'ദൈവപുത്രൻ തെറ്റ് ചെയ്താൽ'..:എമ്പുരാനിലെ വില്ലന്‍ ടൊവിനോയോ? മോഹന്‍ലാലിന്റെ ആ ഡയലോഗിന് പിന്നില്‍
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ട്രെയിലര്‍ സിനിമാ ലോകം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. അർധരാത്രിയില്‍ സർപ്രൈസായി വന്ന ട്രെയിലർ നിമിഷ നേരങ്ങള്‍കൊണ്ട് തന്നെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. നേരം വെളുത്തതോടെ ഒരു സിനിമയടേതിനേക്കാള്‍ റിവ്യൂകളും ട്രെയിലർ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് തുടങ്ങി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി വന്ന ട്രെയിലറിന്റെ മലയാളം പതിപ്പ് മാത്രം ഇതുവരെ കണ്ടത് 48 ലക്ഷം പേരാണ്.
പ്രധാന വില്ലന്‍ ആരെന്ന് വ്യക്തമാക്കുന്നില്ല എന്നതും ട്രെയിലറിന്റെ പ്രത്യേകതയാണ്. ഇതോടെ ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രമായേക്കാം വില്ലന്‍ എന്ന തരത്തിലുള്ള വിലയിരുത്തലുകളും ചിലർ നടത്തുന്നു. ഇതിനായി അവർ കൂട്ടുപ്പിടിക്കുന്നത് 'ദൈവപുത്രൻ തെറ്റ് ചെയ്താൽ ചെകുത്താനെ അല്ലാതെ ആരെ ആശ്രയിക്കാനാണ് ' എന്ന ലൂസിഫറിന്റെ ഡയലോഗും.

'പികെ രാംദാസ് എന്ന ദൈവത്തിന്റെ സ്വന്തം നാട് അദ്ദേഹത്തിന്റെ മരണശേഷം അയാളുടെ മകൻ ജതിനെ ഏൽപ്പിക്കുകയാണ് കാവൽ മാലാഖയായ ലൂസിഫർ.എന്നാൽ ആ നാട് ആ ദൈവപുത്രനാൽ നശിക്കുമ്പോൾ സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ട ആ മാലാഖക്കു നോക്കിയിരിക്കാൻ പറ്റുമായിരുന്നില്ല.ആയാൾ തിരികെ വരുന്നു. ഒരിക്കൽ ദൈവത്തിന്റെ സ്വന്തമായിരുന്ന ആ നാടിനെ രക്ഷിക്കാൻ.' എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്.
അച്ഛനുമായി ഒരു ആത്മ ബന്ധവും ഇല്ലാത്ത മകൻനാണ് ജതിന്‍ രാംദാസ്. ഇന്ത്യൻ പൊളിറ്റിക്സിനെ ലോകത്തിലെ ഏറ്റവും വലിയ ആയി കാണുന്ന ഒരു രാഷ്ട്രീയ നേതാവ്. ജതിൻ രാംദാസ് ആരാണ് അവൻ? അവന്റെ ലക്ഷ്യം എന്താണ്? സ്റ്റീഫനെ പോലെ തന്നെ ദുരൂഹത നിറഞ്ഞ ഭൂതകാലം അറിയാത്ത ആയ ഒരു കഥാപാത്രം. ബോബിയുടെ പേര് എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെയുള്ള മഹേശ്ശവർമ യുടെ പേര് പുറത്തു പറയാതെ കൂടെ നിർത്തിയത് ഒക്കെ സ്റ്റീഫൻന്റെ നിർദേശ പ്രകാരം ആയിരുന്നോയെന്ന് മറ്റൊരു പ്രേക്ഷകനും ചോദിക്കുന്നു.
മനഃപൂർവം അല്ലെങ്കിലും ബോബിയുടെ ക്രൈമുകളില്‍ പാർട്ണർ ആയ പ്രിയദർശിനി രാം ദാസ് നിശ്ചിത കാലത്തേക്ക് അഴിക്കുള്ളിൽ ആവുകയും, അത് ഒരു അവസരമായി കണ്ടു ജതിൻ രാം ദാസ് തന്റെ നൂലിൽ കെട്ടിയ പാവ ആയ മഹേശ്ശവർമയുമായി ചേർന്ന് ബോബിയേക്കൾ വലിയ ഭീഷണിയായി മാറുന്നതും ആവോമോ പാർട്ട് 2. ലൂസിഫറില്‍ മോഹന്‍ലാലുമായി കോമ്പിനേഷൻ സീന്‍ ഇല്ലാതിരുന്ന ടോവിനോക്ക് ഈ പാർട്ടില്‍ കോമ്പിനേഷൻ ഉണ്ടെന്ന് പറയുന്നുമുണ്ട്.
ക്യാപ്ഷനില്‍ പറഞ്ഞത് പോലെ തനിക്ക് കിട്ടിയ അധികാരം ഒരു ഭ്രമം ആയി മാറി, ചെയ്യാവുന്ന കൊള്ളരുതായ്മകൾ ഒക്കെ ചെയ്തു അടിയന്തിരവസ്ഥ പ്രഖ്യാപിച്ച് കേരളം സ്തംഭിപ്പിക്കുന്ന അവസ്ഥയിൽ എത്തുമ്പോ ആയിരിക്കമോ സ്റ്റീഫനുമായി കോമ്പിനേഷൻ സീന്‍. അതായിരിക്കും ഒരുപക്ഷെ ജതിനും സ്റ്റീഫനും ആദ്യമായും അവസാനമായും കാണുന്ന ദിവസം. അല്ലെങ്കിൽ സഹോദര സ്നേഹം കൂടി ഒരു ഇന്ദിര ഗാന്ധി - സഞ്ജയ് ഗാന്ധി ലെവൽ ഭരണം വന്നിരിക്കാം. അവസാനം കുടുംബം തന്നെ പ്ലാൻ ചെയ്തു ദൈവ പുത്രനെ കുരിശിൽ ഏറ്റുന്നു. സഞ്ജയ് ഗാന്ധിയുടെ ദുരൂഹ മരണം പോലെ. സാത്താൻ നായകൻ ആയ കഥ പറയുമ്പോ വില്ലൻ ദൈവ പുത്രൻ ആവാൻ സാധ്യത ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നടന്‍ ബാലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ഭാര്യ എലിസബത്ത് ഉദയന് പിന്തുണയുമായി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. എലിസബത്തിനെ ബന്ധപ്പെടാന്‍ അമൃതയും താനും ശ്രമിച്ചിരുന്നുവെങ്കിലും ചിലരുടെ ഇടപെടല്‍ മൂലം അത് സാധ്യമായില്ലെന്നും അഭിരാമി സുരേഷ് വ്യക്തമാക്കുന്നു. തങ്ങളുടെ 'അമൃതം ഗമയ' എന്ന യൂട്യൂബ് ചാനലിന്റെകമന്റ് ബോക്സില്‍ നിരന്തരം വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.












Click it and Unblock the Notifications