Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലിന്റെ ബറോസ് തൂക്കിയടിച്ചോ? തീയറ്ററിൽ സംഭവിക്കുന്നത്.. ആദ്യ പ്രേക്ഷക പ്രതികരണം ഇങ്ങനെ

ഒടുവിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബറോസ്: ​ഗാർഡിയൻ ഓഫ് ട്രഷേർസ് പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. നീണ്ട അഞ്ച് വർഷത്തെ ആരാധകരുടെ കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിഞ്ഞെത്തിയ ചിത്രം ക്രിസ്തുമസ് തൂക്കിയോ എന്നാണ് ഇനി അറിയേണ്ടത്.

റിലീസിന് മുൻപ് തന്നെ വമ്പൻ ഹൈപ്പായിരുന്നു ചത്രത്തിന് ലഭിച്ചത്. ഹൈപ്പ് കൊടുത്തതിന് യാതൊരു കുറ്റവും പറയാനില്ലെന്നാണ് സിനിമ കഴിഞ്ഞ് ഇറങ്ങിയ പ്രേക്ഷകർക്ക് പറയാനുള്ളത്. സംവിധായകന്റെ റോളിൽ മോഹൻലാൽ കലക്കി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ത്രീഡി ചിത്രമെന്ന നിലയിൽ മാത്രം കണ്ടാസ്വദിക്കണമെന്നാണ് ചിലരുടെ അഭിപ്രായം. കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഇഷ്ടമാകുമെന്ന് ചിലർ പറഞ്ഞപ്പോൾ മോഹൻലാലിന് ഇതിൽ കൂടുതൽ ചെയ്യാൻ സാധിക്കുമായിരുന്നുവെന്ന പ്രതികരണങ്ങളും ചിലർ പങ്കുവെച്ചു. ചില പ്രേക്ഷക പ്രതികരണങ്ങൾ നോക്കാം

baro-

'മോഹൻലാൽ എന്തായിരിക്കും ചെയ്ത് വെച്ചിരിക്കുകയെന്ന ചോദ്യത്തിന് ക്ലാസ് എന്ന ഉത്തരമാണ് ബറോസിലൂടെ കൊടുത്തിരിക്കുന്നത്. നല്ല മെയ്ക്കിങ് ആണ്'

'കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ എടുത്ത് വെച്ചിരിക്കുന്നത്. കുടുംബത്തിനൊക്കെ ഇഷ്ടപ്പെടും. ബോളിവുഡ് പോലൊരു അനുഭവമാണ്. ത്രീഡിയൊക്കെ നല്ലതാണ്'

'മുതിർന്നവരോടല്ല, കുട്ടികളോടാണ് ഇത് ചോദിക്കേണ്ടത്. അവർ നന്നായി ആസ്വദിച്ചിട്ടുണ്ട്. സംവിധായകൻ എന്ന നിലയിൽ മോഹൻലാൽ നടത്തിയിരിക്കുന്നത് ഒരു മികച്ച ശ്രമമാണ്. നല്ലൊരു വിഷ്വൽ എക്സ്പീരിയൻസ് ആണ്. തീയറ്ററിൽ നിന്ന് തന്നെ ചിത്രം കാണണം'

'ചുമ്മാ ഒരു പടം ചെയ്യാൻ വന്നതല്ല മോഹൻലാൽ, വെൽ പ്ലാൻഡ് ആണ്. സിനിമയുടെ ടെക്നിക്കൽ വശങ്ങളൊക്കെ മികച്ചതാണ്. ഫാന്റസി മൂവിയാണല്ലോ, മൈഡിയർ കുട്ടിച്ചാത്തന് ശേഷം കാണുന്ന ത്രീഡി മൂവിയാണിത്. ടെക്നിക്കലി മികച്ച് നിൽക്കുകയാണ് ചിത്രം. സിനിമക്ക് നല്ല ക്വാളിറ്റിയാണ്. മോഹൻലാലിന്റേത് മികച്ച പ്രകടനമാണ്'

സിനിമ ഗ്രൂപ്പായ ദി സിനൈഫലിൽ വന്ന പ്രതികരണങ്ങളിലൊന്ന് ഇങ്ങനെ-ഇന്ന് ക്രിസ്തുദേവൻ മാനവരാശിയുടെ രക്ഷക്ക് ഭൂമിയിൽ മനുഷ്യനായി അവതരിച്ച സുദിനം. ഇന്ന് മലയാളത്തിന്റെ മോഹൻലാൽ സംവിധായക കുപ്പായമണിഞ്ഞ് ബറോസായി അവതരിച്ച സുദിനം.40 വർഷത്തിലേറെയുള്ള സിനിമാജീവിതം അദ്ദേഹത്തെ എന്തുമാത്രം കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടാവും.കാലാകാലങ്ങളായി മലയാള സിനിമയുടെ ഒന്നാമനായി നിൽക്കുന്ന മോഹൻലാൽ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന് കേട്ടപ്പോഴേ വമ്പൻ പ്രതീക്ഷയുണ്ടായിരുന്നു.

