'ഞങ്ങൾ ഒരുപാട് കാത്തിരുന്ന മൊമന്റ്'; ഒരു സർപ്രൈസുണ്ടെന്ന് മേഘയും സൽമാനും
മിഴിരണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് സൽമാനുൾ ഫാരിസും മേഘ മഹേഷും. അടുത്തിടിയെണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്ത്. മിനസ്ക്രീനിലെ നായികയും നായകനും ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർക്കും ഏറെ സന്തോഷമായി. മിഴിരണ്ടിലും സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും.
വിവാഹത്തിന് പിന്നാലെ ഇരുവരും ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഈ ചാനിലിലൂടെ പുതിയൊരും വിശേഷം പങ്കുവെച്ചിരിക്കുകയാണ് സൽമാനും മേഘയും. ഒരു വലിയ സർപ്രൈസ് വരുന്നുണ്ട് എന്നാണ് ഇരുവരും പറഞ്ഞത്. '' ഒരു വലിയ സർപ്രൈ വരുന്നു എന്ന് അറിയിക്കാനുള്ള ചെറിയ സർപ്രൈസ് വീഡിയോ ആണിത്.

ഞങ്ങൾ ഒരുപാട് കാത്തിരുന്ന മൊമന്റ് ആണ്. നിങ്ങളെ അറിയിക്കണമെന്ന് തോന്നി. ബാക്കി കാര്യങ്ങൾ ഉടനെ അറിയിക്കുന്നതായിരിക്കും, . '' സൽമാൻ പറഞ്ഞു. ഈയൊരു സർപ്രൈസിന് വേണ്ടി തങ്ങൾ കാത്തിരിക്കുകയായിരുന്നു എന്നും ജീവിതം മാറ്റിമറിക്കാൻ പോകുന്ന സംഭവമായിരിക്കും ഇതെന്നും മേഘ പറഞ്ഞു.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. പുതിയ സീരിയൽ കൃഷ്ണഗാഥയെ കുറിച്ച് അല്ലേ മനസ്സിലായി. സീതാരാമൻ തമിഴ് സീരിയൽ റീമേക്ക്. സൽമാനും കനൽ പൂവ് സീരിയൽ നടി വൈഷ്ണവിയുമാണ് നായകന് നായികയും. വൈഷ്ണവിയുടെ അനിയത്തിയുടെ വേഷം ആയിരിക്കും മേഘയ്ക്ക്. വെയിറ്റിംഗ് എന്നാണ് ഒരു കമന്റ്. ഫാമിലിയെ കാണാൻ പോവുന്നുണ്ടാവും രണ്ട് പേരുടെയും
എന്താണ് സർപ്രൈസ് നിങ്ങൾക്ക് കുട്ടി ജനിക്കാൻ പോകുന്നുണ്ടോ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മിഴിരണ്ടിലും ഹിറ്റ് സീരിയലായിരുന്നു. ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തത് സൽമാനും മേഘയും ആയിരുന്നു. സീരിയലിൽ സഞ്ജു, ലക്ഷ്മി എന്ന റോളുകളാണ് സൽമാനും മേഘയും ചെയ്തത്. സീരിയലിൽ നിന്ന് ഇടയ്ക്ക് വെച്ച് സൽമാൻ മാറിയിരുന്നു. സൽമാന്റെയും മേഘയുടെയും വിവാഹം അപ്രതീക്ഷിതമായിരുന്നു. മേഘയും സൽമാനും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.
ബാലതാരമായി എത്തിയ മേഘയ്ക്ക് ഇപ്പോൾ 19 വയസ്സാണ്. സൽമാന് 31 വയസ്സാണ്. ഇരുവരും വീട്ടുകാർ അറിയാതെ ആയിരുന്നു വിവാഹം ചെയ്തത്. എന്നാൽ രജിസ്റ്റർ മാര്യേജിന്റെ ദിവസം മേഘയുടെ അച്ഛൻ അപ്രതീക്ഷതമായി അവിടേക്ക് എത്തിയിരുന്നവെന്ന് ഇവർ പറഞ്ഞിരുന്നു.












Click it and Unblock the Notifications