മോഹൻലാലിന് അൻപത് തലമുറയ്ക്കുളള സ്വത്തുണ്ടല്ലോ, ഈ കോമാളിത്തരം ഇനി തുടരരുത്, ബിഗ് ബോസിന് വിമർശനം
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫിനാലെ വീക്കിൽ മത്സരവും തല്ലും പൊടിപാറുമ്പോൾ ഷോയ്ക്ക് എതിരെ ഒരു വശത്ത് രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. ഏഴിന്റെ പണിയെന്ന ടാഗ് ലൈനിൽ തുടങ്ങിയ ബിഗ് ബോസ് പണി തന്നിരിക്കുന്നത് പ്രേക്ഷകർക്ക് ആണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ ജോമോൾ ജോസഫ് വിമർശിക്കുന്നത്.
നന്നായി ഗെയിം കളിക്കുന്നവരെ ഷോയിൽ നിന്ന് പുറത്താക്കുകയാണ് ചെയ്യുന്നത് എന്ന് ഏറ്റവും ഒടുവിൽ പുറത്തായ ആര്യനെ ചൂണ്ടിക്കാട്ടി ഇവർ പറയുന്നു. കുറിപ്പ് വായിക്കാം: ബിഗ്‌ബോസ് സീസൺ 7 : മോഹൻലാൽ ആളുകളെ ഇനിയും മണ്ടന്മാരാക്കരുത്. എന്തൊരു ഊള സീസണാണ് ഇത്? എഴിന്റെ പണിയെന്ന് പറഞ്ഞു തുടങ്ങിയപ്പോ പ്രേക്ഷകർക്കിട്ടുള്ള പണിയാണെന്ന് കരുതിയില്ല.. ഈ സീസണിലെ മികച്ച പെർഫോമൻസ് കാഴ്ചവെച്ച ജിസേലും ഒനീലും അഭിലാഷുമൊക്കെ നേരത്തെ തന്നെ ഔട്ടായി, ഇന്നലെ ആര്യനും !! ഇതുവരെ നടന്ന ടാസ്കുകൾ വെച്ചുനോക്കിയാൽ ഏറ്റവും കൂടുതൽ ടാസ്കുകൾ ജയിച്ചത് ആര്യനാണ്. ടിക്കറ്റ് ടു ഫിനാലെയിൽ രണ്ടാമത് എത്തിയതും ആര്യനാണ്, എന്നിട്ടും ആര്യൻ എവിക്റ്റ് ചെയ്യപ്പെട്ടു.
എവിക്റ്റ് ആയിവന്ന ആര്യനോട് ഒരു ഉളുപ്പുമില്ലാതെ മോഹൻലാൽ എന്ന അവതാരകൻ പറയുന്നു "നീ നന്നായി കളിച്ചെടാ മോനെ" എന്ന്. നന്നായി കളിച്ചവനെ എന്തിന് പുറത്താക്കി എന്ന് വിശദീകരിക്കാൻ അവതാരകന് ഒരു ഉത്തരവാദിത്തവുമില്ലേ ? ആര്യനും ജിസേലും ഒനീലും അഭിലാഷും ഒക്കെ എവിക്റ്റാകുമ്പോ അവിടെ സേഫ് ആയി നിൽക്കുന്ന മികച്ച കണ്ടസ്റ്റന്റാണ് പോലും സാബുമാൻ !! എന്തൊരു മാമാങ്കമാണല്ലേ?

പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് എവിക്ഷൻ എന്ന് ബിഗ്‌ബോസ് ടീമും മോഹൻലാലും പറയുന്നു, ഓരോരുത്തരുടെയും വോട്ടിങ് നില ട്രാൻസ്‌പെരന്റായി എവിടേലും കാണാനുള്ള സംവിധാനം ബിഗ്‌ബോസൊ ഏഷ്യാനെറ്റൊ ചെയ്തിട്ടുണ്ടോ? അവര് പറയും നമ്മൾ കേൾക്കുക. എന്നിട്ട് പ്രേക്ഷകരുടെ വോട്ടാണ് ആളുകൾക്കുള്ള പിന്തുണ തീരുമാനിക്കുന്നത് എന്ന മഹാനടന്റെ കോപ്പിലെ തള്ളലും..
ഷാനവാസിന് ഇല്ലാത്ത രോഗങ്ങൾ ഒന്നും തന്നെയില്ല എന്ന് പറയാം, കിഡ്‌ണി സ്റ്റോൺ മുതൽ ഹാർട്ട് ഡിസീസ് വരെയുണ്ട് പോലും ഷാനവാസിന് !! ടാസ്കുകൾ വന്നാൽ അയാൾക്ക് രോഗം കാരണം ടാസ്ക് ചെയ്യാതെ മാറി നിൽക്കാം !! മറ്റുള്ളവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ അയാൾക്ക് അതിനിടയിൽ കേറി മറ്യുള്ളവരെ ഫിസിക്കലായി ആക്രമിക്കാൻ ശ്രമിക്കാം, അലറാം, ബഹളം വെക്കാം, പട്ടിഷോ കാണിക്കാം. തെറി വിളിക്കാം, തിരികെ ഒന്ന് ഊതിയാലോ തോണ്ടിയാലോ അപ്പോൾ അയാൾ കുഴഞ്ഞു വീഴും !! എന്നിട്ട് ഹൃദ്രോഗി കാർഡ് ഇറക്കും.. ഇത്രേം വലിയ രോഗമുള്ളവരെ കൊണ്ടുവന്ന് പാർപ്പിക്കാൻ ബിഗ്‌ബോസ് എന്താ സെവൻസ്റ്റാർ ആശുപത്രിയാണോ ?
