'സ്വന്തം ചേട്ടൻ മരിച്ചപ്പോൾ എംജി ശ്രീകുമാർ വീടിന് നടുവിൽ മതിൽ കെട്ടി, ഇപ്പോൾ ഒരു അവകാശവുമില്ല'; ശാന്തിവിള
മലയാളത്തിലെ പ്രമുഖ സംഗീത കുടുംബങ്ങളിൽ ഒന്നാണ് എംജി ശ്രീകുമാറിന്റേത്. സഹോദരനായ എംജി രാധാകൃഷ്‌ണനും സഹോദരി ഓമനക്കുട്ടിയും പിതാവായ മലബാർ ഗോപാലൻ നായരും ഒക്കെ ആ മേഖലയിൽ മികവ് തെളിയിച്ചു. എന്നാൽ കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ എംജി ശ്രീകുമാർ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇവരുടെ തറവാട് വീടായ മേടയിൽ വീടിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട തർക്കത്തെ കുറിച്ചും പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
എംജി രാധാകൃഷ്‌ണൻ മരിച്ചപ്പോൾ മേടയിൽ വീടിന് നടുവിൽ കൂടി എംജി ശ്രീകുമാർ മതിൽ കെട്ടിയെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഈ വീട്ടിൽ എംജി ശ്രീകുമാറിന് ഇപ്പോൾ ഒരു അവകാശവും ഇല്ലെന്നും അദ്ദേഹം പറയുന്നു. ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയുടെ സെൻസറിംഗ് വിവാദത്തെ കുറിച്ചും ശാന്തിവിള തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ
തലസ്ഥാനത്ത് ഭാരത് ഭവൻ എന്ന് പറയുന്ന സംസ്ഥാന സർക്കാരിന്റെ ഒരു സ്ഥാപനമുണ്ട്. കഴിഞ്ഞ ഒൻപതര വർഷമായി അവിടെ, രണ്ട് പിണറായി സർക്കാരിലും മെമ്പർ സെക്രട്ടറി ആയിരിക്കുന്നത് പ്രമോദ് പയ്യന്നൂർ എന്ന ഭാഗ്യവാനാണ്. ചുളുവിൽ ശ്രദ്ധ നേടിയ ആളാണ്. ആരാലും ശ്രദ്ധിക്കാതെ കിടന്ന കെട്ടിടമായിരുന്നു അത്. സ്വാതിതിരുനാൾ മ്യൂസിക് കോളേജിന്റെ പ്രിൻസിപ്പാൾ ആയിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ സാർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായി ഉപയോഗിച്ചത് ഇവിടമായിരുന്നു.
അതിന്റെ തൊട്ട് മുൻപിലാണ് മേടയിൽ വീട്. മലബാർ ഗോപാലൻ നായരുടെ വീട് എന്നും പറയാം. ഗോപാലൻ നായരെ പുതുതലമുറയ്ക്ക് അറിയാൻ വഴിയില്ല. എംജി രാധാകൃഷ്‌ണൻ, ഓമനക്കുട്ടി, എംജി ശ്രീകുമാർ എന്നിവരുടെ അച്ഛൻ. യേശുദാസിന്റെ ഒക്കെ കാലഘട്ടത്തിൽ നാടക സംഗീതത്തിന്റെ മേഖലയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു മലബാർ ഗോപാലൻ നായർ.
മേടയിൽ വീട്ടിൽ നിന്ന് എംജി ശ്രീകുമാർ തന്റെ ഷെയർ വിറ്റു. എനിക്ക് കണ്ടപ്പോൾ സങ്കടം തോന്നി. കാരണം മേടയിൽ വീടിന്റെ നടുക്ക് കൂടി മതിൽ കെട്ടി. പകുതി എംജി ശ്രീകുമാറിനും പകുതി എംജി രാധാകൃഷ്‌ണൻ ചേട്ടനും ആയിരുന്നു. രാധാകൃഷ്‌ണൻ ചേട്ടൻ മരിച്ചയുടൻ തന്നെ എംജി ശ്രീകുമാർ ചെന്ന് നടുക്ക് കൂടി മതിൽ കെട്ടി. അത് കണ്ടപ്പോൾ എനിക്ക് കഷ്‌ടം തോന്നി. അങ്ങനെയുള്ള ഒരു വീടായിരുന്നു അത്.
