Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവരെ ഞാനെന്റെ വീട്ടില്‍ കയറ്റും, ഇതൊക്കെ പറയാന്‍ നിങ്ങളാരാണ്?' ലക്ഷ്മിയെ പറപ്പിച്ച് മോഹന്‍ലാല്‍, കൈയടി

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒരു വീക്കെന്‍ഡ് എപ്പിസോഡിലേക്ക് കൂടി കടക്കാനിരിക്കുകയാണ്. ഏറെ സംഭവബഹുലമായ ഒരാഴ്ചയാണ് ഇത്തവണ ബിഗ് ബോസ് ഹൗസില്‍ കടന്ന് പോയത്. വൈല്‍ഡ് കാര്‍ഡായി എത്തിയ ലക്ഷ്മിയായിരുന്നു ഈ ആഴ്ച ബിഗ് ബോസ് ഹൗസിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇത്തവണ ഹൗസിലെ മത്സരാര്‍ത്ഥികള്‍ ആയി എത്തിയ ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയേയും നൂറയേയും കുറിച്ച് ലക്ഷ്മി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

ആദിലയും നൂറയും സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്നും വീട്ടില്‍ പോലും കയറ്റാന്‍ കൊള്ളാത്തവരാണ് എന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. 'ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുന്നവരെ ഞാന്‍ ബഹുമാനിക്കും, ഇത് അങ്ങനെ അല്ലല്ലോ' എന്നും അവര്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഉള്ളവര്‍ക്ക് ലക്ഷ്മി പറയുന്ന സമയത്ത് ഇത് ശരിക്ക് മനസിലാകാതിരുന്നതിനാല്‍ തന്നെ ആരും കാര്യമായി പ്രതികരിച്ചിരുന്നില്ല.

Mohanlal

എന്നാല്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ ലക്ഷ്മിക്ക് ജീവിക്കാന്‍ അവകാശമുള്ളത് പോലെ തന്നെ ആദിലയ്ക്കും നൂറയ്ക്കും അവരുടേതായ അവകാശങ്ങള്‍ ഉണ്ട് എന്നും അത് ചോദ്യം ചെയ്യാന്‍ ലക്ഷ്മി ആരാണ് എന്നും പലരും ചോദിച്ചിരുന്നു. വീക്കെന്‍ഡ് എപ്പിസോഡില്‍ ഇക്കാര്യം മോഹന്‍ലാല്‍ ചോദിക്കണം എന്നും പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ട വീക്കെന്‍ഡ് എപ്പിസോഡ് പ്രോമോയില്‍ മോഹന്‍ലാല്‍ ഇക്കാര്യം ലക്ഷ്മിയോട് ചോദിക്കുന്നുണ്ട്. ലക്ഷ്മിയോടും മസ്താനിയും കട്ടക്കലിപ്പിലാണ് മോഹന്‍ലാല്‍ ഇക്കാര്യം ചോദിക്കുന്നത് എന്നതും വ്യക്തമാണ്. ഇരുവരുടേയും വീട്ടില്‍ നിന്ന് ഇറങ്ങി പോകാനും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോയില്‍ ഉള്ളത് എന്താണ് എന്ന് നോക്കാം.

മോഹന്‍ലാല്‍: ' ആരാണ് വീട്ടില്‍ കേറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍? എന്താണ് ലക്ഷ്മി ഇതിന് ആന്‍സര്‍ ചെയ്‌തേ പറ്റൂ'

ലക്ഷ്മി: പേഴ്‌സണലി എനിക്ക് അതിനോട് വിയോജിപ്പുണ്ട്.

മോഹന്‍ലാല്‍: 'നിങ്ങളുടെ വിയോജിപ്പിന് അവര്‍ക്കെന്താ? നിങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരാണോ? ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ. ഇത്തരം കമന്റുകള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍..! മസ്താനിക്കെന്താണ് കുഴപ്പം?

മസ്താനി: ഇത് നോര്‍മലൈസ് ചെയ്യുന്നതിനോട് എനിക്ക് താല്‍പര്യമില്ല.

മോഹന്‍ലാല്‍: മറ്റുള്ളോര്‍ക്ക് ആര്‍ക്കും ഒരു പ്രശ്‌നവുമില്ലല്ലോ. നിങ്ങള്‍ക്ക് മാത്രമെന്താണ് പ്രശ്‌നം. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണ് ഉള്ളത്. എന്തിനാണ് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്നത്. ഇറങ്ങി പോയ്‌ക്കോളൂ. ഷോയില്‍ നിന്ന് ഇറങ്ങി പോയ്‌ക്കോളൂ.

ഇതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോയില്‍ ഉള്ളത്. ലക്ഷ്മിയോടും മസ്താനിയോടും പ്രേക്ഷകര്‍ ആവശ്യപ്പെട്ടത് പ്രകാരം മോഹന്‍ലാല്‍ ചോദ്യങ്ങള്‍ ചോദിച്ചതിനാല്‍ ഇതിന് താഴെയുള്ള കമന്റ് ബോക്‌സില്‍ എല്ലാവരും മോഹന്‍ലാലിനെ അഭിനന്ദിക്കുന്നുണ്ട്. ആദിലയേയും നൂറയേയും ഞാന്‍ എന്റെ വീട്ടില്‍ കയറ്റും എന്ന മോഹന്‍ലാലിന്റെ കമന്റ് കൈയടി അര്‍ഹിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ്...

'പൊളിച്ചു.. ഇങ്ങനെ തന്നെയാണ് വേണ്ടത് ലാലേട്ടാ', 'പൊളിച്ചു ലാലേട്ടാ രണ്ടിനെയും പറഞ്ഞുവിട് എനിക്ക് നൂറ. ആദില അറിയില്ലായിരുന്നു ഈ ഷോയില്‍ വന്നതിനു ശേഷമാണ് വീഡിയോ കാണുന്നത് പോലും ലക്ഷ്മി പറയുന്നത് കേട്ടപ്പോള്‍ കന്നം നോക്കി അടിക്കണം എന്ന് തോന്നി ആദിലയുടെ നോട്ടം അതാണ് സഹിക്കാന്‍ പറ്റാത്തത് മക്കളെ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഒരുപാട് ഇഷ്ട്ടം,'

'നമ്മുടെ മനസറിഞ്ഞ് ലാലേട്ടന്‍', 'ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ'- മോഹന്‍ലാല്‍. Wow! Respect sir. Probably this is the most powerful statement from Biggboss show so far. Lalettan is raising the standards and showing us how to accept, respect and love the diversity of humankind. Those who dont understand, please try to learn the science and history of human evolution and society. Mohanlal

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+