Get Updates
Get notified of breaking news, exclusive insights, and must-see stories!

'അച്ഛന്റെ മകൻ.. '; കൊല്ലം സുധിയുടെ ഓർമകൾ മുറുകെ പിടിച്ച് മകൻ; ഇത് അച്ഛനുള്ള സമ്മാനം; വൈറലായി വീ‍ഡിയോ

അപ്രതീക്ഷിതമായിരുന്നു നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ വിയോഗം. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ജൂൺ അഞ്ചിനായിരുന്ന അപകടം. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചായിരുന്നു സുധി വിടപറഞ്ഞത്.

സുധിയുടെ അപ്രതീക്ഷിതമായ മരണത്തിൽ തകർന്നു നിന്ന ഭാര്യയുടേയും മക്കളുടേയും മുഖം ആർക്കും അങ്ങനെ മറക്കാൻ പറ്റില്ല. ഇപ്പോൾ സുധിയുടെ മകൻ രാഹുലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

SUDHI

കണ്ണുനിറയാതെ ഈ വീഡിയോ സുധിയെ ഇഷ്ടപ്പെടുന്ന ആർക്കും കണ്ടുതീർക്കാൻ കഴിയില്ല. സുധിയുടെ ഭാര്യയാണ് വീഡിയോ സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചിരിക്കുന്നത്.

രാഹുൽ സുധിയുടെ മുഖം കയ്യിൽ പച്ചകുത്തിയിരക്കുകയാണ്. ചിരിച്ചു നിൽക്കുന്ന സുധിയുടെ ചിത്രമാണ് രാഹുൽ കയ്യിൽ പച്ച കുത്തിയിരിക്കുന്നത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

അച്ഛൻ അങ്ങനെ സ്‌നേഹിച്ചു വളർത്തിയ മോനാണ് രാഹുൽ... ആ സ്‌നേഹം എന്നും അച്ഛനോട് ഉണ്ടാവണം എന്നാണ് ഒരു കമന്റ്, അച്ഛൻ ജീവിച്ചത് തന്നെ മോന് വേണ്ടിയായിരുന്നു, അച്ഛൻ കൂടെ തന്നെ ഉണ്ടാവും എന്നും ചിലർ കമന്റ് ചെയ്ത്. നിരവധി പേരാണ് രാഹുലിനോടും കുടുംബത്തോടും ഉള്ള സ്‌നേഹം പങ്കുവെച്ചത്.

രാഹുലിന് ഒന്നര വയസ്സ് ഉള്ളപ്പോഴാണ് സുധിയേയും രാഹുലിനേയും ഉപേക്ഷിച്ച് സുധിയുടെ ആദ്യ ഭാര്യ പോയത്. പരിപാടിക്ക് പോകുമ്പോൾ ഉൾപ്പെടെ കുഞ്ഞിനെ കൊണ്ടായിരുന്നു സുധി പോയിരുന്നത്. രാഹുലിനെ സ്‌റ്റേജിന് പുറകിലിരുത്തി ആയിരുന്നു സുധി പരിപാടി അവതരിപ്പിച്ചിരുന്നത്.

രാഹുലിന് പതിനൊന്ന് വയസ്സ് ആയപ്പോഴാണ് രേണുവിനെ സുധി വിവാഹം കഴിച്ചത്. രേണു വന്ന ശേഷം രാഹുൽ അമ്മയില്ലാത്ത കുറവ് അനുഭവിച്ചിട്ടില്ലെന്ന് സുധി പറഞ്ഞിട്ടുണ്ട്. അതേസമയം തനിക്കെതിരെ വന്ന തെറ്റായ വാർത്തകൾക്കെതിരെ രേണു അടുത്തിടെ പ്രതികരിച്ചിരുന്നു.

സുധിയോടൊപ്പമുള്ള റീലുകളും ഫോട്ടോയുമൊക്കെ രേണു ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു, എന്നാൽ ഭർത്താവ് മരിച്ച് ഒരു മാസം തികയും മുൻപ് രേണു റീൽ സ് ചെയ്തുവെന്നായിരുന്ന ചില യുട്യൂബ് ചാനലുകളിൽ വന്നത്. ഇതിന് പിന്നാലെയായിരുന്നു രേണുവിന്റെ പ്രതികരണം.
റീൽസൊക്കെ സുധി തന്റെ ഒപ്പം ഉള്ളപ്പോഴുള്ളത് ആണെന്നും വീണ്ടും എന്തിനാ തന്നെ വേദനിപ്പിക്കുന്നതെന്നും ആണ് രേണു ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+