അത്രയ്ക്കും ഐശ്വര്യം ഉള്ളൊരു വീട്. അങ്ങനെ മതിൽ കെട്ടി പ്രശ്‌നം ആയപ്പോൾ, ആർക്കോ വിൽക്കാൻ പോയി. അങ്ങനെയാണ് എംജി രാധാകൃഷ്‌ണൻ ചേട്ടന്റെ മകൻ എംആർ രാജാകൃഷ്‌ണൻ അത് വിൽക്കാൻ പാടില്ല. ഞങ്ങൾക്ക് തരണമെന്ന് പറഞ്ഞുകൊണ്ട് വിലയ്ക്ക് വാങ്ങിയെന്നാണ് എന്റെ വിശ്വാസം. ഇനി എംജി ശ്രീകുമാറിന് അവിടെയൊരു പുല്ലുമില്ല. അമ്മയും അച്ഛനും മരിച്ചതോടെ എംആർ രാജകൃഷ്‌ണൻ ഇപ്പോൾ ചെന്നൈയിലാണ് കഴിയുന്നത്.
ആര് കയറി ചെന്നാലും വയറ് നിറയെ ഭക്ഷണവുമായി കാത്തിരിക്കുന്ന വീടായിരുന്നു അത്. നമ്മുടെ സുരേഷും മേനകയും പ്രേമിച്ചിരുന്ന കാലത്ത് ആരുമറിയാതെ സന്ധിച്ചിരുന്ന ഒരു ഇടം കൂടിയായിരുന്നു ആ വീട്. ഫിലിം ഫെസ്‌റ്റിവൽ തുടങ്ങുന്ന കാലത്ത് രാധാകൃഷ്‌ണൻ ചേട്ടൻ കനകക്കുന്നിലേക്ക് വരുന്ന കാഴ്‌ച ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ശെമ്മാൻകുടിയുടെ കാർ ഷെഡിലാണ് വിദ്യാഭ്യാസ കാലത്ത് ഗാനഗന്ധർവൻ കിടന്ന് ഉറങ്ങിയിരുന്നത്.
ഇനി സെൻസറിംഗ് സമ്പ്രദായത്തെ കുറിച്ച് പറയാം. സുരേഷ് ഗോപിയുടെയും സുരേഷ് കുമാറിന്റെയും ഒക്കെ എർത്തായി നടക്കുന്നവർ ഒക്കെയാണ് ഇപ്പോൾ സെൻസർ ബോർഡ് മെമ്പർമാരായി ഇരിക്കുന്നത്. പിന്നെ കൊറേ അമ്മച്ചിമാരും. ചെറുപ്പക്കാരനായ ഷെയ്ൻ നിഗത്തിന്റെ ഹാൽ എന്ന ചിത്രത്തിനാണ് ഇപ്പോൾ ആ വിവരംകെട്ട വിവരദോഷികൾ കത്തി വയ്ക്കുന്നത്.
കോടികൾ മുടക്കി എടുത്ത ചിത്രമാണ്. പതിനഞ്ചോളം കട്ടുകൾ അതിന് പറഞ്ഞെന്നാണ് കേട്ടത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗത്തിനും മറ്റും നിയന്ത്രണമുണ്ട്. പിന്നെ ധ്വജ പ്രണാമം എന്ന് പറയുന്നതും സംഘം കാവലുണ്ട് എന്ന് പറയുന്നതും ഒക്കെ കട്ട് ചെയ്‌താൽ നിങ്ങൾക്ക് വേണമെങ്കിൽ എ സർട്ടിഫിക്കറ്റ് താരമെന്നാണ് അവർ പറയുന്നത്. അവരുടെ ഒക്കെ കുടുംബത്തിൽ നിന്ന് കൊണ്ട് വന്നതാണോ ഇതെന്നാണ് എന്റെ ചോദ്യം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications