Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒപ്പം അഭിനയിച്ചതിൽ പ്രണയം തോന്നിയ നടിമാർ'; മോഹൻലാലിന്റെ മറുപടി, ധ്യാൻ പറഞ്ഞത്, വീഡിയോ വൻ വൈറൽ

പ്രണയരംഗങ്ങളിൽ അഭിനയിക്കുമ്പോൾ നടിമാരോട് താരങ്ങൾക്ക് പ്രണയം തോന്നുമോ? ദാ, മറുപടി പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസും മോഹൻലാലും. ഇരുവരും ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടികൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാലിന്റെ പഴയ വീഡിയോ ആണ് ധ്യാനിന്റെ വീഡിയോയ്ക്കൊപ്പം ആരാധക ഗ്രൂപ്പുകൾ ആഘോഷമാക്കുന്നത്.

മുൻപ് നവ്യയോട് ക്രഷ് തോന്നിയെന്ന് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരുമിച്ച് അഭിനയിച്ച നടിമാരിൽ ആരോടാണ് പ്രണയം തോന്നിയത്? എന്നായിരുന്നു ചോദ്യം. ഇതിന് ധ്യാൻ നൽകിയ മറുപടി ഇങ്ങനെ-'നയൻതാരയോട് ഇഷ്ടം തോന്നിയിട്ടുണ്ട്, നമിതയോട് ഇഷ്ടം തോന്നിയിട്ടുണ്ട്, അങ്ങനെ ഒപ്പം അഭിനയിച്ച ഒരുവിധം എല്ലാവരോടും ഇഷ്ടം തോന്നിയിട്ടുണ്ട്. അതൊക്കെ അഭിനയിക്കുന്ന സമയത്ത് ഇഷ്ടം തോന്നും, അത് കഴിയുമ്പോഴേക്ക് ആ ഇഷ്ടം പോകും', എന്നാണ് ധ്യാൻ വീഡിയോയിൽ പറയുന്നത്.

mohanlaldhyan2-17

മോഹൻലാലിന്റെ വീഡിയോയിൽ മുകേഷ് ആണ് താരത്തോട് ചോദ്യം ചോദിക്കുന്നത്. മോഹൻലാൽ എന്ന നടൻ ഏറ്റവും കൂടുതൽ പ്രേമരംഗങ്ങളിൽ വളരെ ഇഴകി ചേർന്ന് അഭിനയിച്ച ആളാണ്. ആ രംഗങ്ങൾ ചെയ്യുമ്പോൾ ഇവരോട് ശരിക്കും പ്രണയം തോന്നുമോയെന്നായിരുന്നു ചോദ്യം, ഇതിന് തീർച്ചയായിട്ടും എന്നാണ് മോഹൻലാൽ നൽകിയ മറുപടി. 'ഒരു കഥാപാത്രമാകുമ്പോൾ ഗാനരംഗങ്ങളെല്ലാം അഭിനയിക്കുമ്പോൾ ഉള്ളിൽ അറിയാതെയൊരു പ്രണയം തോന്നും, ആ പ്രണയം ആ ഷോട്ട് കഴിയുമ്പോൾ കളയുകയെന്നതാണ് നമ്മുടെ ധർമ്മം', എന്ന് മോഹൻലാൽ പറഞ്ഞു. ഇതോടെ ആ ഷോട്ട് കഴിയുമ്പോൾ കളയുമോ അതോ കൂടെ കൊണ്ട് നടക്കുമോയെന്നാണ് അറിയേണ്ടത് എന്ന് മുകേഷ് ചോദിച്ചു. ഇതോടെ ചിരിച്ചുകൊണ്ട് ചിലത് കളയും ചിലത് കുറച്ച് നാൾ കഴിഞ്ഞ് കളയും എന്നാണ് മോഹൻലാൽ പറയുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മുൻപ് ജെബി ജങ്ഷൻ എന്ന പരിപാടിയിലും ഇത് സംബന്ധിച്ച് മോഹൻലാൽ പ്രതികരിച്ചിട്ടുണ്ട്. ഒരുപാട് നടിമാർ പറഞ്ഞിട്ടുണ്ട്, ലാലിനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ വളരെ കംഫർട്ട് ആണ് എന്ന്. പ്രണയരംഗം അഭിനയിക്കുകയാണെങ്കിൽ ലാൽ ശരിക്കും ഒരു കാമുകനായി മാറുമോയെന്നായിരുന്നു മുകേഷ് ചോദിച്ചത്. ഇതിന് ലാലിന്റെ മറുപടി ഇതായിരുന്നു-

'നമ്മൾ അവരെ ഒരു കംഫർട്ടബിൾ സോണിലേക്ക് കൊണ്ട് പോയാലെ നമുക്കും നന്നായി അഭിനയിക്കാൻ പറ്റുകയുള്ളു. പ്രത്യേകിച്ച് പ്രണയ രംഗങ്ങൾ ആണെങ്കിൽ, അഭിനയിക്കുന്നത് ഒരു പരിചയവുമില്ലാത്ത രണ്ടുപേരാണ്. ഞാൻ പറയുന്നത് അക്‌സെപ്റ്റ് ചെയ്യണമെങ്കിൽ എന്നോട് എന്തെങ്കിലും തിരിച്ചു തോന്നിയാലേ പറയാനാകൂ. അതുകൊണ്ട് തന്നെ എന്തെങ്കിലും തമാശകളോ മറ്റോ പറഞ്ഞു അവരെ കംഫർട്ടബിൾ ആക്കാൻ ശ്രമിക്കാറുണ്ട്.കട്ട് എന്ന് പറയുമ്പോൾ അത് മാറും.. എനിക്കല്ല അവർക്ക് അത് മാറും. എനിക്കത് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും.എന്റെ പ്രണയം നിഷേധിക്കാനുള്ള അവകാശം നിങ്ങൾക്കില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+