സല്‍മാന്‍ ഖാന് 400 കോടി രൂപ? മോഹന്‍ലാലിന് 70 കോടി മാത്രമോ? ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം അറിയാം
ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ടെലിവിഷൻ ഷോയായി ബിഗ് ബോസ് മാറിക്കഴിഞ്ഞു. 2006 ല്‍ ഹിന്ദിയിലൂടെയായിരുന്നു ബിഗ് ബോസ് എത്തുന്നത്. ഇന്ന് കന്നഡ, തമിഴ്, തെലുങ്ക്, മറാഠി, മലയാളം തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളില്‍ ഷോയുണ്ട്. സല്‍മാന്‍ ഖാന്‍, നാഗാർജ്ജുന, കമല്‍ ഹാസന്‍, മോഹന്‍ലാല്‍, കിച്ച സുദീപ് എന്നിങ്ങനെ ഓരോ സംസ്ഥാനത്തെ സൂപ്പർ താരങ്ങളും അതത് ഭാഷകളിലെ ബിഗ് ബോസ് അവതാരകരായി എത്തുന്നു.
ബിഗ് ബോസ് ആരാധകർക്കിടയില്‍ എന്നും ചർച്ചാ വിഷയമായിട്ടുള്ള കാര്യമാണ് അവതാരകരായിട്ടുള്ള താരങ്ങള്‍ക്ക് എത്ര രൂപയാണ് ശമ്പളമായി ലഭിക്കുന്നത് എന്നുള്ള കാര്യം. സല്‍മാന്‍, കമല്‍, മോഹന്‍ലാല്‍ എന്നിവരൊക്കെ വലിയ തോതില്‍ പ്രതിഫലം വാങ്ങുന്നുവെന്നാണ് അഭ്യൂഹം. ഇവിടെയിതാ ഒരോ ഭാഷകളിലേയും സൂപ്പർ താരങ്ങള്‍ എത്രരൂപയാണ് ബിഗ് ബോസ് ഷോ നയിക്കുന്നതിന് പ്രതിഫലമായി സ്വീകരിക്കുന്നതെന്ന് പരിശോധിക്കുകയാണ്. വിവിധ റിപ്പോർട്ടുകള്‍ ഉദ്ധരിച്ചുള്ള ഈ കണക്കുകള്‍ ഔദ്യോഗികമല്ലെന്നും ഓർമ്മിപ്പിക്കുന്നു..


സല്‍മാന്‍ ഖാന്‍
13 സീസണുകളിലായി ഹിന്ദിയില്‍ ബിഗ് ബോസ് ഹോസ്റ്റ് ചെയ്ത താരമാണ് സല്‍മാന്‍ ഖാന്‍. അവതാരകനായി എത്തുന്നതിന് നിർമ്മാതാക്കളിൽ നിന്ന് 1000 കോടി രൂപ സൽമാൻ ഈടാക്കിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഈ ആരോപണങ്ങള്‍ അദ്ദേഹം തന്നെ നിഷേധിച്ചു. തുടക്കത്തില്‍ ആഴ്ചയിൽ 12 കോടി രൂപയാണ് താരത്തിന് പ്രതിഫലം ലഭിച്ചിരുന്നതെന്നും പിന്നീട് ഒരു എപ്പിസോഡിന് 25 കോടി രൂപയായി പ്രതിഫലം വർധിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിഗ് ബോസ് 16 ൻ്റെ ഒരു എപ്പിസോഡിന് 43 കോടി രൂപ താരത്തിന് പ്രതിഫലം ലഭിച്ചതായും സൂചനയുണ്ട്.
കിച്ച സുധീപ്
ഹിന്ദി ഷോയുടെ വിജയത്തിന് ശേഷം, ബിഗ് ബോസിൻ്റെ കന്നഡ പതിപ്പ് 2013-ലാണ് ആരംഭിക്കുന്നത്. കിച്ച സുദീപാണ് എല്ലാ സീസണിലും അവതാരകനായി എത്തിയത്. 2015-ൽ കളേഴ്‌സ് ചാനലുമായി താരം കരാർ ഒപ്പിട്ടപ്പോൾ, അടുത്ത 5 വർഷത്തേക്ക് മൊത്തം 20 കോടി രൂപയായിരുന്നു അദ്ദേഹത്തിൻ്റെ ഫീസ്. ഇതോടെ നടൻ്റെ ഫീസും സൽമാൻ്റെ ഫീസും താരത്തിൻ്റെ ആരാധകർ താരതമ്യം ചെയ്യുകയും ചെയ്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സീസണിൽ താരത്തിന് ഫീസിൽ വലിയ വർധനവുണ്ടായി.
കമല്‍ഹാസന്‍
സല്‍മാന്‍ ഖാനെപ്പോലെ തന്നെ അവതരണത്തില്‍ വളരെ കർക്കശ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് കമല്‍ഹാസന്‍. നിശിതമായ വിമർശനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും മത്സരാർത്ഥികള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 130 കോടി രൂപയാണ് ഒരു സീസണില്‍ ആകെ പ്രതിഫലമായി താരം ക്വോട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം കമൽ ഹാസൻ ഷോയിൽ നിന്ന് പുറത്തുപോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെയാണ് അവതാരകനായി തുടരുന്നത്.
നാഗാർജ്ജുന
റിപ്പോർട്ടുകൾ പ്രകാരം, ടോളിവുഡ് സൂപ്പർസ്റ്റാറിന് ഒരു എപ്പിസോഡിന് 12 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്. അതായത് ഒരു സീസണില്‍ 12 കോടിയിലേറെ രൂപ. ഫ്രാഞ്ചൈസിയുടെ ആറാം സീസണില്‍ അവതാരകനായി നടന് 15 കോടി രൂപ പ്രതിഫലം ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മോഹന്‍ലാല്‍
ഷോയുടെ മലയാളം പതിപ്പ് 2018 ൽ ആരംഭിക്കുകയും അതിവേഗം ജനപ്രീതി നേടുകയും ചെയ്തു. ഷോയുടെ തുടക്കം മുതൽ തന്നെ മോഹന്‍ലാലാണ് അവതാരകരനായി തുടരുന്നത്. തുടക്കത്തില്‍ ഒരു സീസണില്‍ താരത്തിന് പ്രതിഫലമായി ലഭിച്ചത് 12 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. സമീപകാല സീസണിലെ പ്രതിഫലം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു എപ്പിസോഡിന് 70 ലക്ഷം രൂപ ലഭിച്ച ഷോയുടെ അവസാന സീസണിൻ്റെ അതേ നിരക്കിലായിരിക്കും പുതിയ സീസണിലേയും താരത്തിന്റെ പ്രതിഫലം. അങ്ങനെയെങ്കില്‍ 70 കോടിയോളം രൂപ താരത്തിന് പ്രതിഫലമായി ലഭിക്കും.












Click it and Unblock the Notifications