മീനാക്ഷി മഞ്ജു വാര്യരുടെ മകളല്ലേ, അതുകൊണ്ട് യാതൊരു അത്ഭുതവും ഇല്ല'; പുതിയ വീഡിയോക്ക് കമന്റ്
കൊച്ചി: ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഗോകുൽ സുരേഷ്, കാളിദാസ് ജയറാം ഇങ്ങനെ അച്ഛന്റെ പാത പിന്തുടർന്ന് മലയാള സിനിമയിൽ എത്തിയ യുവ താരങ്ങൾ നിരവധിയാണ്. താരങ്ങളുടെ ആൺമക്കൾ സിനിമയിൽ എത്തുമ്പോൾ പെൺമക്കൾ പലരും സിനിമയിൽ നിന്നും മാറി നിൽക്കുന്നതാണ് പൊതുവെ മലയാളത്തിൽ പതിവ്. ഈ പതിവ് തിരുത്തികുറിക്കുമോ മീനാക്ഷി ദിലീപ് എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ടുകളും റിലുകളുമാണ് ഇതിന് കാരണം.
മുൻപൊക്കെ ദിലീപിനൊപ്പം എത്തിയാൽ പാപ്പരാസികളുടെ കണ്ണിൽ നിന്നും ഓടിമറയുന്ന മീനാക്ഷിയെ ആണ് കാണാറുള്ളത്. ഓൺലൈൻ മാധ്യമങ്ങൾ എന്തെങ്കിലും ചോദിച്ചാൽ പോലും അത് ഗൗനിക്കാതെ മീനാക്ഷി നടന്ന് നീങ്ങാറുണ്ട്, അവരുടെ ക്യാമറ കണ്ണിലും പെടാതെ രക്ഷപ്പെടാനും മീനാക്ഷി ശ്രമിക്കാറുണ്ട്. എന്നാൽ എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷം മോഡലിംഗ് പരീക്ഷിക്കുന്ന മീനാക്ഷിയെ ആണ് പ്രേക്ഷകർ കണ്ടത്. ആദ്യം മോഡലായി എത്തിയത് കാവ്യ മാധവന്റെ വസ്ത്രസ്ഥാപനമായ ലക്ഷ്യയുടെ ഫോട്ടോഷൂട്ടുമായിട്ടാണ്.

അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങിയുളള മീനാക്ഷിയുടെ ഫോട്ടോകൾ വളരെ പെട്ടെന്നാണ് വൈറലായത്. നിരവധി പേരാണ് മീനാക്ഷിയുടെ ലുക്കിനേയും ഫോട്ടോഷൂട്ടിനേയുമൊക്കെ അഭിനന്ദിച്ചത്. അതിനുശേഷം മീനാക്ഷിയുടെ നിരവധി ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ കണ്ടു. ഇപ്പോഴിതാ വീണ്ടും ഒരു റീൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ലഹങ്കയാണ് വേഷം. വീഡിയോയിൽ മീനാക്ഷി അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് കമന്റുകളിൽ ഏറെയും. എല്ലാവർക്കും അറിയേണ്ടത് മീനാക്ഷി എന്ന് സിനിമയിലേക്ക് എത്തുമെന്നതാണ്. നിർബന്ധമായും ഒരു കൈ പരീക്ഷിക്കണം എന്നുള്ള കമന്റുകളും ഉണ്ട്.
ചിലർ നടി മമിത ബൈജുവിനോടാണ് മീനാക്ഷിയെ താരതമ്യം ചെയ്യുന്നത്. ചിലർ വിളിക്കുന്നതാകട്ടെ മോളിവുഡിന്റെ ദീപിക പദുക്കോൺ എന്നാണ്. അച്ഛന്റെ മകൾ എന്ന് ദിലീപ് ആരാധകർ പറയുമ്പോൾ അമ്മയുടെ മകൾ എന്ന് മഞ്ജുവിന്റെ ആരാധകരും കുറിക്കുന്നു. മഞ്ജു വാര്യരുടെ മകളായതിനാൽ ഇതൊന്നും യാതൊരു അത്ഭുതമല്ലെന്നാണ് മറ്റ് ചിലരുടെ കമന്റ്.
പതിവ് പോലെ തന്നെ കമന്റുകളോടൊന്നും മീനാക്ഷി പ്രതികരിച്ചിട്ടില്ല. ഇനി അമ്മയേയും അച്ഛനേയും പോലെ മീനാക്ഷിയും സിനിമയിൽ എത്തി ആരാധകരെ കൈയ്യിലെടുക്കുമോയെന്ന് കാത്തിരുന്ന് കാണാം. അതേസമയം എംബിബിഎസ് പൂർത്തിയാക്കിയ ഡെർമറ്റോളജിയിലേക്ക് കടക്കണമെന്ന ആഗ്രഹമൊക്കെ പങ്കുവെച്ചതായി മുൻപ് അച്ഛൻ ദിലീപ് പറഞ്ഞിരുന്നു. ഇനി ഡെർമറ്റോളജിസ്റ്റായിട്ടാണോ മീനാക്ഷി തിളങ്ങുന്നതെന്ന് കാത്തിരുന്ന് കാണാം.
ദിലീപ്-മഞ്ജു വിവാഹമോചനത്തിന് ശേഷം പിതാവിനൊപ്പമാണ് മീനാക്ഷി കഴിയുന്നത്. മഞ്ജു വാര്യർക്കൊപ്പം ഒരിക്കൽ പോലും മീനാക്ഷിയെ പ്രേക്ഷകർ കണ്ടിട്ടില്ല. എന്നാൽ മകളുടെ ഇൻസ്റ്റഗ്രാം വീഡിയോകൾക്കും ഫോട്ടോകൾക്കും ആദ്യ എത്തുന്ന ലൈക്കുകളിൽ മഞ്ജു വാര്യരും ഉണ്ടാകാറുണ്ട്.












Click it and Unblock the Notifications