കോടികളുടെ സ്വത്ത്, ആഡംബര വിവാഹം, വീണ്ടും ചർച്ചയായി ഫോട്ടോകൾ; ആസ്തിയിൽ മോഹൻലാലിനെക്കാൾ പിന്നിലല്ല സുചിത്ര
കൊച്ചി: സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുകയാണ് സൂപ്പർ താരം മോഹൻലാലിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും. താരസമ്പന്നമായ വിവാഹവും വിശേഷങ്ങളും 35 വർഷക്കിപ്പുറവും ആരാധകർ ആഘോഷമാക്കാറുണ്ട്.
1988 ലായിരുന്നു മോഹൻലാലും അന്തരിച്ച നടനും തമിഴ് നിർമ്മാതാവുമായ കെ ബാലാജിയുടെ മകളുമായ സുചിത്രയും തമ്മിൽ വിവാഹിതരായത്. പൂർണമായും പ്രണയ വിവാഹം എന്ന് പറയാനാകില്ലെങ്കിലും സുചിത്രയ്ക്ക് മോഹൻലാലിനോട് തോന്നിയ ഇഷ്ടമാണ് വിവാഹത്തിൽ എത്തിയത്. അന്തരിച്ച നിർമ്മാതാവ് പിവി ഗംഗാധരനാണ് വിവാഹം നടക്കാൻ നിമിത്തമായത്.

ഗംഗാധരനെ ഒരിക്കൽ നേരിൽ കണ്ട സമയത്ത് ബാലാജി തന്നെയാണ് മകൾക്ക് മോഹൻലാലിനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ടെന്നുള്ള ആഗ്രഹം അറിയിച്ചത്. അങ്ങനെ അദ്ദേഹം ഇക്കാര്യം ലാലിനെ അറിയിക്കുകയായിരുന്നു. സുചിത്രയെ വിവാഹം കഴിക്കാൻ ലാലിനും താത്പര്യമുണ്ടായിരുന്നു. കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച. അതും ഗംഗാധരന്റെ മുറിയിൽ വെച്ച്. തുടർന്ന് രണ്ട് പേരുടേയും കുടുംബവും വിവാഹചർച്ചകളിലേക്ക് കടന്നു.
എന്നാൽ ആദ്യം ഇരുവരുടേയും ജാതകം ചേരില്ലെന്നായിരുന്നു ഒരു ജ്യോത്സ്യൻ അറിയിച്ചത്. പിന്നീട് മറ്റൊരു ജ്യോത്സ്യനെ കണ്ടപ്പോൾ ആദ്യത്തെയാൾക്ക് തെറ്റ് പറ്റിയതാണെന്ന് കണ്ടെത്തി. അങ്ങനെ 1988 ഏപ്രിൽ 28 ന് മോഹൻലാൽ സുചിത്രയുടെ കഴുത്തിൽ മിന്നുചാർത്തി. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
നിറയെ സ്വർഭാരണങ്ങൾ ധരിച്ച് തനി കേരള വധുവായിട്ടായിരുന്നു സുചിത്ര വിവാഹത്തിന് അണിഞ്ഞൊരുങ്ങിയത്. അന്ന് വിവാഹച്ചടങ്ങിന് സുചിത്ര ധരിച്ച ട്രഡീഷ്ണൽ ആഭരണങ്ങൾ ഇപ്പോഴും ചർച്ചയാകാറുണ്ട്. താലികെട്ടുമ്പോൾ മാത്രമല്ല മറ്റ് ചടങ്ങുകളിലെല്ലാം വൈവിധ്യമാർന്ന ആഭരണങ്ങളും വ്യത്യസ്തമായ വസ്ത്രങ്ങളുമാണ് സുചിത്ര ധരിച്ചത്. ബാലാജിയുടെ ഏക മകളാണ് സുചിത്ര. അതുകൊണ്ട് തന്നെ ആഡംബരപൂർണമായിരുന്നു ചടങ്ങുകൾ.
ആസ്തിയുടെ കാര്യത്തിൽ മോഹൻലാലിനെക്കാളും പിന്നിലായിരുന്നില്ല സുചിത്രയും. ബാലാജിയുടെ ഏകമകലായിരുന്നു സുചിത്ര. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ വലിയ പങ്കും സുചിത്രക്ക് തന്നെ. മോഹൻലാൽ പ്രൊഡക്ഷൻ കമ്പനിയായ പ്രണവം ആർട്‌സ് ഇന്റർനാഷണലിന്റെ കോ ഫൗണ്ടർ കൂടി ആയിരുന്നു സുചിത്ര. റിപ്പോർട്ടുകൾ പ്രകാരം 1000 കോടിക്കടുത്ത് ആസ്തി മോഹൻലാലിനും കുടുംബത്തിനും ഉണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിൽ താരപദവിയിൽ തിളങ്ങി നിൽക്കാൻ ഇഷ്ടപ്പെടുന്ന ആളല്ല സുചിത്ര. തുടക്കകാലത്ത് ഒരു കുടുംബിനിയായി കഴിയാനാണ് അവർ ഇഷ്ടപ്പെട്ടത്. പൊതുചടങ്ങുകളിൽ വളരെ അപൂർവ്വമായിട്ടായിരുന്നു അവർ ലാലിനൊപ്പം എത്തിയത്. ഈ അടുത്ത കാലത്താണ് അവർ ലാലിനൊപ്പം പൊതുവേദികളിൽ സജീവമായി തുടങ്ങിയത്.












Click it and Unblock the Notifications