'ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിച്ച ഏട്ടനാണ്, പൃഥ്വിയെ സമീപിക്ക് ക്ലാസെടുത്ത് തരും'; കമന്റുകൾ
താരസംഘടനയായ അമ്മയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കുകയാണ് അധ്യക്ഷൻ അടക്കമുള്ളവരുടെ കൂട്ടരാജിയും ഭരണസമിതി പിരിച്ചുവിട്ട നടപടിയും. ഒരുപക്ഷെ സംഘടനയിൽ ഇത്ര നാണം കെട്ട് പടിയിറങ്ങുന്ന ആദ്യ അധ്യക്ഷൻ കൂടിയായിരിക്കും മോഹൻലാൽ.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തന്നെ സംഘടന നേതൃത്വത്തിൽ നിന്ന് മാധ്യമങ്ങൾ പ്രതികരണം തേടിയിരുന്നു. അധ്യക്ഷനായ മോഹൻലാലോ അല്ലെങ്കിൽ മറ്റ് ഭാരവാഹികളോ ഈ ഘട്ടത്തിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഒടുക്കം ദിവസങ്ങൾക്ക് ശേഷം നടത്തിയ പ്രതികരണത്തിൽ പോലും ആരോപണങ്ങൾ ഒറ്റപ്പെട്ട സംഭവമാണെന്നും സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും വാദിച്ച് കൈകഴുകുകയാണ് സംഘടന ചെയ്തത്. ഇതിന് പിന്നാലെ സംഘടന ഭാരവാഹികൾക്കെതിരേയും ലൈംഗികാരോപണങ്ങൾ ഉയർന്നതോടെയാണ് രാജി എന്ന അനിവാര്യതയിലേക്ക് നേതൃത്വം എത്തുന്നത്.

അതേസമയം വിഷയത്തിൽ ഇതുവരെ പരസ്യമായി പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മോഹൻലാലിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. അദ്ദേഹം എന്തുകൊണ്ടാണ് മൗനം പുലർത്തുന്നതെന്ന ചോദ്യമാണ് ഷമ്മി തിലകൻ ഉൾപ്പെടെ ഉയർത്തിയത്. ഇപ്പോഴിതാ രാജിക്ക് പിന്നാലെ മോഹൻലാലിന്റെ പേജിൽ നിരവധി ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ. താരത്തെ വിമർശിച്ചും അനുകൂലിച്ചുമെല്ലാം കമന്റുകൾ നിറയുന്നുണ്ട്.
ചില കമന്റുകൾ വായിക്കാം-' സിനിമയിൽ വല്യ ധാരാവി കോളനി യൊക്കെ ഒഴുപ്പിച്ച ഏട്ടനാണ് ഒരു കമ്മറ്റി വിളിക്കാനും പത്ര മാധ്യമപ്രവർത്തകരെ നേരിടാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പോലും പറയാൻ ത്രാണി ഇല്ലാത്ത ഏട്ടൻ .ഇയാളുടെ ഇന്റർവ്യൂ നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടോ? ഒരുതരം ഭയമാണ് ചോദ്യങ്ങളോട്,എങ്ങനെ ഇന്റർവ്യൂ നേരിടണം എന്ന് പോലും അറിയില്ല.പൃഥ്വിയുടെ അടുത്ത് ചെന്നാൽ അയാൾ ക്ലാസ് എടുത്തു തരും'
'സിനിമയിൽ 50 പേരെ ഇടിച്ചിടുന്ന നിങ്ങൾ ജീവിതത്തിൽ ഒരു ഭീരു ആണല്ലേ.!'
'A.M.M.A യിലെ ആണുങ്ങൾ എന്നാൽ എന്താണ് ഇവരുടെ ക്വാളിറ്റി എന്ന ഒരു സാമാന്യ ധാരണ പൊതുജനത്തിന് കിട്ടീട്ടുണ്ട്. കുടുംബത്തിൽ അടുപ്പിക്കാൻ കൊള്ളാത്തവർ എന്ന് തന്നെയാണ് അത്. ഇപ്പൊൾ പേടിച്ച് മാളത്തിൽ ഒളിച്ചിരിക്കുന്ന ഇവന്മാർ ഇതിലും ക്രൂരമായ എന്തോ പ്ലാൻ ചെയ്യുകയാണ് എന്ന് തന്നെ അനുമാനിക്കണം. കാരണം ക്രിമിനൽ മൈൻഡ് ഉള്ളവർക്ക് അതിൽ നിന്ന് പുറത്ത് കടക്കാൻ വലിയ പാടാണ്'
'സിനിമയിൽ മാത്രം അഭിപ്രായങ്ങളും മറുപടികളും പോരാ ജീവിതത്തിലും വേണം. അമ്മയുടെ പ്രസിഡന്റായിരുന്നിട്ട് ഒരു വാക്കും പോലും പറയാതെ ചോദ്യങ്ങൾ ഭയന്ന് ഇങ്ങനെ ഒളിച്ചോടിയത് എന്തിന്?'
'ഇക്കക്കും ചേട്ടനും സിനിമയിലെ നായകനാകാനെ പറ്റു. ജീവിതത്തിൽ നേതൃത്വ ഗുണം പൂജ്യം എന്ന് വീണ്ടും തെളിയിച്ചു. അവരുടെ സഹപ്രവർത്തകരെ ബാധിക്കുന്ന ഒരു സീരിയസ് വിഷയം വന്നപ്പോൾ നട്ടെല്ലില്ലാത്ത രണ്ടും മുങ്ങി. ഇവരുടെയൊക്കെ ഫാൻസുകാരെ ഓർക്കുമ്പോഴാ സഹതാപം',












Click it and Unblock the Notifications