ബാലചന്ദ്രമേനോൻ ജ്യൂസ് തന്ന് മയക്കി കിടത്തി; പിന്നീട് എന്നോട് ചെയ്തത്, വെളിപ്പെടുത്തി നടി മിനു മുനീർ
സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സംവിധായകനെതിരെ പരാതി നൽകിയ നടി മിനു മുനീർ. തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ്. അറസ്റ്റ് രേഖപ്പെടുത്തിയതായി തന്നെ പോലീസുകാർ അറിയിച്ചിട്ടില്ല. കേസ് കൊടുത്ത ഇരയെ അറസ്റ്റ് ചെയ്യുന്നത് എന്ത് നിയമമാണെന്നും ദി ഫൈനൽ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നടി ചോദിച്ചു. ബാലചന്ദ്രമേനോനിൽ നിന്നുണ്ടായ പീഡനത്തെ കുറിച്ചും നടി വെളിപ്പെടുത്തി.
'തിരുവന്തപുരത്തെ ഗീതു ഹോട്ടലിലാണ് ഭീകരമായ സംഭവങ്ങൾ നടന്നത്. എനിക്ക് പണത്തിന് വേണ്ടിയാണെങ്കിൽ മാധ്യമങ്ങൾക്ക് മുൻപിൽ വരേണ്ട കാര്യം എനിക്കില്ല, ഇവരുടെ എല്ലാവരുടേയും ഫോൺ നമ്പർ എന്റെ കൈയ്യിൽ ഉണ്ട്. ഇവരെ ഫോണിൽ വിളിച്ച് പറഞ്ഞാൽ പോരെ. നിങ്ങളുടെ കാര്യം പറയാൻ പോകുകയാണ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാൽ പോരെ? അതിനെ കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. 2015 ൽ സിനിമ ഫീൽഡ് വിട്ട ആളാണ് ഞാൻ. ജനങ്ങൾ അറിയണം ഇതിനൊക്കെ ഒരു ഫുൾ സ്റ്റോപ്പ് വേണം എന്ന് ചിന്തിച്ചിട്ടാണ് പ്രതികരിച്ചത്.

ബാലചന്ദ്രമേനോനോട് മാത്രം എനിക്ക് എന്തിനാണ് വൈരാഗ്യം? 15 വർഷം ഞാൻ മിണ്ടാതിരുന്നില്ലേ? ഞാൻ ഇയാൾ പീഡിപ്പിച്ചത് ജനങ്ങളോട് പറഞ്ഞിട്ടില്ല. എന്നിട്ടാണ് അയാൾ ഇപ്പോൾ ഇത്രയും കളിച്ചത്. സത്യം പറഞ്ഞതിന്റെ പേരിൽ ഇരയെ അറസ്റ്റ് ചെയ്യുമോ? ഇതെന്ത് നിയമമാണ്.
2007 ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ആ സിനിമയിൽ ചീഫ് സെക്രട്ടറിയുടെ റോൾ ആണ് എനിക്ക്. ആദ്യം ബിടിഎച്ച് ഹോട്ടലിലാണ് ബാലചന്ദ്ര മേനോൻ വന്നത്. അന്ന് ഹോട്ടലിൽ ഞാനും ഭർത്താവും മക്കളും പോയി ഭക്ഷണമൊക്കെ കഴിച്ചിട്ട് തിരിച്ച് വീട്ടിലേക്ക് വന്നു. പിന്നേം അദ്ദേഹം എന്നെ തിരിച്ച് ഹോട്ടലിലേക്ക് വിളിപ്പിച്ചു. ഫോട്ടോയെടുക്കാൻ ആണെന്ന് പറഞ്ഞു. ഞാൻ ഓടിച്ചെന്നു. അവിടെ റൂമിലെത്തിയപ്പോൾ ഇരിക്കാൻ ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫർ എവിടെ എന്ന് ചോദിച്ചപ്പോൾ എന്തിനാ ഫോട്ടോഗ്രാഫറെന്ന് ചോദിച്ചു. ഇതൊക്കെ ഞാൻ പോരെയെന്ന് പറഞ്ഞു. പുള്ളി തന്നെ ഫോട്ടോ എടുത്തു, ഈ സമയത്ത് എന്റെ വയറിലും സ്തനങ്ങളിലും തൊട്ടു. ഞാൻ ഒന്ന് ചൂളിപ്പോയി. പിന്നെ ആള് എന്നോട് വേണ്ടാത്ത രീതിയിൽ സംസാരിച്ചു. ഞാൻ പറഞ്ഞു താത്പര്യമില്ല സർ എന്ന്. അതിനെന്താ ഭർത്താവൊക്കെ ഉള്ളതല്ലേയെന്ന് പറഞ്ഞു. പിന്നെ എന്നോട് ചോദിച്ചു എന്താ കുടിക്കാൻ വേണ്ടതെന്ന്, ഞാൻ എന്തെങ്കിലും മതിയെന്ന് പറഞ്ഞു. ഉടൻ ഫോൺ ചെയ്ത് ജ്യൂസ് ഓഡർ ചെയ്തു. പുള്ളി പറഞ്ഞു മുറിയിലേക്ക് റൂം ബോയ് വരുമ്പോൾ ഒരു സ്ത്രീ ഉള്ളത് കാണേണ്ട അതുകൊണ്ട് ഉള്ളിലേക്ക് കയറി നിൽക്കാൻ. പുള്ളിക്കാരൻ പറഞ്ഞത് ഞാൻ കേട്ടു, കുറച്ച് നേരം കഴിഞ്ഞ് പുള്ളി ഇറങ്ങിവരാൻ പറഞ്ഞു, ജ്യൂസ് കാണിച്ച് തന്ന് കുടിക്കാൻ പറഞ്ഞു. ജ്യൂസ് പെട്ടെന്ന് കുടിച്ച് തീർത്തു, ഇതോടെ കൈയ്യും കാലുമൊക്കെ കുഴയുന്നത് പോലെ തോന്നി. വയ്യാത്തത് പോലെ തോന്നിയതിനാൽ കുറെ നേരം ഇരുന്നു. ഇതോടെ ആൾ എന്നോട് വയ്യേ എന്ന് ചോദിച്ചു, വയ്യെങ്കിൽ കിടന്നോളൂ ഞാൻ ഒന്ന് പുറത്ത് പോയി വരാമെന്ന് പറഞ്ഞു. നല്ല ഒറക്കം വരുന്നത് പോലെ തോന്നി, ആൾ എന്നെ കിടത്തി. ബാക്കിയുള്ള കാര്യം ഞാൻ എസ് ഐ ടിയോട് പറഞ്ഞു. അതുപ്രകാരം കേസ് എടുത്തിട്ടുമുണ്ട്.
ഈ സംഭവത്തിന് ശേഷം അഭിനയിക്കേണ്ട തിരിച്ച് പോകാമെന്ന് ഭർത്താവിനോട് പറഞ്ഞു, എന്ത് മണ്ടത്തരമാണ് കാണിക്കുന്നത് ഇത്രയും വലിയ ഡയറക്ടറുടെ പടത്തിൽ അഭിനയിക്കാതിരിക്കുകയോ എന്നാണ് അദ്ദേഹം ചോദിച്ചത്. അഭിനയിക്കണമെന്ന് പറഞ്ഞു. പിന്നെ അമ്മയേയും കൊണ്ടാണ് ഞാൻ അഭിനയിക്കാൻ പോയത്', നടി പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications