Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഛോട്ടാ ഭീമിന്റെ വൃഷഭ, ഇയാളെ സൂപ്പർ സ്റ്റാറായാണ് കരുതുന്നത്'; മോഹൻലാലിനെ അധിക്ഷേപിച്ച് കെആർകെ

മോഹൻലാലിനെ അധിക്ഷേപിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആർകെ. ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രമായ 'വൃഷഭ'യിൽ മോഹൻലാലിനെ നായകനാക്കിയതിലാണ് പരിഹാസം. ഛോട്ടാ ഭീമിനെ വെച്ച് അശ്ലീല സിനിമാ നിർമ്മാതാവ് ഏക്താ കപൂർ ഒരു സിനിമയെടുക്കുന്നുവെന്നാണ് എക്സിൽ കെആർകെ കുറിച്ചത്.

'അശ്ലീല സിനിമാ നിർമ്മാതാവ് ഏക്താ കപൂർ ഛോട്ടാ ഭീം നായകൻ മോഹൻലാലിനെയും ശനായ കപൂറിനെയും വെച്ച് വൃക്ഷഭ എന്നൊരു ഡി-ഗ്രേഡ് സിനിമ കൂടി നിർമ്മിച്ചിരിക്കുകയാണ്. ഈ സിനിമ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരമായി ഛോട്ടാ ഭീമിനെയാണ് ഏക്ത കപൂർ കണക്കാക്കുന്നത്. മൂന്നാംകിട സംവിധായകനായ നന്ദകിഷോറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്', എന്നാണ് കെആർകെ കുറിച്ചത്.

mohanlal-1

മുൻപും കെആർകെ മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. 2017 ൽ രണ്ടാമൂഴം എന്ന സിനിമയെ കുറിച്ചുള്ളചർച്ചകളുടെ സമയത്തായിരുന്നു അധിക്ഷേപും. സിനിമയിൽ മോഹൻലാൽ ആയിരിക്കും ഭീമന്റെ കഥാപാത്രം അഭിനയിക്കുകയെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഭീമനാകരുതെന്നും ഈ ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് അപമാനകരമാകുമെന്നും ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന സൂപ്പര്‍താരം പ്രഭാസ് ആണെന്നുമാണ് കെ ആർ കെ അന്ന് പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം.

തുടർന്ന് കെ ആർ കെയ്ക്ക് കടുത്ത സൈബർ ആക്രമാണ് നേരിടേണ്ടി വന്നത്. മാത്രമല്ല ആരാധകര്‍ ഇയാളുടെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്യുക വരെ ചെയ്തിരുന്നു. സൈബർ ആക്രമണം കടുത്തതോടെ കെ ആർ കെ മാപ്പ് പറഞ്ഞു. മോഹന്‍ലാലിനെക്കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലായിരുന്നുവെന്നും ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന കാര്യം ഇപ്പോള്‍ മനസിലായെന്നും കെ ആർ കെ വ്യക്തമാക്കി.

മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഋഷഭ.കണക്ട് മീഡി, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ശോഭാ കപൂര്‍, എക്ത ആര്‍ കപൂര്‍, സി.കെ. പദ്മകുമാര്‍, വരുണ്‍ മാത്തുര്‍, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, പ്രവീര്‍ സിങ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ആന്റണി സാംസണ്‍ ആണ് ഛായാഗ്രാഹകന്‍.

ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് നാളെയുണ്ടാകുമെന്നാണ് ഇന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'കാത്തിരിപ്പ് അവസാനിക്കുന്നു. ഗര്‍ജനം നാളെത്തുടങ്ങുന്നു. 'വൃഷഭ'യുടെ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ തയ്യാറാവൂ'- എന്നാണ് പോസ്റ്ററിനൊപ്പം മോഹൻലാൽ കുറിച്ചത്. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+