മോഹൻലാൽ ചോദിച്ചാല്‍ അനീഷിന്‍റെ ആ കാർഡും അടുത്തയാഴ്ച കീറും: എത്ര കള്ളങ്ങളാണ് പൊളിഞ്ഞത്
ബിഗ് ബോസ് മലയാളം സീസണിലേക്ക് കോമണർ ആയി എത്തി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മത്സരാർത്ഥികളില്‍ ഒരാളായി മാറിയിരിക്കുകയാണ് അനീഷ്. തന്റേതായ രീതിയില്‍ മത്സരിച്ച് മുന്നേറുന്ന താരത്തിന് ഇതിനോടകം തന്നെ വലിയൊരു ആരാധക നിരയെ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്. അതേസമയം തന്നെ മറ്റ് മത്സരാർത്ഥികളുടെ ആരാധകർ താരത്തെ നിശിതമായ രീതിയില്‍ വിമർശിക്കുന്നു. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
കുട്ടിക്കാലത്ത് ബാലരമയോ അമർ ചിത്രകഥയോ വായിച്ചവർക്ക് അഭിമന്യുവിന്റെയും ചക്രവ്യൂഹത്തിന്റെയും കഥ അറിയാം. എന്നാൽ, മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും പ്രതിനിധിയായി സ്വയം അവതരിപ്പിക്കുന്ന എഴുത്തുകാരൻ അനീഷ് തറയിൽ "ചക്രവ്യൂഹം" എന്ന പ്രയോഗത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെ നിൽക്കുന്നത് ഞെട്ടിക്കുന്നു.

മലയാള സിനിമയിൽ സ്ക്രിപ്റ്റ് എഴുതാൻ ശ്രമിക്കുന്ന ഒരാൾക്ക് "ചക്രവ്യൂഹത്തിൽ അകപ്പെടുക" പോലുള്ള സാധാരണ മലയാള പ്രയോഗങ്ങൾ പോലും അറിയില്ല എന്നത് അവന്റെ എഴുത്തുകാരൻ എന്ന വാദത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നു. ഒരുപക്ഷേ, ഇത് മോഹൻലാൽ വീക്കെൻഡിൽ അനീഷിന്റെ മറ്റു കള്ളങ്ങൾ പോലെ തട്ടിക്കൂട്ടിയ ഒരു വ്യാജ പ്രൊഫൈലിന്റെ ഭാഗമായിരിക്കാം. ബിഗ് ബോസിൽ പ്രവേശിക്കുന്നതിന് മുമ്പ് "സാഹിത്യകാരൻ" എന്ന ഇമേജ് സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത പുസ്തകമായിരിക്കാം ഇയാളുടേത്.
അടുത്ത ആഴ്ച മോഹൻലാൽ കൃഷിയെക്കുറിച്ചോ കർഷകർക്ക് പരിചിതമായ എന്തെങ്കിലും ചോദ്യമോ ചോദിച്ചാൽ, അനീഷിന്റെ "കർഷകൻ" എന്ന കാർഡും കീറിവീഴുമെന്നാണ് പ്രതീക്ഷ. ഇന്നലെ കാറിൽ ഇരുന്ന് നടത്തിയ "നിഷ്കളങ്ക" പ്രകടനവും പൂർണമായും അഭിനയമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാണ്. ഇതിനോടകം അനീഷിന്റെ നിരവധി വാദങ്ങൾ പൊളിഞ്ഞു:
ബിഗ് ബോസ് 3 ദിവസം മുമ്പ് വിളിച്ചു എന്ന കള്ളം പൊളിഞ്ഞു, "ഗുഡ് മോർണിംഗ്" പറയാറില്ല എന്ന വാദവും തെറ്റാണെന്ന് തെളിഞ്ഞു, "കോമണർ" ഇമേജ് കീറിമാറ്റപ്പെട്ടു, "അഭിനയം അറിയില്ല" എന്ന് പറഞ്ഞിട്ടും, റീൽസ് ചെയ്യാറുണ്ടെന്ന് അവസാനം സമ്മതിക്കേണ്ടി വന്നു, മലയാളം എഴുതാനും വായിക്കാനും പരിമിതമായ അറിവുള്ള ആര്യൻ പോലും അനീഷിനെ ഒരു കഥ എഴുത്ത് മത്സരത്തിൽ തോൽപ്പിച്ചപ്പോൾ, "സാഹിത്യകാരൻ" എന്ന വാദത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടു.
ഇപ്പോൾ, "ചക്രവ്യൂഹം" എന്ന മലയാള പ്രയോഗത്തിന്റെ അർത്ഥം പോലും അറിയാതെ നിൽക്കുന്ന അനീഷിന്റെ "എഴുത്തുകാരൻ" ഇമേജ് 101% കള്ളമാണെന്ന് വ്യക്തമായിരിക്കുന്നു. ഇനി "കർഷകൻ" എന്ന കാർഡാണ് കീറാൻ ബാക്കിയുള്ളത്. കൃഷിയെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ, ആ വാദവും തകർന്നേക്കാം.
അനീഷിന്റെ ആരാധകരുടെ വിദ്യാഭ്യാസ-ബുദ്ധി നിലവാരത്തെക്കുറിച്ച് വലിയ ധാരണയില്ലെങ്കിലും, ഒരു കാര്യം വ്യക്തമാണ്: മഴ പെയ്യുമ്പോൾ പോലും ഒരു സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടുള്ളവർ, കള്ളങ്ങൾ മാത്രം പറഞ്ഞ് നിഷ്കളങ്കത അഭിനയിക്കുന്ന ഈ വ്യാജ പ്രൊഫൈലിനെ പിന്തുണയ്ക്കുന്നത് നിർത്തണം. "എടാ, പോടാ" പോലുള്ള വാക്കുകൾ ഉപയോഗിക്കാത്തതുകൊണ്ട് മാത്രം അനീഷ് ബിഗ് ബോസിന്റെ വിജയിയാകണമെന്ന് പറഞ്ഞ് ചിലർ PR നടത്തുന്നുണ്ട്. എന്നാൽ, സത്യസന്ധതയും ആധികാരികതയുമാണ് ഒരു എഴുത്തുകാരന്റെ യഥാർത്ഥ അടയാളം, അല്ലാതെ തട്ടിക്കൂട്ടിയ ഇമേജുകളല്ല.












Click it and Unblock the Notifications