Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലാലേട്ടൻ ഒന്നും തന്നില്ല, ഞാൻ തന്ന കാര്യം പറഞ്ഞോ?'നാളിത് വരെ ഇത് ആരോടും പറഞ്ഞിട്ടില്ലെന്ന് അഖിൽ മാരാർ

രണ്ട് കയ്യില്ലെങ്കിലും സന്ധ്യ വരച്ച മോഹന്‍ലാലിന്റെ ചിത്രത്തിന് ജീവന്റെ തുടിപ്പുണ്ട്. മോഹന്‍ലാലിനെ നേരിട്ട് കണ്ട് ഈ ചിത്രം കൈമാറുക എന്ന സന്ധ്യയുടെ സ്വപ്‌നവും സഫലമായി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. പിന്നാലെ സന്ധ്യയ്ക്ക് മോഹന്‍ലാലില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചു എന്ന തരത്തിലുളള പ്രചാരണങ്ങളും നടന്നു.

എന്നാല്‍ ഇത് ശരിയല്ലെന്നും ലാലേട്ടനെ നേരിട്ട് കാണുക എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹമെന്നും അത് നടന്നതിലാണ് സന്തോഷമെന്നും സന്ധ്യ പറയുന്നു. സത്യം മനസ്സിലാക്കാതെ ആള്‍ക്കാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം ആണെന്നും സന്ധ്യ പറയുന്നു. സന്ധ്യയും കുടുംബവും നിലവില്‍ കിടപ്പാടം നഷ്ടപ്പെടും എന്നുളള ആശങ്കയിലാണ്.

mohanlal

എല്ലാവരുടേയും വിചാരം ലാലേട്ടന്റെ കയ്യില്‍ നിന്ന് ഒരുപാട് പൈസയൊക്കെ കിട്ടി എന്നാണ്. എന്തെങ്കിലും കിട്ടിയിട്ടാണ് ഈ പറയുന്നത് എങ്കില്‍ അത്ര വിഷമം ഇല്ലായിരുന്നു. എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ ജപ്തിയില്‍ നിന്ന് വീട് ഒഴിവാകുമായിരുന്നു. ഇപ്പോള്‍ കിടപ്പാടം പോലും ഇല്ലാത്ത അവസ്ഥയായി, സന്ധ്യ പറയുന്നു.

ഒറ്റയ്ക്ക് ഒരു കാര്യം പോലും തനിക്ക് ചെയ്യാന്‍ സാധിക്കില്ല. ഒരു വാടകവീട് എന്നത് അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ആരോടും ഒരു സഹായവും ചോദിക്കരുത് എന്നായിരുന്നു മനസ്സില്‍. ഞാന്‍ വലുതായി ജോലി കിട്ടി അമ്മയെ സഹായിക്കണം എന്നായിരുന്നു. 6 ലക്ഷം രൂപയുടെ കടമുണ്ട്. അത്രയും തുക എടുക്കാനോ സംഘടിപ്പിക്കാനോ കഴിവില്ല. അമ്മയ്ക്ക് വയ്യ, ജോലിയും നഷ്ടപ്പെട്ടു. അപ്പോള്‍ മുതലാണ് അടവ് മുടങ്ങിയത്. അങ്ങനെ പലിശ കേറിയാണ് ഇത്രയും തുകയായത്. ജപ്തി നോട്ടീസ് അയക്കും എന്നാണ് അവര്‍ പറഞ്ഞത്. എന്ത് ചെയ്യണം എന്ന് അറിയില്ല, സന്ധ്യ പറയുന്നു.

വില്ലേജ് മീഡിയ പങ്കുവെച്ച സന്ധ്യയുടെ വീഡിയോയിൽ ബിഗ് ബോസ് മലയാളം വിജയിയായ അഖിൽ മാരാരെ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു. ഇതോടെയാണ് സന്ധ്യയ്ക്ക് താൻ പണം നൽകിയിരുന്നു എന്ന് വെളിപ്പെടുത്തി അഖിൽ മാരാർ രംഗത്ത് വന്നത്.

അഖിൽ മാരാരുടെ പ്രതികരണം: ''എന്നെ മെൻഷൻ ചെയ്തു പോസ്റ്റ്‌ ചെയ്തത് കൊണ്ട് മാത്രം ഞാൻ പറയുന്നു... ലാലേട്ടനെ കാണാൻ വന്ന ദിവസം ഈ മോൾ എന്നെയും കണ്ടിരുന്നു.. മോളുടെ കൂടെ ഏതോ സംഘടനയുടെ ആൾക്കാരും ഉണ്ടായിരുന്നു.. എന്നോട് മോളും ഒപ്പമുള്ളവരും ഒന്നും ചോദിച്ചില്ല... ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ എന്നോട് വന്ന് മോളുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് വന്ന് നിന്നെ കണ്ടു പതിനായിരം രൂപയും തന്നു...

Take a Poll

നാളിത് വരെ ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല... എന്നാലിപ്പോൾ ഒരു വീഡിയോ ചെയ്ത് ലാലേട്ടൻ ഒന്നും തന്നില്ല എന്ന് പറഞ്ഞപ്പോൾ തന്ന എന്റെ കാര്യം നിങ്ങൾ പറഞ്ഞില്ലല്ലോ... പറഞ്ഞിരുന്നെങ്കിൽ എന്നെ ആക്ഷേപിച്ചു നടക്കുന്ന നാറികൾക്ക് ഒരു മറുപടി ആയിരുന്നേനെ...

മോൾക്ക് കാശ് തന്നിട്ട് മോളുടെ അവസ്ഥ നാട്ടുകാരെ കാണിച്ചു വേണമെങ്കിൽ മറ്റുള്ള നാറികളെ പോലെ എനിക്കും നന്മ മരം കളിക്കാം.. ഞാനത് ചെയ്യാത്തത് കൊണ്ട് ഞാൻ ഒരു നാറിയാണെന്നു ഈ നാറികളുടെ ഫാൻസ്‌ കമന്റ് ഇട്ടു നടക്കുന്നത് കൊണ്ട് മാത്രം മറുപടി ഇടുന്നു.. മോൾ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+