'എന്തുകൊണ്ടാണ് ഞാൻ പ്രതികരിക്കാത്തതെന്ന് പലരും ചിന്തിച്ച് കാണും'; വിഷമം മറച്ചുവെയ്ക്കാതെ മേഘ
ഏറെ ആരാധകരുള്ള പരമ്പരയാണ് മിഴിരണ്ടിലും. കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് ഈ സീരിയലിലെ നായകൻ മാറിയത്. സഞ്ജു എന്ന കഥാപാത്രം ചെയ്യുന്നത് സൽമാൻ ഉൽ ഫാരീസായിരുന്നു.
എന്നാൽ കഥാപാത്രത്തിൽ നിന്നും തന്നെ മാറ്റിയതായി സൽമാൻ പറഞ്ഞിരുന്നു. ഇപ്പോൾ സൽമാനുമായുള്ള ഒരു വർഷക്കാലത്തെ ഓർമ പങ്കിടുകയാണ് മിഴിരണ്ടിലും പരമ്പരയിലെ നായിക മേഘ മഹേഷ്. ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മേഘ അവതരിപ്പിക്കുന്നത്. സഞ്ജു മാറിയ വിഷമം പ്രേക്ഷകർക്ക് ഉണ്ട്. അതേ വിഷമം മേഘയ്ക്കും ഉണ്ടെന്നാണ് മേഘയുടെ പോസ്റ്റിൽ നിന്ന് മനസ്സിലാകുന്നത്.

" പാച്ചുക്കാ കുറച്ച് പിന്നോട്ട് ചിന്തിച്ചു നോക്കൂ. എനിക്ക് ഒരു പാക്കറ്റ് ടിഷ്യു വേണം. കാരണം എന്റെ കയ്യിലെ മുഴുവൻ തീർന്നുപോയി. നമ്മുടെ കഴിഞ്ഞ ഒരു വർഷക്കാലം ഈ മുപ്പത് സെക്കൻറ് വീഡിയോയാക്കി ഞാൻ എഡിറ്റ് ചെയ്തത് വേദനിക്കുന്ന ഹൃദയത്തോടെയാണ്. ഞാൻ എന്ത് കൊണ്ടാണ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തത് എന്ന് പലരും ചിന്തിച്ച് കാണും. കാരണം എനിക്കിത് ഇതുവരെ ഉൾക്കൊള്ളാൻ ആയിട്ടില്ല. ഇതൊരു യാത്രയയപ്പ് പോസ്റ്റ് അല്ല, സ്വാഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്റാണ്. നിങ്ങൾക്ക് എന്റെ ജീവിതത്തിൽ അത്രയേറെ പ്രാധാന്യമുണ്ട് പാച്ചൂക്കാ, എന്നാണ് മേഘ പറയുന്നത്.
അതേ സമയം സഞ്ജുവിന് പുതിയ മുഖം എന്ന് പറഞ്ഞ് ചാനൽ പുറത്തുവിട്ട പുതിയ പ്രൊമോ വീഡിയോക്ക് പിന്നാലെയാണ് സഞ്ജു എന്ന കഥാപാത്രത്തിൽ നിന്ന് സൽമാൻ പിൻമാറുന്ന കാര്യം പ്രേക്ഷകർ അറിഞ്ഞത്. ഇതിന് പിന്നാലെയാണ് എന്താണ് സംഭവിച്ചത് എന്ന് സൽമാൻ വ്യക്തമാക്കിയത്.
സഞ്ജുവിന് ഇനി പുതിയ മുഖം എന്ന് പറഞ്ഞ് ചാനൽ പുറത്തുവിട്ട പുതിയ പ്രമോ വീഡിയോ മിഴി രണ്ടിലും പരമ്പരയുടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സീരിയലിൽ നിന്ന് താൻ പിന്മാറിയതല്ല, എന്നെ മാറ്റിയതാണ് എന്ന് സഞ്ജുവിനെ അവതരിപ്പിച്ച സൽമാൻ ഉൽ ഫാരിസ് വ്യക്തമാക്കിയിരുന്നു.
മറ്റൊരു സീരിയലിൽ അവസരം ലഭിച്ചതിനാൽ ആണ് സഞ്ജു പിന്മാറുന്നത് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് സൽമാൻ വ്യക്തമാക്കിയിരുന്നു. മുൻ സഞ്ജുവിന്റെ വിശദീകരണം എന്ന് പറഞ്ഞാണ് സൽമാൻ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയത്. സീരിയലിൽ നിന്ന് താൻ പിന്മാറിയതല്ല തന്നെ മാറ്റിയതാണ് എന്നാണ് സൽമാൻ പറഞ്ഞത്.
സഞ്ജു തനിക്കത്രയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രമാണ്. അത്രയും ഇമോഷണലോടെയും ഇഷ്ടത്തോടെയുമാണ് താൻ ആ സീരിയൽ ചെയ്യുന്നതെന്നും മാറ്റുന്ന കാര്യം തന്നെ ഒന്ന് അറിയിക്കുക പോലും ചെയ്തില്ല എന്നതാണ് ഏറെ വേദനിപ്പിച്ചതെന്നും താരം പറഞ്ഞിരുന്നു.












Click it and Unblock the Notifications