'മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി ആയാലും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കണം': കൊല്ലം തുളസി
മോഹന്‍ലാലും മമ്മൂട്ടിയും തന്റെ നല്ല സുഹൃത്തുക്കളാണെന്നും അനിയന്മാരെപ്പോലെയാണ് ഞാന്‍ കാണുന്നതെന്നും നടന്‍ കൊല്ലം തുളസി. അവർ ആ സ്നേഹവും ബഹുമാനവും ഇപ്പോഴും എനിക്ക് തിരിച്ച് തരാറുണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാത്തവരുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മലയാളത്തിന്റെ ഇതിഹാസങ്ങളാണെന്നും മാസ്റ്റർ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊല്ലം തുളസി വ്യക്തമാക്കുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെപ്പോലും അപവാദങ്ങള്‍ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് മോഹന്‍ലാലിനെതിരെ. എന്നാല്‍ എല്ലാം ചീറ്റിപ്പോയി. എന്തുകൊണ്ട് സ്ത്രീകള്‍ പ്രതികരിക്കുന്നില്ലെന്ന് ചോദിക്കുമ്പോള്‍ ആരെയെങ്കിലും അദ്ദേഹം പീഡിപ്പിച്ചതായി നിങ്ങള്‍ക്ക് അറിവുണ്ടോ? അദ്ദേഹം ആരേയും പീഡിപ്പിച്ച് കാണില്ല, അല്ലെങ്കില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് ഇഷ്ടമുണ്ടായിരിക്കാം. അതുകൊണ്ടായിരിക്കാം അങ്ങനെയുണ്ടെങ്കില്‍ തന്നെ ആളുകള്‍ പ്രതികരിച്ച് വരാത്തത്.

സ്ത്രീകള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിന് അനുസരിച്ച് സഹകരിച്ചുകൊടുക്കാന്‍ പുരുഷന്മാർക്ക് ആഗ്രഹമുണ്ട്. സ്ത്രീകളുടെ ഏത് ആഗ്രഹവും സാധിച്ച് കൊടുക്കേണ്ടത് പുരുഷന്റെ കടമയാണ്. അങ്ങനെ ഒരു ആഗ്രവുമായി വന്നാല്‍ അത് സാധിച്ചുകൊടുക്കണം. അത് മമ്മൂട്ടി ആയാലും സുരേഷ് ഗോപി ആയാലും മോഹന്‍ലാല്‍ ആയാലും അതിനെന്താണെന്നും കൊല്ലം തുളസി ചോദിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞാന്‍ വായിച്ചിട്ടില്ല. രഞ്ജിത്തിന്റേയും മുകേഷിന്റേയുമൊക്കെ രാഷ്ട്രീയം ഇല്ലേ. സിദ്ധീഖിന്റെ കാര്യത്തില്‍ ഒന്നും നടന്നില്ലാലോ. ആ പെണ്‍കുട്ടി അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നതിന് വരെ രേഖകള്‍ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളത്. എന്ത് രേഖയാണ് നിങ്ങള്‍ ഹാജരാക്കാന്‍ പോകുന്നത്.
തെളിവ് ലഭിക്കുന്നത് വരെ അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്. കുറ്റം ചെയ്തയാളും കുറ്റാരോപിതനും തമ്മില്‍ വ്യത്യാസമുണ്ട്. തെളിവുണ്ടെങ്കില്‍ മാത്രമേ കുറ്റക്കാരനാകുകയുള്ളു. എല്ലാത്തിലും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയക്കാരായ നേതാക്കന്മാർക്കെതിരെ ഇത്തരം ആരോപണങ്ങളില്ലെ. അവിടെങ്ങും ഇല്ലാത്ത പ്രശ്നം എന്താണ് സിനിമയമിലെ പുരുഷന്മാർക്കുള്ളതെന്നും കൊല്ലം തുളസി അഭിമുഖത്തില്‍ ചോദിക്കുന്നു.
പൊതുസമൂഹവുമായി നിത്യേന സമ്പർക്ക് പുലർത്തുന്ന ഒരു വ്യക്തിയാണ് ഞാന്‍. കഷ്ടം ഈ പെണ്ണുങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേയെന്നാണ് അവരുടെ വിലയിരുത്തല്‍. ബ്ലൂഫിലിമില്‍ അഭിനയിക്കുന്ന നടി വരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നപ്പോള്‍ സ്ത്രീകള്‍ക്ക് വരെ വെറുപ്പായി പോയി. ഒരാള്‍പോലും എന്നോട് അവരെ ന്യായീകരിച്ച് പറഞ്ഞിട്ടില്ല.
പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന് ഞാന് പറയും. എന്നാല്‍ എന്താണ് പീഡനം. ഒന്ന് തൊട്ടാലും ഉമ്മവെച്ചാലും പീഡനമാണോ. ശ്വേതമേനോനെയൊക്കെ എത്രയാള്‍ വന്ന് കെട്ടിപ്പിടിക്കുന്നു. അതൊക്കെ ഒരു സൌഹൃദമാണെന്നും കൊല്ലം തുളസി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications