സുചിത്രയ്ക്ക് മോഹൻലാലിന്റെ സ്നേഹസമ്മാനം, ദുബായിൽ ആകാശം മുട്ടെ ഉയരത്തിൽ ഒറ്റമുറി ഫ്ളാറ്റ്, വില കോടികൾ!
ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് മോഹന്‍ലാലും ഭാര്യ സുചിത്രയും തങ്ങളുടെ 37ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. മൂന്ന് ദശാബ്ദത്തിലേറെക്കാലമായി തങ്ങളുടെ കുടുംബജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോവുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും അദ്ദേഹത്തിന്റെ സുചിയും.
സുചിത്രയുടെ പിറന്നാള്‍ ദിനങ്ങളിലും വിവാഹ വാര്‍ഷിക ദിവസങ്ങളിലും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വളരെ മധുരതരമായ കുറിപ്പുകള്‍ മോഹന്‍ലാല്‍ പങ്കുവെയ്ക്കാറുണ്ട്. സുചിത്രയോട് മോഹന്‍ലാലിനുളള സ്‌നേഹം ആ വരികളില്‍ നിന്ന് വ്യക്തമാണ്. ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന് മോഹന്‍ലാല്‍ കുറിച്ചത്, എന്നെന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു, എന്നെന്നും നിന്റേത് മാത്രം എന്നാണ്.

37ാം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോഴും തങ്ങള്‍ക്കിടയിലെ പ്രണയം കെടാതെ കാത്ത് സൂക്ഷിക്കുകയാണ് മോഹന്‍ലാലും സുചിത്രയും. സുചിയോട് തനിക്കുളള സ്‌നേഹത്തിന് തെളിവായി രാജ്യത്ത് മറ്റൊരു താരത്തിനും ഇല്ലാത്തൊരു സമ്മാനവും അദ്ദേഹം ഭാര്യയ്ക്കായി നല്‍കിയിട്ടുണ്ട്. മറ്റൊന്നുമല്ല, ഒരു ഫ്‌ളാറ്റാണത്. ഒരു ഒറ്റമുറി ഫ്‌ളാറ്റ്. കോടീശ്വരനായ മോഹന്‍ലാല്‍ ഭാര്യയ്ക്ക് ഒരു ഫ്‌ളാറ്റ് സമ്മാനിക്കുന്നതില്‍ ഇത്ര അതിശയോക്തിയുടെ കാര്യമെന്ത് എന്നല്ലേ, കാര്യമുണ്ട്.
സുചിത്രയ്ക്ക് മോഹന്‍ലാല്‍ സമ്മാനിച്ച ഈ ഫ്‌ളാറ്റിന് ചില പ്രത്യേകതകള്‍ ഉണ്ട്. അത് കേരളത്തിലല്ല, മറിച്ച് ദുബായിലാണ്. അതും ആകാശം മുട്ടെ ഉയരമുളള ബുര്‍ജ് ഖലീഫയില്‍ ആണ് ഭാര്യയുടെ പേരില്‍ മോഹന്‍ലാല്‍ ഒരു ആഢംബര ഫ്‌ളാറ്റ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയത്. ഈ ഫ്‌ളാറ്റ് വാങ്ങിയ സമയത്ത് തന്നെ ഇത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ വീണ്ടും മോഹന്‍ലാലിന്റെ ബുര്‍ജ് ഖലീഫയിലെ ഫ്‌ളാറ്റ് ചര്‍ച്ചയായിരിക്കുകയാണ്.
ബുര്‍ജ് ഖലീഫയിലെ 29ാം നിലയിലാണ് മോഹന്‍ലാലിന്റെ ഈ ഫ്‌ളാറ്റ്. 940 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുളള ഈ ഫ്‌ളാറ്റ് മോഹന്‍ലാല്‍ വാങ്ങിയത് 2.8 മില്യണ്‍ ദിര്‍ഹം ചിലവഴിച്ചാണ് എന്നാണ് റിപ്പോര്‍ട്ട്. അതായത് 3.5 കോടി രൂപ. ഈ ഫ്‌ളാറ്റില്‍ നിന്നുളള കാഴ്ചകള്‍ അതിമനോഹരമാണ്. ദുബായ് ഫൗണ്ടെയ്‌നും ദുബായ് നഗരമാകെയും ഈ ഫ്‌ളാറ്റില്‍ നിന്ന് നോക്കിയാല്‍ കാണാം.
ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റ് സ്വന്തമാക്കുക എന്നത് മോഹന്‍ലാല്‍ മുന്‍കൂട്ടി ആലോചിച്ച് എടുത്ത തീരുമാനം ആയിരുന്നില്ല. സിനിമ ഷൂട്ടിംഗുകള്‍ക്കായും അവധി ആഘോഷിക്കാനുമൊക്കെ മോഹന്‍ലാല്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന നഗരമാണ് ദുബായ്. അത്തരത്തില്‍ ഒരു തവണ ദുബായില്‍ എത്തിയപ്പോഴാണ് അദ്ദേഹം ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. യുഎഇയില്‍ ഈയൊരു ഫ്‌ളാറ്റ് മാത്രമല്ല മോഹന്‍ലാലിന് സ്വന്തമായുളള താമസസ്ഥലം.
മറ്റ് രണ്ട് വീടുകള്‍ കൂടി യുഎഇയില്‍ മോഹന്‍ലാലിന് സ്വന്തമായുണ്ട്. അതിലൊന്ന് പോഷ് ഏരിയ ആയ അറേബ്യന്‍ റാഞ്ചസിന് സമീപത്തായി അദ്ദേഹത്തിനുളള ആഢംബര വില്ല ആണ്. മറ്റൊന്ന് പിആര്‍ ഹൈറ്റ്‌സ് റെസിഡന്‍സില്‍ അദ്ദേഹത്തിനുളള 3 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റാണ്.












Click it and Unblock the Notifications