'ആ ഗാനം വിധു പ്രതാപ് പാടി, പരിഹാരമായി മീശമാധവനിലെ മറ്റൊരു ഗാനം വിദ്യാസാഗർ എന്നെ കൊണ്ട് പാടിപ്പിച്ചു'; എംജി
ഒരുപാട് ആരാധകരുള്ള ഗായകനാണ് എം ജീ ശ്രീകുമാർ. എത്രയോ ഹിറ്റ് പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. മലയാളത്തിൽ കൂടുതൽ ഗാനങ്ങൾ പാടാൻ അവസരം തന്നത് സംഗീത സംവിധായകനായ വിദ്യാസാഗറാണെന്നാണ് എം ജി ശ്രീകുമാർ പറയുന്നത്. പല ഗായകരും വിദ്യാസാഗറിന്റെ ഗാനങ്ങളിലൂടെയാണ് തിളങ്ങിയതെന്നും എം ജി ശ്രീകുമാർ പറഞ്ഞു. വിദ്യാസാഗറിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് എം ജി ശ്രീകുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.
' മലയാളത്തിൽ വിദ്യാസാഗറിന് വേണ്ടി കൂടുതൽ ഗാനങ്ങൾ പാടിയിരിക്കുന്നത് സുജാതയാണ്. സുജാതയ്ക്ക് പാട്ടുകൾ പാടുമ്പോൾ കുറച്ച് ഭാവങ്ങൾ ഉണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം വിദ്യാസാഗർ സുജാതയിൽ ഇഷ്ടപ്പെട്ടിട്ടുള്ളത്. ഞാൻ കൂടുതലായും ചിത്ര ചേച്ചിയുമായിട്ടാണ് പാടിയിട്ടുള്ളത്. പക്ഷേ വിദ്യാസാഗറിന്റെ പാട്ടുകൾ പാടിയത് സുജാതയയോടാെപ്പമായിരുന്നു. മീശമാധവൻ സിനിമയിൽ പാടാൻ എന്നെ റെക്കോർഡിംഗിനായി വിദ്യാസാഗർ എന്നെ വിളിച്ചു. അതിന്റെ തലേദിവസം എനിക്ക് ചങ്ങനാശ്ശേരിയിലെ അമ്പലത്തിൽ പരിപാടി ഉണ്ടായിരുന്നു.

രാത്രി 12 മണി വരെ പരിപാടി ഉണ്ടായിരുന്നു. പിറ്റേന്ന് പത്ത് മണിയായപ്പോൾ ഞാൻ റെക്കോർഡിംഗിനായി സ്റ്റുഡിയോയിലെത്തി. അപ്പോഴേയ്ക്കു ശബ്ദത്തിൽ ചില മാറ്റങ്ങൾ വന്നിരുന്നു. എനിക്ക് ആ ഗാനം ശരിയായി പാടൻ കഴിഞ്ഞില്ല. ഞാൻ റെക്കോർഡിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി വെയ്ക്കുമോയെന്ന് വിദ്യാസാഗറിനോട് ചോദിച്ചു. പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കിടയിൽ തെറ്റദ്ധാരണ ഉണ്ടായി, എം ജി പറയുന്നു.
അതിന് ശേഷം വിദ്യാസാഗർ ആ ഗാനം വിധു പ്രതാപിനെ കൊണ്ട് പാടിപ്പിച്ചുവെന്നും അതിന് പരിഹാരമായി മീശമാധവനിലെ മറ്റൊരു ഗാനം വിദ്യാസാഗർ തന്നെ കൊണ്ട് പാടിപ്പിച്ചുവെന്നും എം ജി ശ്രീകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. വിദ്യാസാഗറിന്റെ ഗാനങ്ങൾ പാടാൻ എനിക്ക് ഇപ്പോഴും ഭയങ്കര ഊർജ്ജമാണ്, എം ജി പറഞ്ഞു.
വിദ്യാസാഗറിന്റെ ഗാനങ്ങൾ ന്യൂജനറേഷൻ സിനിമകളിൽ വന്നാലും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മോഹൻലാൽ നായകനായ ദേവദൂതൻ എന്ന സിനിമയിൽ നല്ലൊരു ഗാനം ഉണ്ടായിരുന്നു. എന്നെയാണ് പാടാനായി തീരുമാനിച്ചത്. പക്ഷേ വിദ്യാസാഗർ ഞാൻ ആ പാട്ട് പാടേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ സംവിധാനയകനായ സിബി മലയിൽ ഞാൻ പാടിയാൽ മതി എന്ന് വാശിപിടിച്ചു. ഒടുവിൽ പാടി. പക്ഷേ ആ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എം ജി പറഞ്ഞു.












Click it and Unblock the Notifications