Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന് മാത്രമാണ് മലയാളത്തില്‍ അതിന് സാധിക്കുന്നത്; മമ്മൂട്ടിയെക്കൊണ്ട് പറ്റില്ല: ഫിറോസ്

ബിഗ് ബോസ് മലയാളത്തില്‍ മോഹന്‍ലാലിനേക്കാള്‍ മികച്ച അവതാരകന്‍ വേണമെങ്കില്‍ ഹിന്ദിയില്‍ നിന്നും സല്‍മാന്‍ ഖാനെ ഇങ്ങോട്ട് കൊണ്ടുവരേണ്ടി വരുമെന്ന് മുന്‍ ബിഗ് ബോസ് താരമായ ഫിറോസ് ഖാന്‍. സല്‍മാന്‍ ഖാന്‍ അടിപൊളി അവതാരകനാണ്. മലയാളത്തില്‍ മോഹന്‍ലാലിന് പകരം അങ്ങനെ ഒരാളെ കണ്ടെത്താനാവില്ല. പുള്ളിയുടെ മുകളില്‍ മറ്റൊരാളില്ലെന്നും ഫിറോസ് ഖാന്‍ വ്യക്തമാക്കുന്നു.

ചില തെറ്റുകളൊക്കെ പറ്റുന്നുണ്ടെങ്കിലും പുള്ളിയുടെ അത്ര വരുന്ന ഒരു അവതാരകനെ മലയാളത്തില്‍ വേറെ കിട്ടാനില്ല, കൊണ്ടുവരാനുമാകില്ല. മമ്മൂക്കയൊന്നും ഒരിക്കലും അതിന് പറ്റില്ല. ബിഗ് ബോസ് പോലൊരു ഷോയില്‍ വന്നിട്ട് അവതാരകനാകാന്‍ അദ്ദേഹത്തിന് കഴിയില്ല. മോഹന്‍ലാല്‍ അത്യാവശ്യം ഒരു ബിബി മെറ്റീരിയലാണ്. ഒരു മൈന്‍ഡ് ഗെയിം കൂടിയാണല്ലോ ഇത്.

mammooty-mohanlal-

ശനിയാഴ്ചയാണല്ലോ മോഹന്‍ലാല്‍ വരുന്നത്. വീക്കെന്‍ഡ് എപ്പിസോഡിന് മാത്രമായി ഒരു പ്രൊഡ്യൂസറുണ്ട്. ആ ആഴ്ചയിലെ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ കട്ട് ചെയ്ത് ലാലേട്ടനെ കാണിക്കുകയും, ബ്രീഫായുള്ള സ്ക്രിപ്റ്റ് തയ്യാറാക്കി നല്‍കുകയും ചെയ്യും. അതിന് ശേഷം പുള്ളിയുടെ കൂടെ കോണ്‍ട്രിബ്യൂഷനും ചേർത്താണ് കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും ഫിറോസ് ഖാന്‍ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാലിന് ഒരാളെ പുറത്താക്കാനുള്ള അവകാശം ഉണ്ടെന്നൊന്നും തോന്നുന്നില്ല. അവതരണം എന്ന് പറയുന്നത് വേറെ ഒരു സാധനമാണല്ലോ, മുഴുവന്‍ സമയം ആ ഷോ കണ്ടെന്ന് വെച്ച് അയാള്‍ക്ക് നല്ലൊരു അവതാരകനാകാന്‍ കഴിയില്ല. പിന്നെ ലാലേട്ടന്‍ മുഴുവന്‍ സമയം അവിടെ നിന്ന് കാര്യങ്ങളെല്ലാം കണ്ട് അവതരിപ്പിക്കുകയാണെങ്കില്‍ ഇതിനും എത്രയോ മുകളിലേക്ക് ഷോ പോയേനെ. പുള്ളിക്ക് അത് പറ്റില്ലാലോ. നൂറ് ശതമാനം ബിഗ് ബോസെ എന്ന് പറഞ്ഞുകൊണ്ട് നടക്കാന്‍ മോഹന്‍ലാലിന് സാധിക്കില്ല.

നമുക്ക് ബിഗ് ബോസിനോട് ഒരു ഗ്രാറ്റിറ്റ്യൂഡ് (കൃതജ്ഞത) ഉണ്ടെന്ന് വെച്ച് നമുക്ക് കാണുന്ന തെറ്റുകള്‍ പറയാതിരിക്കാന്‍ സാധിക്കില്ല. ഗ്രാറ്റിറ്റ്യൂഡ് ഉണ്ടാകുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യും. എന്തൊക്കെ സംഭവിച്ചാലും ഷോ ഷോയായി തന്നെ മുന്നോട്ട് പോയിക്കൊണ്ടിരിക്കും. അതിന് ഏറ്റവും വലിയ ഉദാഹരമാണ് റോക്കി, സിജോ വിഷയം. കേസെടുക്കാവുന്ന വിഷയമാണ് എന്നിട്ട്. എന്തെങ്കിലും സംഭവിച്ചോയെന്നും ഫിറോസ് ചോദിക്കുന്നു.

ബിഗ് ബോസ് എന്ന് പറയുന്നത് എന്റമോള്‍ഷൈനിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാല്‍ ആർക്ക് സമ്മാനം കൊടുക്കാം എന്നതില്‍ ചില സമ്മർദ്ദങ്ങളുണ്ടാകും. ഏഷ്യാനെറ്റിലെ എല്ലാവരേയും അല്ല ഞാന്‍ പറയുന്നത്. ചിലർ അങ്ങനെ ഇടപെട്ടില്ലായിരുന്നെങ്കില്‍ നൂറ് ശതമാനം കൃത്യമായി കാര്യങ്ങള്‍ നടക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+