'കുട്ടികൾ ഇല്ലാത്തത് നിങ്ങളുടെ തീരുമാനമാണോ ദൈവനിശ്ചയമാണോ?'; എംജി ശ്രീകുമാർ അന്ന് പറഞ്ഞ മറുപടി
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. എത്രയെത്ര മനോഹര ഗാനങ്ങളാണ് അദ്ദേഹം പാടിവെച്ചത്. എം ജി ശ്രീകുമാറിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയുമ്പോൾ ആളുകൾ നിരന്തരം ചോദിക്കുന്ന ചോദ്യം എന്തുകൊണ്ട് കുട്ടികൾ വേണ്ടാ എന്ന തീരുമാനം എടുത്തത് എന്നാണ്.
പലപ്പോഴും അദ്ദേഹം ഇതിനുള്ള മറുപടി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതേ ചോദ്യത്തിന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം നൽകിയ മറുപടിയാണ് വൈറലാവുന്നത്. മനോരമ ന്യൂസിവെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് എം ജി ഇക്കാര്യം പറയുന്നത്.

'കുട്ടികൾ ഇല്ലാത്തത് നിങ്ങളുടെ തീരുമാനമാണോ ദൈവ നിശ്ചയമാണോ?' എന്നായിരുന്നു ചോദ്യം, തങ്ങളുടെ തീരുമാനം ആണ് കുട്ടികൾ വേണ്ടാ എന്നത് എന്നാണ് അദ്ദേഹം പറയുന്നു. ശേഷം ഇതേക്കുറിച്ച കൂടുതൽ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. ഞങ്ങളുടെ തീരുമാണ് കുട്ടികൾ വേണ്ടാ എന്ന്. ഉണ്ടായാൽ നല്ലതായിരിക്കണം ഇല്ലേൽ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്.
ആ ഒരു റിസ്‌ക്ക് ഞങ്ങൾക്ക് രണ്ട് പേർക്കും എടുക്കാൻ താല്പര്യമില്ല. ഞാൻ വളരെ വ്യത്യസ്തമായി ആലോചിക്കുന്ന ഒരു മനുഷ്യനാണ്. കാരണം ഞാൻ എന്റെ തീരുമാനത്തിന് കല്യാണം കഴിച്ചു. എന്റെ തീരുമാനത്തിന് കുട്ടികൾ വേണ്ടാന്ന് വെച്ചു. ഞാൻ പ്രാക്ടിക്കലായി ഞാൻ കണ്ടും കേട്ടും മനസ്സിലാക്കിയിട്ടുണ്ട്, പലരുടേയും മക്കൾ പ്രശ്‌നമാണ്.
ജീവിതം ആസ്വദിക്കാനാണോ കുട്ടികൾ വേണ്ടാ എന്ന് വെച്ചത് എന്ന ചോദ്യത്തിന്, അങ്ങനെയൊന്നുമില്ല ജീവിതം ആസ്വദിച്ചതൊക്കെ മതി ധാരാളം ആസ്വദിച്ചു. ഞാൻ ഒരു തീരുമാനം എടുത്തു, ചില കാരണങ്ങളാൽ എനിക്കത് വെളിപ്പെടുത്താൻ സാധിക്കില്ല, വേറൊന്നുമല്ല ഞങ്ങളുടെ പേഴ്‌സണൽ പ്രശ്‌നങ്ങളൊന്നുമല്ല, ഞങ്ങൾ കണ്ടുമനസ്സിലാക്കിയടത്തോളം ഞാൻ ആദ്യ പറഞ്ഞ പോയിന്റ് കുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ അത് നല്ലതായിരിക്കണം, അത് തലവേദനയായിരിക്കരുത്, ഇല്ലെങ്കിൽ ഉണ്ടാവാതിരക്കുന്നതാണ് നല്ലത്‌ല എന്നാണ് എന്റെ പോളിസി, അദ്ദേഹം പറഞ്ഞു.
അതേ സമയം, പലപ്പോഴും എം ജിയേയും ഭാര്യ ലേഖയേയും ചുറ്റിപ്പറ്റി ചില വിവദങ്ങൾ ഉണ്ടാവാറുണ്ട്. ഇവർക്ക് കുട്ടികൾ ഉണ്ടെന്നും മറച്ചുവെയ്ക്കുന്നതാണെന്നുമൊക്കെ ഇടയ്ക്ക് വാർത്തകൾ പ്രചരിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ ഇവർ കാര്യമാക്കാറില്ല. ഒരു കാെറിയൻ കുട്ടിയുടെ മുഖം കാണിച്ച് കൊണ്ട് തന്റെ കുഞ്ഞാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതിനെക്കുറിച്ചും തങ്ങൾക്ക് കുട്ടിയുണ്ടായി അതിനെ ഒളിപ്പിച്ചതാണ് എന്നൊക്കെ കാണുമ്പോൾ ചിരിവരുമെന്നും ഇരുവരും നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications