മോഹൻലാൽ 5 തലമുറക്കുള്ള കാശ് ഉണ്ടാക്കിയില്ലേ, എന്നിട്ടും എന്തിനാണ് ഇങ്ങനെ വില കളയുന്നത്';ശാന്തിവിള
ബിഗ് ബോസ് പോലൊരു മലയാളിക്ക് ഒരു നല്ല സന്ദേശവും നൽകുന്നില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഇത്രയും മോശം പരിപാടിയുടെ അവതാരകനായി എന്തിനാണ് മോഹൻലാൽ ഇപ്പോഴും തുടരുന്നതെന്നും ശാന്തിവിള ചോദിച്ചു. ഒരു കോടി നൽകാമെന്ന് പറഞ്ഞാലും താൻ ബിഗ് ബോസിൽ പങ്കെടുക്കില്ലെന്നും ശാന്തിവിള പറഞ്ഞു.
'1 കോടി തന്നാലും ബിഗ് ബോസ് എന്ന പരിപാടിയിലേക്ക് ഞാൻ പോകില്ല. അത്രയും അലവലാതി പ്രോഗ്രാം ആണത്. മോഹൻലാലിനെ പോലെ ഇ സമൂഹത്തിന്റെ മുന്നിൽ ഇത്രയും പേരുള്ള ഒരു മനുഷ്യൻ ഈ നാണം കെട്ട പ്രോഗ്രാമിന്റെ അവതാരകനാകാൻ പോകുമോ? തെമ്മാടിത്തരല്ലേ അയാൾ കാണിക്കുന്നത്? അഭിമാനത്തിന്റെ തരിമ്പുള്ള ഒരാളും ആ പ്രോഗ്രാമിൽ പോകാൻ പാടില്ല. ബിഗ് ബോസിൽ ജയിച്ചുപോയ ഒരു മാന്യനെ പറയൂ. ഈ സമൂഹത്തിന് അത് കൊടുക്കുന്ന മെസ്സേജ് എന്താണ്? ബിഗ് ബോസ് കാണുന്നതിലൂടെ ഒരു നല്ല മെസ്സേജും കിട്ടില്ല. ഏത് പെണ്ണ് പിണങ്ങി പോകുമ്പോഴും ചീത്ത വിളിച്ചിട്ടല്ലേ ഇറങ്ങി പോകുന്നത്.

മോഹൻലാലിന് നാണമില്ലേ എന്നാണ് ഞാൻ ചോദിക്കുന്നത്. അഞ്ചു തലമുറക്കുള്ള കാശ് ഇയാൾ ഉണ്ടാക്കിയിട്ടില്ലേ? അതിന്റെ 50 ഇരട്ടി ബാലാജി ഉണ്ടാക്കി കൊടുത്തില്ലേ? ഇതുപോരെ? ഇയാൾ എന്തിനാണ് അയാളുടെ വില കളയുന്നത് ? അയാൾ മേജറാണ് ,ഡോക്ടറേറ്റ് കിട്ടിയ ആളാണ്, പത്മ വിഭൂഷൺ കിട്ടിയ ആളാണ്, ദാദാസാഹിബ് ഫാൽക്കെ അവാർഡ് വാങ്ങിച്ച ആളാണ്, ഇയാളെ പോലെ ഒരു മനുഷ്യൻ ചെന്ന് ഇതുപോലുള്ള ഒരു അലവലാതി പ്രോഗ്രാമിന്റെ അവതാരകനാകാൻ നാണമില്ല എന്നാണ് ഞാൻ ചോദിക്കുന്നത്. ഞാൻ ബിഗ് ബോസിൽ പോകില്ല. പോകാൻ എനിക്ക് പറ്റില്ല. അല്ലെങ്കിൽ അഖിൽ മാരാരെ പോലെയൊക്കെ ആകണം. എന്നെക്കൊണ്ട് അതിന് സാധിക്കില്ല', ശാന്തിവിള വ്യക്തമാക്കി.
താരസംഘടനയായ അമ്മയിലെ വിവാദങ്ങളിലും ശാന്തവിള പ്രതികരിച്ചു. 'ശ്വേത മേനോൻ അമ്മയെ ഇങ്ങനെ നശിപ്പിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. രാജിവെച്ച് ഇറങ്ങിപ്പോകുകയാണെന്ന് പറഞ്ഞ് മൂന്നാം ദിവസം ഞങ്ങൾ രാജിവെച്ചിട്ടില്ലെന്ന് പറഞ്ഞ് തിരികെ വരുന്നു. വീരശൂര പരാത്രമികളായ കുറേ പേർ അമ്മയിലുണ്ടായിട്ടും ഇതിനെതിരെ ഒരാൾ പോലും പ്രതികരിക്കുന്നില്ല.രമേഷ് പിഷാരടിയെ പറഞ്ഞതു പോലെതന്നെ എന്നെ പറ്റി വല്ലതും പറഞ്ഞു കളയും എന്ന പേടിയിലാണ് പലരും. ചിരിപ്പിച്ച് കുഴഞ്ഞ് റെക്കോർഡ് ചെയ്തു വെക്കാനുള്ള മിടുക്കുണ്ടെങ്കിൽ എന്തുമാകാല്ലോ. ഈ ഫോണിലൂടെ അമേരിക്കൻ പ്രസിഡന്റ് വരെ രാജിവെച്ച നാടാണ്. അതുകൊണ്ടായിരിക്കണം വായില്ല കുന്നിൽ അപ്പന്മാരെ പോലെ വമ്പന്മാരെല്ലാം മിണ്ടാതിരിക്കുന്നത്. കാരണം മിണ്ടിയാൽ വാട്ടർ ഗേറ്റ് തുറക്കും.
വ്യക്തിത്വമുള്ള ഒരാൾ ചെയ്യാൻ പാടുള്ള പരിപാടിയായിരുന്നില്ല ശ്വേത ചെയ്തത്. അവർ തമ്മിൽ അത്രയും സ്വാതന്ത്രയം ഉള്ളതുകൊണ്ടാണല്ലോ അയാൾ അങ്ങനെ ചോദിച്ചത് .നല്ല സൗഹൃദമാണ് അവിടെ നശിപ്പിച്ചത്. അതുകൊണ്ട് അമ്മ എന്ന സംഘടന പൂട്ടിയാലും ശരി ഇവരാരും മിണ്ടില്ല.
അമ്മ എന്ന് പറഞ്ഞ സംഘടന മഞ്ജു വാര്യർക്ക് ആവശ്യമില്ല, മോഹൻലാലിന് ആവശ്യമില്ല, മ്മൂട്ടിക്ക് ആവശ്യമില്ല, സുരേഷ് ഗോപിക്ക് ആവശ്യമില്ല, ദിലീപിന് ആവശ്യമില്ല അതുപോലുള്ള തലപ്പത്ത് നിൽക്കുന്ന, കോടികൾ വാങ്ങുന്ന ഒരാളിനും ആവശ്യമില്ല. പക്ഷേ അവിടുന്ന് കൈനീട്ടം എന്ന് പറഞ്ഞു കിട്ടുന്ന 5000 രൂപ കിട്ടിയാൽ ഇൻസുലിൻ വാങ്ങാം, മരുന്ന് വാങ്ങാം മോളെ വീട് വരെ ഒന്ന് പോകാം എന്നൊക്കെ വിചാരിക്കുന്ന നൂറുകണക്കിന് പേരുള്ള ഒരു സംഘടനയാണ് അമ്മ. അവരുടെ വയറ്റിലാണ് ഈ പറയുന്ന ശ്വേതാ മേനോൻ അടക്കമുള്ളവർ അടിക്കുന്നത്.അത് വളരെ മോശമായ കാര്യമാണ്. ഇനി സംഘടനയ്ക്കൊരു റീബർത്ത് വേണമെങ്കിൽ മോഹൻലാലോ മമ്മൂട്ടിയോ പോലുള്ള ഒരാൾ തലപ്പത്ത് വരണം.സുരേഷ് ഗോപി ആയാലും മതി', അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications
