മോഹൻലാലും കലിപ്പിൽ? പൃഥ്വിരാജിനേയും മുരളി ഗോപിയേയും ഒഴിവാക്കി; ഇതെന്താണ് സംഭവിക്കുന്നതെന്ന് ആരാധകർ
മോഹൻലാലിനേയും ആശിർവാദ് സിനിമാസിനേയും ഒഴിവാക്കിക്കൊണ്ടുള്ള പോസ്റ്റർ പൃഥ്വിരാജ് പങ്കുവെച്ചതിന് പിന്നാലെ തനിച്ചുള്ള എമ്പുരാൻ പോസ്റ്ററുമായി മോഹൻലാലും. 'ദി ഇയർ ബിലോങ്സ് ടു ഹിം, എ ഫോഴ്സ് അൺലീഷ്ഡ്' എന്ന വരികളോടെയാണ് പോസ്റ്റർ. 2025-ൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണറാണ് L2E എംപുരാൻ എന്നും പോസ്റ്റിൽ പറഞ്ഞു. എന്നാൽ മോഹൻലാലിന്റെ പുതിയ പോസ്റ്ററിൽ ചർച്ച കൊഴുക്കുകയാണ്. പൃഥ്വിരാജിനെ ഒഴിവാക്കിയത് ഒട്ടും ശരിയായില്ലെന്നാണ് പലരും കുറിക്കുന്നത്. പൃഥ്വിരാജ് ഇല്ലാതെ ഈ സിനിമ ഇല്ലെന്നും ആരാധകർ കമന്റിൽ പറഞ്ഞു.
എമ്പുരാൻ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിലും കടുത്ത അനിഷ്ടമാണ് ഒരു വിഭാഗം ആരാധകർ പ്രകടിപ്പിക്കുന്നത്. മോഹൻലാൽ മേജർ രവിയെ പോലുള്ളവരുടെ കൂട്ടുകെട്ട് ഒഴിവാക്കണമെന്നാണ് മറ്റ് ചിലർ കമന്റ് ചെയ്യുന്നത്. ചില കമന്റുകൾ നോക്കാം

'രാജുനെ തേച്ചു ല്ലേ. ലൂസിഫർ കഴിഞ്ഞാൽ കഴിഞ്ഞ 6 വർഷത്തിൽ ആകെ ഒരു നേര് മാത്രം ആണ് ഹിറ്റ് ആയിട്ടുള്ളത്.. രാജു സ്വന്തം പടങ്ങൾ പോലും മാറ്റി വച്ചു കൊണ്ട് ശമ്പളം പോലും വാങ്ങാതെ നിങ്ങൾക്ക് നല്ല ഒരു പടത്തിനു വേണ്ടി കൂടെ നിന്നു.. സങ്കികളെ പിണക്കാതെ ഇരിക്കാൻ അയാളെ കൊത്തി കീറാൻ ഇട്ട് കൊടുത്തു ല്ലേ.. കഷ്ടം.. ഒരു കാര്യം ചെയ്യൂ.. താങ്കളും മേജർ രവിയും ബാക്കി ഉള്ള സങ്കികളും കൂടെ ഇനിയുള്ള കാലം സിനിമ ചെയ്യ്.. വെറുത്തു പോയി നിങ്ങളെ'
'ലാലേട്ടാ മാപ്പ് പറയുന്ന പോസ്റ്റ് പിൻവലിച്ചു കൂടെ. അല്ലെങ്കിൽ രവി ഉന്നയിച്ച ആരോപണത്തിൽ ഒരു ക്ലാരിഫിക്കേഷൻ എങ്കിലും വരുത്തിക്കൂടെ?
രവിയെ പോലുള്ള ആൾക്കാരെ അകറ്റി നിർത്തിയില്ലെങ്കിൽ നിങ്ങൾ വീണ്ടും വീണ്ടും കുഴപ്പത്തിലാകും.
'മേജർ രവിയെ പോലുള്ളവരെ അകറ്റി നിർത്താൻ ശ്രമിക്കണം. മോഹൻലാലിന് പ്രേക്ഷകർക്കിടയിൽ ഒരു പേരുണ്ട്, ഇഷ്ടമുണ്ട്, ആരാധനയുള്ളവരുണ്ട്. താങ്കൾക്ക് വേണ്ടി സംസാരിക്കേണ്ടത് താങ്കൾ തന്നെയാണ്. മോഹൻലാലിൻ്റെ ഏറ്റവും വലിയ സിനിമ തന്നെയാണ് എമ്പുരാൻ അതിൽ ആർക്കും ഒരു സംശയവുമില്ല. പൃഥ്വിരാജ് മിടുക്കനായ സംവിധായകനാണ്. അയാളുടെ ഒറ്റപ്പെടുത്തരുത്. റിസെൻസർ ചെയ്യാതെ തന്നെ മുന്നോട്ടു പോയാൽ താങ്കളുടെ കൂടെ നിൽക്കാൻ ജനലക്ഷങ്ങൾ ഉണ്ടാവും. ഇത് കേരളമാണ്'
'ലൂസിഫറിന് ശേഷം മോഹൻലാലിന്റെ ഒരു സൂപ്പർ ഹിറ്റ് സിനിമ വരാൻ പൃഥ്വിരാജ് വേണ്ടി വന്നു... ആ കുടുംബത്തെ സംഘപരിവാർ കൂട്ടത്തോടെ ആക്രമിക്കുമ്പോൾ ഒരു വാക്ക് പോലും പറയാതെ അവരോട് മാപ്പ് പറഞ്ഞ് വെറും ഷൂ നക്കി ആയി പോയതിൽ വിഷമമുണ്ട്'
'എൻപുരാൻ സംവിധായകന്റെ വിജയമാണ്. നട്ടെല്ല് പണയം വെച്ചവർ ഇതിന്റെ പേരിൽ ആളാവുന്നത് ബോറാണ്... മുടി വെപ്പാണെങ്കിലും മീശ വെപ്പല്ല എന്നായിരുന്നു വിചാരിച്ചത്'
'കേണൽ പദവി എടുത്തു കളയും എന്ന് പറഞ്ഞപ്പോൾ ലാലേട്ടൻ ഭയന്നുവോ ഒരു പദവിയും കണ്ടിട്ടല്ല ലാലേട്ടനെയും മമ്മൂട്ടിയും ഞങ്ങൾ മലയാളികൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications