തുണി ഉടുക്കാത്ത നടി വന്നാല്‍ ആളുകള്‍ ഇടിച്ച് കയറും: മോഹന്‍ലാല്‍ നടത്തുന്നത് ഒളിഞ്ഞു നോട്ട പരിപാടി
ആലപ്പുഴ: വിവാദ പ്രസംഗവുമായി സി പി എം നേതാവും കായംകുളം എം എല്‍ എയുമായ യു പ്രതിഭ. നാട്ടിലെ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്ന് വിമർശിച്ച എം എല്‍ എ മാന്യമായി വസ്ത്രം ധരിക്കാൻ താരങ്ങളോട് പറയണമെന്നും ആവശ്യപ്പെട്ടു. മോഹൻലാൽ അവതരിപ്പിക്കുന്ന പരിപാടി ഒളിഞ്ഞുനോട്ട പരിപാടിയാണെന്നും ബിഗ് ബോസിനെ ലക്ഷ്യമിട്ടുകൊണ്ട് എം എല്‍ എ പറഞ്ഞു.
എംഎൽഎ വിമർശിച്ചു കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിയിലായിരുന്നു എംഎൽഎയുടെ പ്രസംഗം. നമ്മുടെ സമൂഹത്തിൽ സിനിമാക്കാരോട് ആളുകള്‍ക്ക് ഒരുതരം ഭ്രാന്താണ്. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചുകയറുകയാണ്. അതു നിർത്താൻ പറയണം. അത്രയ്ക്കു വായിനോക്കികളാണോ കേരളത്തിലെ മനുഷ്യർ. അവരോട് തുണിയുടുത്ത് വരാൻ പറയണം. ഇതു സദാചാരം എന്നു പറഞ്ഞു തന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടതെന്നും യു പ്രതിഭ വ്യക്തമാക്കി.

തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. പറയുന്നത് തെറ്റാണെങ്കിൽ ഇന്ന് സമയമില്ല എന്നുള്ള ഒരു കാര്യം പറയണം. പറയണം. ഇപ്പോള്‍ കേരളത്തിൽ ഒരു ഒളിഞ്ഞു നോട്ട പരിപാടി ഉണ്ട് വൈകുന്നേരം. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞ് നോക്കുക. അവരുടെ പാന്റ് ഇറുങ്ങിയതാണോ അവരുടെ ടോപ്പ് ഇറുകിയതാണോ എന്നൊക്കെ നോക്കി അതിന് കമന്റ് ചെയ്യുക. ഇങ്ങനെ കുറെ വായിനോട്ട പരിപാടികൾ നമ്മുടെ നാട്ടിൽ നടക്കുന്നതാണ്. അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മൾ തയാറാവണമെന്നും എം എല്‍ എ വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ എം എല്‍ എയെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്. മാന്യമായി വസ്ത്രം ധരിക്കണം എന്നല്ലേ അവർ പറഞത് അതിൽ എവിടെയാണ് തെറ്റ്. ഒരു എം എൽ എ പിന്നെ എന്താണ് പറയേണ്ടത്. ബിക്കിനി ധരിച്ചു സ്ത്രീകൾ നടക്കണം എന്നാനോ? പാർട്ടി പരമായി എതിർപ്പ് ഉണ്ടെങ്കിലും.സത്യം ഉള്ളത് ഉള്ളത് പോലെ പറഞ്ഞു ഇതിൽ എന്താ സദാചാരം എന്നും ആളുകള്‍ ചോദിക്കുന്നു.
നല്ല രീതിയിൽ വസ്ത്രധാരണം എന്നത് തെറ്റായ സന്ദേശമാണോ... സമൂഹത്തിന് ഗുണകരമാകുന്ന തരത്തിലുള്ള മെസ്സേജ് ആണ് ഇതിൽ ഉള്ളത്... ഇതിൽ ഒരു ശതമാനവും തെറ്റില്ല. എന്തിനും ഏതിനും തെറ്റായ സന്ദേശം നൽകുന്ന മാധ്യമങ്ങൾക്കാണ് കൂച്ചുവിലങ്ങിടേണ്ടത്. ബഹുമാനപ്പെട്ട എംഎൽഎ പറഞ്ഞതിനോട് 100% യോജിക്കുന്നു. ഇതിൽ നിന്ന് ഒന്നു വ്യക്തമാണ്. ചാനലുകാർക്ക് വാർത്ത ദാരിദ്ര്യം കൂടിവരുന്നുവെന്ന് മറ്റൊരാളും അഭിപ്രായപ്പെടുന്നു. അതേസമയം എന്ത് ധരിക്കണം എന്ന് തീരുമാനിക്കാന്‍ അവരവർക്ക് സ്വാതന്ത്രമുള്ള നാട്ടില്‍ ഇതൊക്കെ പറയാന്‍ ഒരു എം എല്‍ എയ്ക്ക് എന്താണ് അധികാരം എന്ന് ചോദിക്കുന്നവരേയും കാണാന്‍ സാധിക്കും.












Click it and Unblock the Notifications