'അത് ശരിക്കും പാമ്പ്'; ചന്ദനമഴയിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം 20 സാരി വരെ ഉടുത്തിരുന്നെന്ന് മേഘ്ന
കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു ചന്ദനമഴ. സൂപ്പർ ഹിറ്റായ സീരിയലിൽ മേഘ്ന വിൻസന്റ് ആണ് അമൃത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചന്ദനമഴ ചർച്ച ചെയ്യപ്പെടാറുണ്ട്. പല ട്രോളുകളും വരാറുണ്ട്. ഇപ്പോൾ സീരിയലിനെക്കുറിച്ച് പറയുകയാണ് മേഘ്നയും അർജുൻ ദേശായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണനും. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സുതുറന്നത്.
തീയിലൂടെ നടക്കുന്ന സീനിനെക്കുറിച്ചും പാമ്പിനെ പിടിച്ചതിനെക്കുറിച്ചും എത്ര സാരയാണ് ഉടുത്തത് എന്നതിനെക്കുറിച്ചുമൊക്കെ മേഘ്ന പറയുന്നുണ്ട്. ഓറഞ്ച് പേപ്പറും ലൈറ്റും കരിയുമൊക്കെ ഉപയോഗിച്ചാണ് തീയിലൂടെ നടക്കുന്നത് ഷൂട്ട് ചെയ്തതെന്ന് മേഘ്‌നയും സുബ്രഹ്‌മണ്യവും പറയുന്നു. പാമ്പിനെ ശരിക്കും പിടിച്ചതാണെന്നും പറയുന്നു. ' ഫസ്റ്റ് പറഞ്ഞപ്പോൾ പേടിയായിരുന്നു. പിന്നെ എല്ലാവരും കൂടിയെന്നെ പിരികൂട്ടി. ഡയറക്ടർ സാറിന് എന്റെ പൾസ് അറിയാം, പറ്റില്ലാ എന്ന് പറഞ്ഞാൽ അത് ചെയ്യാൻ ഭയങ്കരമായിട്ട് ശ്രമക്കും. പാമ്പിനെ പിടിച്ച് കഴിഞ്ഞപ്പോൾ സാർ പറഞ്ഞു എനിക്കറിയാം നീയങ്ങനെ പറഞ്ഞാൽ ചെയ്യുമെന്ന്, മേഘ്‌ന പറയുന്നു.

സീരിയിലിനായി വാങ്ങിച്ച സാരികളെക്കുറിച്ചും മേഘ്‌ന പറയുന്നു. സീരിയലിനായി വാങ്ങിച്ച കുറെ സാരികൾ താൻ കൊടുത്തിട്ടുണ്ടെന്നും ചിലത് റിയൂസ് ചെയ്തിട്ടുണ്ടെന്നും മേഘ്‌ന പറഞ്ഞു. പ്ലേയ്ൻ സാരിയൊക്കെയാണെങ്കിൽ അതെടുത്ത് ചുരിദാർ ആക്കിയിട്ടുണ്ടെന്നും ഇപ്പോൾ ചെയ്യുന്ന സീരിയലുകളിൽ ചില ചുരിദാർ അങ്ങനെയാണെന്നും പറയുന്നു. ഒരു ദിവസം തന്നെ 20 സാരി വരെ മാറിയിട്ടുണ്ടെന്നും അത്രയും സാരി ഉപയോഗിക്കേണ്ടി വരുമ്പോൾ വാങ്ങിക്കേണ്ടി വരുമെന്നും താരം പറയുന്നു.
അതേ സമയം ചന്ദനമഴയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴുള്ള ഒരു അനുഭവത്തെക്കുറിച്ചും സുബ്രഹ്‌മണ്യം പറഞ്ഞു. ഒരു ദിവസം അമ്പലത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അമ്മ വന്ന് പിറകിൽ നിന്ന് ഒരു അടി തന്നുവെന്നും ആ കൊച്ചിനെ ഒന്ന് സ്‌നേഹച്ചൂകൂടെ എന്ന് ചോദിച്ചെന്നും താരം പറയുന്നു. നെഗറ്റീവ് വേഷം ചെയ്തിരുന്ന ശാലുവിനും അടി കിട്ടിയിട്ടുണ്ടെന്ന് അമൃത പറയുന്നു. ചന്ദനമഴയിൽ വർഷ എന്ന കഥാപാത്രത്തെയാണ് ശാലു ചെയ്തത്. താനും ശാലുവും പോകുമ്പോൾ ആളുകൾ വന്ന് ശാലുവിനെ അടിച്ചിട്ട് പോകുവായിരുന്നുവെന്നും താരം പറയുന്നു.
പോപ്പിക്കുടയുടെ പരസ്യത്തിന്റെ മോഡലായിട്ടാണ് താൻ അഭിനയ രംഗത്തേക്ക് വന്നതെന്ന് താരം പറയുന്നു. ഇന്ന് മലയാളത്തിലും തമിഴിലുമൊക്കെ മേഘ്ന അഭിനയിക്കുന്നുണ്ട്. അതേ സമയം തമിഴ്നാട് സ്വദേശിയായണ് സുബ്രഹ്മണ്യൻ. ചന്ദന മഴയാണ് താരത്തിന്റെ ആദ്യ മലയാള സീരിയിൽ. വിജയ് നായകനായ ഗോട്ട് എന്ന സിനിമയിലും സുബ്രഹ്മണ്യൻ അഭിനയിച്ചിട്ടുണ്ട്. സിനമയിൽ അവസാന ഭാഗത്ത് ആണ് സുബ്രഹ്മണ്യൻ എത്തുന്നത്. ചെറിയ റോളായിരുന്നെങ്കിലും അർജുൻ ദേശായി സിനമയിൽ വന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ.












Click it and Unblock the Notifications