Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി ഞാന്‍ പറയും നീയൊക്കെ കേള്‍ക്കും', മോഹൻലാൽ കലിപ്പിൽ, കീ കൊടുത്ത പാവ ആകരുതെന്ന് ആരാധകർ

ടെലിവിഷന്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസണ്‍ 7 ഉടനെ തന്നെ സംപ്രേഷണം ആരംഭിക്കാന്‍ ഇരിക്കുകയാണ്. പുതിയ സീസണില്‍ എന്തൊക്കെയാണ് പ്രേക്ഷകര്‍ക്ക് വേണ്ടി ബിഗ് ബോസ് കരുതി വെച്ചിരിക്കുന്നത് എന്നത് കാത്തിരുന്ന് തന്നെ കാണണം. എന്തായാലും കഴിഞ്ഞ് പോയ സീസണുകള്‍ പോലെ ആയിരിക്കില്ല പുതിയ സീസണ്‍ എന്നാണ് ഇതുവരെയുളള അപ്‌ഡേറ്റുകള്‍ സൂചിപ്പിക്കുന്നത്.

ബിഗ് ബോസ് അവതാരകനായ മോഹന്‍ലാല്‍ ഒരു കിടിലന്‍ ടീസര്‍ ഏഷ്യാനെറ്റ് നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതോടെ തന്നെ കളികളൊന്നും പഴയത് പോലെ ആകില്ലെന്ന് ആരാധകര്‍ ഉറപ്പിച്ചു. ഇപ്പോഴിതാ ചാനല്‍ പുറത്ത് വിട്ടിരിക്കുന്ന ബിഗ് ബോസ് സീസണ്‍ 7ന്റെ പ്രമോ വീഡിയോ ആരാധകരെ ആകാംഷയുടെ മുള്‍മുനയിലാക്കിയിരിക്കുകയാണ്. കാരണം, പ്രമോ വീഡിയോ പറയുന്നത് പണി വരുന്നുണ്ടേ എന്നാണ്.

മാത്രമല്ല തികച്ചും കലിപ്പ് ലുക്കിലാണ് ഈ വീഡിയോയില്‍ ഉടനീളം മോഹന്‍ലാലിനെ കാണാന്‍ സാധിക്കുന്നത്. ബിഗ് ബോസ് അവതാരകന്‍ എന്ന നിലയില്‍ കഴിഞ്ഞ് പോയ സീസണുകളില്‍ മോഹന്‍ലാല്‍ നേരിട്ട ഏറ്റവും വലിയ വിമര്‍ശനം എന്നത് അദ്ദേഹം കര്‍ക്കശക്കാരനായ അവതാരകനല്ല എന്നതായിരുന്നു. ഹിന്ദി ബിഗ് ബോസ് അവതരിപ്പിക്കുന്ന സല്‍മാന്‍ ഖാന്‍ അടക്കമുളള മറ്റ് ഭാഷകളിലെ അവതാരകര്‍ മത്സരാര്‍ത്ഥികളെ വരച്ച വരയില്‍ നിര്‍ത്തുമ്പോള്‍ മോഹന്‍ലാല്‍ വളരെ സോഫ്റ്റ് ആയാണ് ഇടപെടുന്നത് എന്നും ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല എന്നും ആരാധകര്‍ കുറ്റപ്പെടുത്തിയിരുന്നു.

bb

എന്നാല്‍ പുതിയ സീസണില്‍ ആ പരാതി മോഹന്‍ലാല്‍ തീര്‍ത്തേക്കും എന്നാണ് പുറത്ത് വന്ന പ്രമോ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. പാലുംവെള്ളത്തില്‍ പണി വരുന്നുണ്ടേ എന്നാണ് പ്രമോയില്‍ പറയുന്നത്. ലക്ഷ്വറി ബഡ്ജറ്റിലും ക്യാപ്റ്റന്‍സി ടാസ്‌കിലും ജയില്‍ വാസത്തിലും ആകെ മൊത്തം പണി വരുന്നുണ്ട് എന്നും വീഡിയോയില്‍ പറയുന്നുണ്ട്. മാത്രമല്ല ഇനി ഞാന്‍ പറയും നീയൊക്കെ കേള്‍ക്കും എന്നുളള മോഹന്‍ലാലിന്റെ കലിപ്പന്‍ ഡയലോഗും പ്രമോയില്‍ ഉണ്ട്.

അതേസമയം പ്രമോ വീഡിയോയ്ക്ക് ആരാധകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ''ക്യാപ്ഷൻ കൂതറ ആയിപ്പോയല്ലോ....! ഭീക്ഷണിയുടെ, ഭയത്തിന്റെ, നെഗറ്റീവിറ്റിയുടെ ക്യാപ്ഷൻ ആയിപ്പോയി'' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. '' ഈ അണിയറ പ്രവർത്തകരോട് ഒരു കാര്യം ഒരു കാരണവശാലും കഴിഞ്ഞ സീസൺ പോലെ ആവരുത് കഴിഞ്ഞ സീസണിൽ ജാസ്മിൻ ജാഫർ എന്ന് പറഞ്ഞ മത്സരാർത്ഥിയുടെ നിഴൽ മാത്രമായി കുറേ പേര് കളിച്ചു മാത്രമല്ല ആ ജാസ്മിനെ മാത്രം ഫോക്കസ് ചെയ്തത് കൊണ്ടുപോയി. അതുപോലെ ആവരുത്'' എന്നാണ് മറ്റൊരു കമന്റ്.

''വല്യ ഹൈപ്പും കൊണ്ടു വന്നിട്ട് അണിയറ പ്രവർത്തകർ കീ കൊടുത്തു വിടുന്ന വെറും കളിപ്പാവ ആകാതെ ബിഗ്ഗ്ബോസ്സ് കുറച്ചെങ്കിലും കണ്ടിട്ട് അഭിപ്രായം പറയാൻ നിന്നാൽ മോഹൻലാലിനെ മനുഷ്യർ വിലവെക്കും'' എന്നും കമന്റുണ്ട്. ''പണി കൊടുത്താൽ മാത്രം എല്ലാം വർക്ഔട്ട് ആകില്ല ന്റെ ബോസേട്ടാ.. പണിയെടുക്കാൻ മനസ്സുള്ള കണ്ടസ്റ്റന്റ്സ് വേണം, അവർ അവിടെ നില നില്ക്കുകയും വേണം. അതിന് ഫസ്റ്റ് അവർ തന്നെ വിചാരിക്കണം, ഓഡിയൻസ് വിചാരിക്കണം, അൾട്ടിമേറ്റ്ലി ബോസേട്ടനും വിചാരിക്കണം!!'' എന്നും ''വരും വരും പണി വരും കാണുന്ന നമുക്കിട്ടാണോ ലാലേട്ടെന് ആണോ അതോ പങ്കെടുക്കാൻ വന്നവർക്കണോ അവരെ വീട്ടുകാർക്കണോ നാട്ടുകാർക്കണോ കണ്ടറിയാം'' എന്നും കമന്റുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+