മമ്മൂട്ടിയോട് കൂടുതൽ ഇഷ്ടം; സിനിമയിൽ ഇനി അഭിനയക്കേണ്ടെന്ന് വെച്ചതിന്റെ കാരണവും പറഞ്ഞ് എംഎം മണി
സിനിമ കാണാൻ വളരെ ഇഷ്ടമുള്ള ആളാണ് താനെന്ന് എം എൽ എ എം എം മണി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം തുടങ്ങിയവരെ ഒത്തിരി ഇഷ്ടമാണെന്നും എം എം മണി പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് ആയിരുന്നു സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ച് എം എം മണി തുറന്നുപറഞ്ഞത്.
ഇനി സിനിമയിൽ അഭിനയിക്കണ്ട എന്ന് പാർട്ടി തീരുമാനിച്ചു അതിന് ശേഷം അവസരം വന്നുമില്ല, താൻ പോയുമില്ല എന്നും എം എം മണി പറഞ്ഞു. സ്ഥിരം സിനിമ കാണുന്ന ആളായിരുന്നു താനെന്നും ഒരു സിനിമ തന്നെ പല തവണ കണ്ടിട്ടുണ്ടെന്നും നല്ല കഥയുള്ള എല്ലാ സിനിമകളും കാണുമെന്നും അദ്ദേഹം പറഞ്ഞു.

" സിനിമയിൽ അഭിനയിക്കേണ്ടാന്ന് പാർട്ടി തീരുമാനിച്ചു. പിന്നീട് അഭിനയിക്കാൻ അവസരം വന്നുമില്ല, ഞാൻ പോയുമില്ല. മോഹൻലാലിനെയും മമ്മൂട്ടിയേയും ദിലീപിനേയും എനിക്കിഷ്ടമാണ്. കലാകാരന്മാർ എന്ന നിലയിൽ ഇഷ്ടമാണ്. നടന്മാരെ നടന്മാരായിട്ട് കണ്ടാൽ മതി. സമയം കിട്ടുമ്പോഴൊക്കെ സിനിമ കാണാറുണ്ട്. മമ്മൂട്ടിയോട് പിന്നെ രഹസ്യമായ കാരണം കൊണ്ടും ഇഷ്ടമാണ്. അതാണ് അദ്ദേഹത്തോട് കൂടുതൽ ഇഷ്ടം.
നടിമാരിൽ എനിക്ക് ലളിത, പദ്മിനി, രാഗിണി ഇവരെയൊക്കെ ഇഷ്ടമായിരുന്നു. നടിമാരിൽ സത്യൻ, നസീർ, പിന്നെ മമ്മൂട്ടി. അതൊക്കെ പിന്നത്തെ തലമുറയിൽ ഉള്ളവരാണ്. കലാകാരന്മാരെ എല്ലാവരെയും ഇഷ്ടമാണ്, എന്നാണ് എം എം മണി പറഞ്ഞത്.
സ്ഥിരം സിനമ കാണുന്ന ആളായിരുന്നു ഞാൻ. ഒരു സിനിമ തന്നെ പല തവണ കണ്ടിട്ടുണ്ട്. നല്ല കഥയുള്ള എല്ലാ സിനിമകളും കാണും. അവ ഇഷ്ടവുമാണ്. കാതൽ കണ്ടെന്നാണ് എന്റെ ഓർമ. നേര് കണ്ടിരുന്നു. മലൈക്കോട്ടൈ വാലിബനും കണ്ടു. എന്തെങ്കിലും നേരമ്പോക്ക് വേണ്ടേ.... എന്നും എം എം മണി ചോദിച്ചു.
ഇരുവഴി തിരിയുന്നിടം എന്ന ചിത്രത്തിലാണ് എം എം മണി അഭനിയിച്ചത്. 2015 ൽ ബിജു സി കണ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കലാഭവന‍് മണി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ശ്രീകുമാർ, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി.












Click it and Unblock the Notifications