തിയറ്റർ ഇളക്കി മറിക്കാൻ പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്നു; ഇത്തവണ നിവിനും..
പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകർ കാത്തിരുന്ന സന്തോഷവാർത്ത പങ്കുവെച്ച് മോഹൻലാൽ. പ്രണവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. വർഷങ്ങൾക്ക് ശേഷം എന്നാണ് ചിത്രത്തിന്റെ പേര്. ഹൃദയം സിനമയ്ക്ക് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
പ്രണവിന് പുറമെ കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരും ചിത്രത്തിൽ ഉണ്ട്. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെ ആണ് പുതിയ സിനിമയുടേയും നിർമാണം. വിനീത് ശ്രീനിവാസൻ തന്നെയാണ് തിരക്കഥ.

എന്നാൽ ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് എപ്പോഴാണ് തുടങ്ങുന്നതെന്നോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഒന്നുമുള്ള വിവരം പുറത്തുവിട്ടിട്ടില്ല. പ്രണവിനൊപ്പനും വീനിതിനൊപ്പവും നിവിന്‍ എത്തുന്ന സന്തോഷവും ആരാധകര്‍ക്കുണ്ട്. അതിഥി താരമായിട്ടാണോ നിവിന്‍ എത്തുക എന്ന് വ്യക്തമല്ല.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്‌ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളിയും വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അജു വർഗീസും ബേസിൽ ജോസഫും , വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലാഡും വലിയ ഓളം ഉണ്ടാക്കിയ സിനിമ ആയിരുന്നു
പ്രണവും വിനീതും ഒന്നിച്ച ഹൃദയത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡ് കാലത്തിനിടെ ചിത്രം തിയറ്ററിൽ വിജയമായിരുന്നു, പ്രണവ് അഭിനയിക്കുന്ന മൂന്നമാത്തെ ചിത്രമായിരുന്ന വിനീത് സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. പ്രണവിൻറെ കരിയറിലെ 50 കോടി ക്ലബ്ബ് ചിത്രമായിരുന്നു ഹൃദയം.
ഹൃദയം പോലൊരു ചിത്രമാണ് പ്രണവിൽ നിന്നും വിനീതിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രണവും വിനീതും ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് ചിത്രം ഉണ്ടാവുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. ഇത്തവണ വൻ താരനിര തന്നെയാണ് ഉള്ളത്. എന്തായാലും ആരാധകർ ആവേശത്തിൽ ആണ് ഇപ്പോൾ.കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയും ഉണ്ട്












Click it and Unblock the Notifications