Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതെല്ലാം നടക്കുമ്പോഴും ചിത്ര മിണ്ടുന്നില്ല';കെഎസ് ചിത്രയുടെ ഭർത്താവുമായി വഴക്കിട്ടതിനെക്കുറിച്ച് എംജി

മലയാളികളുടെ പ്രിയ ​ഗായകനാണ് എം ജി ശ്രീകുമാർ. അദ്ദേഹം പാടിയ പാട്ട് കേൾക്കാതെ ഒരു ദിവസം കടന്നുപോകുമോ എന്നത് സംശയമാണ്. എത്ര മനോഹര ​ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു പ്രധാനപ്പെട്ട കാര്യം പങ്കുവെയ്ക്കുകയാണ് അദ്ദേഹം. എം ജി - ചിത്ര കോമ്പോയിൽ എത്രയോ ​ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നും ആരാധകർ കാത്തിരിക്കുന്നത് ഈ കോമ്പോയിലെ പാട്ട് കേൾക്കാനാണ്.

ഇപ്പോൾ കെ എസ് ചിത്രയുടെ ഭർത്താവ് വിജയ് ശങ്കറുമായി ഉണ്ടായ ഒരു പിണക്കത്തെക്കുറിച്ചാണ് എം ജി ശ്രീകുമാർ പറയുന്നത്. കണ്ണീർ കായലിലേതോ എന്ന പാട്ട് റെക്കോർഡ് ചെയ്യുന്നതിന് മുമ്പാണ് ചിത്രയുടെ ഭർത്താവ് വിജയനുമായി താൻ പിണങ്ങിയതെന്നും അതിന് ശേഷം ചിത്രയും തന്നോട് പിണങ്ങുമോ എന്നോർത്ത് താൻ ഒരുപാട് ആശങ്കപ്പെട്ടിരുന്നെന്നും എം ജി ശ്രീകുമാർ പറയുന്നു. ചിത്രയുടെ ഭർത്താവുമായി പിണങ്ങിയതിനെക്കുറിച്ച് എം ജി ശ്രീകുമാർ പറഞ്ഞത് ഇങ്ങനെ:

ks

'കണ്ണീർ കായലിൽ ​ഗാനം റെക്കോർഡ് ചെയ്യുന്ന തലേദിവസം ചിത്രയുടെ ഭർത്താവുമായി ഒന്ന് വഴക്കിടേണ്ടി വന്നു. എന്തോ ഒരു കാര്യത്തിനാണ് വഴക്ക് കൂടിയത്. പണ്ട് നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു, പക്ഷേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും വഴക്കാകുകയും ചെയ്തു. എല്ലാം അപ്രതീക്ഷിതമായിരുന്നു. സൗകര്യം ഉണ്ടെങ്കിൽ മതി എന്ന നിലയിലായിരുന്നു.

പ്രശ്നം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചിത്ര സ്റ്റുഡിയോയിലേക്ക് വന്നു. എന്നോട് മിണ്ടുന്നില്ല. ഞാൻ കരുതി പണിയായി എന്ന്, കാരണം അവരുടെ ഭർത്താവുമായിട്ടാണ് ഞാൻ വഴക്കിട്ടിരിക്കുന്നത്. അത് കൊണ്ടുതന്നെ ഇനി ഏതേലും പടങ്ങൾ വന്നാൽ എം ജി ആണെങ്കിൽ ഞാൻ പാടുന്നില്ല എന്നെങ്ങാനും ചിത്ര പറയുമോ എന്ന ഭയമുണ്ട് എന്റെയുള്ളിൽ. അങ്ങനെ പലവിധ ചിന്തകൾ മനസ്സിലൂടെ കടന്നുപോയി. അപ്പോഴേക്കും ഡയരക്ടർ വന്നു. പാട്ടെഴുതി ഡിവൈഡ് ചെയ്ത് ഞങ്ങൾക്ക് തന്നു. ഡിസ്കഷൻ നടക്കുന്നു. പണ്ടൊന്നും ഇന്നത്തെ പോലെയല്ല. അന്നത്തെ പാട്ടിനൊക്കെ ഒരു ഫീൽ ഉണ്ടായിരുന്നു.

അതെല്ലാം നടക്കുമ്പോഴും ചിത്ര മിണ്ടുന്നില്ല. ഞാൻ പുറത്ത് പോയി ചായയൊക്കെ കുടിച്ച് വന്നൂ. മോണിറ്റർ സമയം ആയി. മൂന്ന് മോണിറ്റർ കഴിയുമ്പോഴാണ് റെക്കോർഡിം​ഗ്. അങ്ങനെ ആദ്യത്തെ മോണിറ്ററിങ്ങിന്റെ ടൈമിൽ എന്റെ ശബ്ദം ഇടറി. ചൂട് വെള്ളം വേണോ എന്ന് ചിത്ര ചോദിച്ചു. അപ്പോഴാണ് ആശ്വാസമായതെന്ന് എം ജി ശ്രീകുമാർ പറഞ്ഞു. അങ്ങനെ പ്രശ്നമില്ലെന്ന് മനസ്സിലായി ദുഖത്തിന്റെ അലകളെല്ലാം നീങ്ങി, ഞങ്ങൾ രണ്ട് പേരും നല്ല രീതിയിൽ പാട്ട് പൂർത്തിയാക്കിയെന്നും എം ജീ ശ്രീകുമാർ പറഞ്ഞു.

അതേ സമയം നേരത്തെ സംവിധായകൻ സിദ്ദീഖുമായുള്ള ആത്മ ബന്ധത്തെക്കുറിച്ചും എം ശ്രീകുമാർ പറഞ്ഞിരുന്നു. അദ്ദേഹം മരണപ്പെടുന്നതിന് അരമണിക്കൂർ മുൻപ് തന്നെ താനും ഭാര്യയും ആശുപത്രിയിൽ എത്തിയിരുന്നെന്നും സിദ്ദീഖ് മരിച്ച വിവരം അറിഞ്ഞപ്പോൾ താൻ അറിയാതെ കരഞ്ഞുപോയെന്നും എം ജി ശ്രീകുമാർ പറഞ്ഞിരുന്നു. എത്രയോ വർഷമായിട്ടുള്ള ബന്ധമാണ് തനിക്ക് സിദ്ദീഖുമായുള്ളതെന്നും ഒരുപാട് ഓർമകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+