ഇനി കുലസ്ത്രീകൾ !! ടാസ്ക് ചെയ്തു മടുത്തു എന്ന് പറഞ്ഞ് കുലസ്ത്രീയായ അനുവിന് ഒരു ജോലിയും ചെയ്യാൻ കഴിയില്ല, എന്നാൽ അവൾക്ക് കറക്റ്റ് സമയത്തിന് അവൾക്കിഷ്ടപ്പെട്ട ടേസ്റ്റിലുള്ള ഭക്ഷണം വേണം പോലും !! അവൾക്ക് സമയം തെറ്റാതെ വെച്ചുവിളമ്പാൻ ബാക്കിയുള്ളവര് അവിടെ ആവളുടെ ജോലിക്കാരാണല്ലോ അല്ലെ ? അവളുണ്ടാക്കിയാൽ മാത്രമേ ടേസ്റ്റുള്ള ഭക്ഷണം ആകൂ പോലും !! അവൾ വെച്ചാൽ അവൾക്ക് ഇഷ്ടമുള്ള ആളുകൾക്ക് വാരിക്കോരികൊടുക്കും, അവൾക്ക് ഇഷ്ടമില്ലാത്തവർ ഫുഡ് എടുക്കുന്നത് തടയും, ചോദിച്ചാലും കൊടുക്കില്ല..
അവളവിടെ ആകെ ചെയ്യുന്നത് പരദൂഷണം, അയ്യോ എന്റെ അവിടെ തൊട്ടേ, ഇവിടെ തൊട്ടേ, ഒരു പെണ്ണിന്റെ ശരീരത്തിൽ തൊടാൻ പാടുണ്ടോ എന്നൊക്കെയുള്ള ജന്റർ കാർഡ്. പ്രാക്കും നേർച്ചയും വേറെ.. ആണുങ്ങളും പെണ്ണുങ്ങളും ട്രാൻസും വിവിധ സെക്ഷ്വാലിറ്റിയിൽ ഉള്ളവരും മിങ്കിൾ ചെയ്തും പരസ്പരം മത്സരിച്ചും ചെയ്യേണ്ട ഫിസിക്കൽ ടാസ്ക് ഉൾപ്പെട്ട ബിഗ്‌ബോസ് ഷോയിലാണ് ഇമ്മാതിരി അവരാതത്തിനെയൊക്കെ കൊണ്ടുപോയി പാർപ്പിച്ചിട്ട് ഊച്ചാളിത്തരം കാണിച്ചിട്ട് വേറെ ലെവൽ ഷോ ആണെന്ന് പറയുന്നേ !!
പിന്നെ ആദില !! ഇത്രേം വലിയൊരു ഇതുവരെ ബിഗ്‌ബോസിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയാം.. എന്തുകൊണ്ടെന്നോ ? ലെസ്ബിയൻ ലേബലിൽ അവിടെ കേറിപ്പറ്റിയ അവൾ ആകെ ചെയ്യുന്നത് ജന്റർ കാർഡ് വെച്ച് ആരെയൊക്കെ എങ്ങനെയൊക്കെ റൂയിൻ ചെയ്യാം എന്നുള്ള ആലോചന മാത്രമാണ്. ആരെന്തു പറഞ്ഞാലും അതൊക്കെ ഡബിൾ മീനിങ് ആക്കി മാറ്റുന്ന വല്ലാത്തൊരു ആൾ. പരദൂഷണം മുതൽ ആരെയും ഉൾക്കൊള്ളാൻ ശ്രമിക്കാത്ത ആരെയും ഏത് നിമിഷവും തള്ളിപ്പറയാൻ ഒരു ഉളുപ്പുമില്ലാത്ത ഒരു ജന്മം. അപ്പോ കണ്ടവനെ അപ്പാന്ന് വിളിക്കും, അപ്പാന്നുവിളിച്ച നാവുകൊണ്ട് അവരുടെ അപ്പനും വിളിക്കും !!
അതുപോലെ അവതാരകൻ എന്ന നിലയിൽ യാതൊരു നിലപാടും സ്വന്തമായി ഇല്ലാത്ത മോഹൻലാലും കോടികൾ നേടാൻ വേണ്ടി ഒരു ടീമിന്റെ കളിപ്പാവയായി അധഃപതിക്കാൻ വേണ്ടി ഈ കോമാളിത്തരം ഇനിയും തുടരരുത്.. ഏറ്റവും നല്ലത് ആ അനുമോൾക്കും ഷാനവാസിനും കൂടെ ആ ട്രോഫി രണ്ടാക്കി പകുത്തു നൽകി ഈ ആനമയിലൊട്ടകം കളി നിർത്തിപ്പോകുന്നതാണ്. ആളുകളെ മണ്ടന്മാരാക്കുന്നതിനും ഒരു പരിധിയില്ലേ ?
അൻപത് തലമുറ ജീവിച്ചാലും തീരാത്തത്ര സ്വത്തുണ്ടല്ലോ പ്രിയപ്പെട്ട മോഹൻലാൽ, എന്നിട്ടും ഒരു നിലപാടും ഇല്ലാതെ സമൂഹത്തിന്റെ പരിഛേദമാണ് നേർക്കുകഴ്ചയാണ് പുരോഗമനസ്പേസാണ് എന്നൊക്കെ പറഞ്ഞുള്ള ഈ താളംതുള്ളലും നിർത്തിയിട്ട് ആ സൽമാൻ ഖാനും കമൽ ഹാസനും ഒക്കെ ചെയ്ത ഹിന്ദി തമിഴ് ബിഗ്‌ബോസ് പതിപ്പുകൾ ഒന്ന് കണ്ടിട്ട് ഈ പണിക്ക് ഇറങ്ങിയാൽ കുറച്ച് നന്നായിരിക്കും എന്നെ പറയാനുള്ളൂ..
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications