മോഹൻലാൽ-ഫഹദ് ചിത്രം തട്ടിതെറിപ്പിച്ച സംഭവം, ആന്റണിയോട് ചോദിക്കാൻ പറഞ്ഞപ്പോൾ..; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്
മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്. എങ്ങനെയാണ് ഇരുവരും തമ്മിൽ ഇത്രവലിയ അടുപ്പം ഉണ്ടാകുന്നതെന്നും മോഹൻലാലിന്റെ ജീവിതത്തിലെ നിർണായക വ്യക്തിയായി ആന്റണി മാറിയെന്നും തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആലപ്പി അഷ്റഫ് വിശദീകരിച്ചു. തന്റെ ഒരു അനുഭവം പങ്കിട്ട് കൊണ്ടാണ് മോഹൻലാലിന് എത്രമാത്രം പ്രധാനപ്പെട്ടതാണ് ആന്റണി പെരുമ്പാവൂർ എന്ന വ്യക്തമിയെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
'ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം പെട്ടെന്നാണ് വളർന്നത്. ഒരു വിശ്വാസമുള്ള കെമിസ്ട്രിയായിരുന്നു അത്. പലപ്പോഴും ആന്റണി പറയുന്ന അഭിപ്രായങ്ങളെല്ലാം മുഖവിലക്ക് എടുക്കുന്നയാളാണ് ലാൽ. ആന്റണിയുടെ ഇടപെടൽ മോഹൻലാലിനും ഇഷ്ടമായിരുന്നു. ഒരു ഭൃത്യന്റെ സത്യസന്ധതയും വിശ്വാസവും സ്നേഹവുമൊക്കെ ലാലിന്റെ മനസിൽ ആന്റണിയെ ആരൊക്കെയോ ആക്കി. അതോടെ ആന്റണിയെന്ന ഡ്രൈവറുടെ ഭാഗ്യം ഉദിച്ചുയർന്നു. മലയാളത്തിലെ സൂപ്പർ താരത്തിന്റെ ഇഷ്ടതോഴനായി ആന്റണി മാറി. അതോടെ മോഹൻലാലിന്റെ സിനിമാ നിർമ്മാണ കമ്പനി അടക്കമുള്ള ബിസിനസുകളിൽ ആന്റണി ഭാഗമായി. പിന്നീട് ആന്റണി സൂപ്പർ സ്റ്റാറായ മോഹൻലാലിനെ വെച്ച് നിർമ്മാണം ആരംഭിച്ചു. നരസിംഹം ഗംഭീര വിജയമായതോടെ ആന്റണിയുടെ മുന്നിൽ പുതിയ പടവുകൾ തുറക്കപ്പെടുകയായിരുന്നു.

ഇന്ന് മോഹൻലാലിന്റെ ഓരോ കാര്യങ്ങളും തീരുമാനിക്കുന്നത് മോഹൻലാലിന്റെ ഓഡിറ്റർ സനൽകുമാറും ആന്റണി പെരുമ്പാവൂരും ചേർന്നാണ്. ഒരിക്കൽ എനിക്കൊരു അനുഭവം ഉണ്ടായി. ഫാസിലിന്റെ അനുജൻ കയസ് മോഹൻലാലുമായി ചേർന്നൊരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചു. സിനിമയുടെ സംവിധായകനായി സിദ്ധിഖിനെ നിശ്ചയിച്ചു. അദ്ദേഹത്തിന് അഡ്വാൻസും കൊടുത്തു. മോഹൻലാലും ഫഹദ് ഫാസിലുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇരുവരും സഹോദരങ്ങളായി എത്തുന്നതായിരുന്നു ചിത്രം. ഈ സഹോദരങ്ങൾക്കിടയിലെ സ്നേഹവും പ്രശ്നങ്ങളുമൊക്കെയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ലാലിനും ഫഹദിനും കഥ വളരെ അധികം ഇഷ്ടമായി.
അന്നൊക്കെ ഈ സിനിമ ചർച്ചകൾക്ക് കയസിനൊപ്പം ലാലിനെ കാണാൻ ഞാനും പോകുമായിരുന്നു. ഒരു ദിവസം ലാലിനെ കാണാൻ ലൊക്കേഷനിലേക്ക് ഞങ്ങൾ പോയി. സനിമയുടെ എല്ലാ കാര്യങ്ങളും ഒക്കെയാക്കിയതിന് ശേഷമാണ് പോയത്. ഞങ്ങളെ കണ്ടപാടെ മോഹൻലാൽ വളരെ ത്രില്ലോടെ സിനിമയെ കുറിച്ച് സംസാരിച്ചു.
എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് കയസ്. ഞങ്ങളെ കണ്ട പാടെ ലാൽ സിനിമയെ കുറിച്ചുള്ള കാര്യങ്ങളൊക്കെ ചോദിച്ചു. സംസാരിച്ച് കൊണ്ട് നിൽക്കുമ്പോൾ ലാൽ പറഞ്ഞു കയസ് ഒരു കാര്യം ചെയ്യൂ സിനിമയുടെ ഡേറ്റും കാര്യങ്ങളുമൊക്കെ ആന്റണിയുമായി സംസാരിക്കൂവെന്ന് പറഞ്ഞു. ഇതോടെ കയസിന്റെ മുഖം മാറി. അതൊന്നും എനിക്ക് പറ്റില്ല ഞാൻ ലാലുമായി ഡയറക്ട് ഇടപാടേ ഉള്ളൂവെന്ന്. ഇത് കേട്ടതോടെ ലാലിന്റെ മുഖം ഗൗരവത്തിലായി. അദ്ദേഹം നേരെ കാരവാനിൽ കയറി ഇരുന്നു. ഞാൻ ശരിക്കും അമ്പരന്നു. എന്തിനാണ് ഇങ്ങനെ സംസാരിച്ചതെന്ന് ചോദിച്ചു. എന്താണ് പറയാനുള്ളത് പറയേണ്ടേയെന്നായിരുന്നു കയസിന്റെ മറുപടി. ആ പ്രൊക്ട് തെറിച്ചു. അതാണ് പറഞ്ഞത് ആന്റണി പെരുമ്പാവൂനിനെതിരെ മാറ്റി നിർത്തി ഒന്നും നടക്കില്ലെന്ന്.












Click it and Unblock the Notifications