ഇന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആ പ്രതീക്ഷയെ പൂർണ്ണമായും സാറ്റിസ്ഫൈ ചെയ്യാൻ ലാലേട്ടന് സാധിച്ചു. ഫാന്റസിക്കും ഇമോഷൻസിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം ഗംഭീര VFX വർക്കുകൾ കൊണ്ടും 3D എഫക്റ്റ് കൊണ്ടും സമ്പന്നമാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുമെന്നുറപ്പ്.അപ്പൊ ഈ ക്രിസ്മസ് ലാലേട്ടൻ അങ്ങ് തൂക്കിയെന്ന് പറഞ്ഞേക്ക്..! '

അതേസമയം ചിലർ കടുത്ത നിരാശ പങ്കുവെച്ച് കൊണ്ടും പ്രതികരിച്ചു. സിനിമ ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ വന്ന പ്രതികരണം ഇങ്ങനെ-' ഫെയറി ടെയിലും യൂണിക്കോണും കാണുമ്പോൾ അമ്പരന്ന് ഇരിക്കുന്നവർ അല്ല ഇന്നത്തെ കുട്ടികൾ എന്ന് മാളികപ്പുറം സിനിമയിലെ ദേവനന്ദ പറഞ്ഞപ്പോൾ കളിയാക്കിയ എല്ലാവരും ആ കുഞ്ഞ് പറഞ്ഞത് എത്രത്തോളം ശെരിയാണെന്ന് ഇനി മനസിലാക്കും.
കാരണം കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ എന്ന ലേബലിൽ മോഹൻലാലിന്റെ സംവിധാനത്തിൽ റിലീസ് ആയ സിനിമയായ ബറോസ് കണ്ടാൽ ഈ നാട്ടിലെ കുട്ടികളെ അത്രക്ക് അണ്ടറെസ്റ്റിമേറ്റ് ചെയ്താണോ തയാറാക്കിയത് എന്ന് തോന്നി പോകും...ആർക്കും തന്നെ തൃപ്തി നൽകാൻ സാധ്യത ഇല്ലാത്ത ഒരു പടം!

മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം കാണാൻ തീരുമാനിച്ച സിനിമ പ്രതീക്ഷ ഇല്ലാതിരുന്നിട്ടും ഇത്രയും നിരാശ നൽകും എന്ന് കരുതിയില്ല. ശെരിയാണ് ഈ സിനിമയുടെ പുറകിൽ ഒരുപാട് കഷ്ടപ്പാടുകളും പ്രയത്നങ്ങളും ഓക്കെ ഉണ്ട്, Technically ഒരു പരിധി വരെ അത് വ്യക്തവുമാണ്. പക്ഷെ അത്കൊണ്ട് മാത്രം സിനിമ നന്നാവില്ലലോ! എത്രയോ മികച്ചത് ആക്കാവുന്ന ഒരു തീം ആണ് വളരെ മോശമായി എടുത്ത് വെച്ചിരിക്കുന്നത് എന്ന് ഓർക്കുമ്പോൾ വിഷമം തോന്നും...അതും മലയാളത്തിന്റെ മോഹൻലാൽ ആണ് ഇത് ചെയ്തത് എന്നോർക്കുമ്പോൾ അതിലും വിഷമം !! "മറ്റൊരാളെ ഓർത്ത് തൂവുന്ന കണ്ണീരാണ് ഏറ്റവും വലിയ നിധി" എങ്കിൽ ഇത്തരത്തിലുള്ള സിനിമകൾ കാരണം ആ നിധി പലപ്പോഴും എന്നെപോലെ മോഹൻലാലിനെ ഇഷ്ടമുള്ള പലരും പേറുന്നുണ്ട് എന്നത് എപ്പോഴെങ്കിലും അദ്ദേഹം തിരിച്ചറിയട്ടെ .NB : ആദ്യ ദിവസം തന്നെ ഹേറ്റ് പരത്താനുള്ള പോസ്റ്റ് അല്ല വിഷമം കൊണ്ടാണ്'

100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം പാൻ ഇന്ത്യ റിലീസാണ്. കേരളത്തില്‍ മാത്രം ഒരു കോടിയിൽ അധികമായിരുന്നു അഡ്വാൻസ് ബുക്കിങ് ആയി ബറോസ് നേടിയത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ജിജോ പുന്നൂസ് ആണ് കഥ. ത്രീഡിയിൽ എത്തിയ ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായകൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+