധാനമെന്നും വിവാഹത്തിന് പിന്നാലെ മീര പ്രതികരിച്ചിരുന്നു.
എന്റെ ലവ് എന്റെ ലൈഫ് എന്ന ക്യാപ്ഷൻ നൽകിയാണ് മീര വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലവ് അറേഞ്ച്ഡ് മാര്യേജ് എന്നാണ് ശ്രീജു പറഞ്ഞത്.
വിവാഹം എന്ന് ചിന്തിക്കുമ്പോൾ തന്നെ ഗുരുവായൂർ അമ്പല നടയിൽ എന്നാണ് തന്റെ മനസ്സിൽ വന്നതെന്നും ഒരുപാട് ഇമോഷൻസിലൂടെ കടന്നുപോവുകയാണെന്നും മീര വിവാഹത്തിന് ശേഷം പറഞ്ഞിരുന്നു. വളരെ സിംപിളായിട്ടാണ് മീര ഒരുങ്ങിയത്. സ്വർണാഭരണങ്ങൾ ധരിച്ചിരുന്നില്ല. മേക്കപ്പ് ഒന്നും ഒട്ടും അധികമായിരുന്നില്ല. മീരയുടെ ലുക്കിന് കയ്യടി ലഭിച്ചിരുന്നു.
മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്.. അതിന് ശേഷം രക്ഷിതാക്കൾ പരസ്പരം സംസാരിച്ച ശേഷം വിവാഹം ഉറപ്പിച്ചു. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ മുല്ല എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2008 ൽ ആണ് മുല്ല റിലീസ് ആയത്. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101. 3 എഫ് എമ്മിൽ ആർ ജെ യാണ് മീര.
മലപ്പുറം സ്വദേശിയാണ് ശ്രീജു, ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു.












Click it and Unblock the Notifications