ബലിയാടാകാനില്ലെന്ന് മോഹൻലാൽ, പകരം ഈ നടൻ? കണക്ക് പറഞ്ഞ് ഇടവേള, വായടപ്പിച്ച് ബാബുരാജ്: ആലപ്പി അഷ്റഫ്
താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇനി താനില്ല എന്ന ഉറച്ച നിലപാടിലാണ് നടൻ മോഹൻലാൽ. ഇതോടെ അമ്മയെ നയിക്കാൻ ഇനിയാണ് എന്നതാണ് ചോദ്യം. യുവാക്കൾ നേതൃസ്ഥാനത്തേക്ക് വരട്ടെ എന്നാണ് മോഹൻലാൽ അടക്കം പല താരങ്ങളുടേയും അഭിപ്രായം. എന്നാൽ പൃഥ്വിരാജോ ഫഹദ് ഫാസിലോ ടൊവിനോ തോമസോ പോലുളള യുവതാരങ്ങൾ അതിന് മുന്നോട്ട് വരുന്നില്ലെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു. മോഹൻലാലിന് പകരക്കാരനായി മറ്റൊരു നടന്റെ പേരാണ് ഉയർന്നിട്ടുളളതെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആലപ്പി അഷ്റഫ് പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ: '' അമ്മയെന്ന താരസംഘടനയില്‍ ഈ വരുന്ന സെപ്റ്റംബര്‍ 23ാം തിയ്യതി ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സ്ത്രീപീഡനക്കേസുകളുടെ ഇടിമിന്നലേറ്റ് മേല്‍ക്കൂര തകര്‍ന്ന താരസംഘടനയ്ക്ക് പുനര്‍ജീവന്‍ കൊടുക്കാന്‍ വിളിച്ച് കൂട്ടിയതായിരുന്നു ജനറല്‍ ബോഡി യോഗം. മോഹന്‍ലാല്‍ തന്നെ പ്രസിഡണ്ട് സ്ഥാനത്ത് തുടരണമെന്നും കൊടിയ പീഡകരെ മാറ്റി നിര്‍ത്തി പുതിയ ആളുകളെ വെച്ച് സംഘടന തുടരും എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.

എന്നാല്‍ ഈ ധാരണകളെയൊക്കെ തകിടം മറിച്ച് കൊണ്ട് ഉറച്ച തീരുമാനവുമായി മോഹന്‍ലാല്‍ രംഗത്ത് എത്തി. ഛര്‍ദ്ദിച്ചത് ഭക്ഷിക്കാന്‍ താന്‍ തയ്യാറല്ല. ജനാധിപത്യമാര്‍ഗത്തിലൂടെ തിരഞ്ഞെടുപ്പ് നടക്കട്ടെ. അത് വരെ അഡ്ഹോക്ക് കമ്മിറ്റി ഭരിക്കട്ടെ എന്നതായിരുന്നു ലാലിന്റെ നിലപാട്. ഈ ഉറച്ച തീരുമാനം അഭിനന്ദനാര്‍ഹമാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് പലരുടേയും മുഖംമൂടി അഴിഞ്ഞ് വീണപ്പോഴാണ് പലരും മാറിച്ചിന്തിക്കാന്‍ തുടങ്ങിയത്. മോഹന്‍ലാലിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുളള മൂന്നാംകിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല. കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞ മോഹന്‍ലാല്‍ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തില്‍ നില്‍ക്കുകയാണ്.
ജയന് ചേര്‍ത്തലയും ബാബുരാജുമൊക്കെ സംഘടനയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ്. 600ലധികം അംഗങ്ങളുളള അമ്മയുടെ ജനറല്‍ ബോഡിയില്‍ ഇക്കുറി പങ്കെടുത്തത് വെറും 300ല്‍പ്പരം ആളുകള്‍ മാത്രമായിരുന്നു. എടുത്താല്‍പ്പൊങ്ങാത്ത ഗിഫ്റ്റുമായാണ് ഓരോരുത്തരും വീട്ടില്‍ പോയത്. നടന് ഷിജുവിന് ബുള്ളറ്റ്, അലിയാര്‍ക്ക് ഇലക്രിക് സ്കൂട്ടര്‍, ഊര്‍മ്മിള ഉണ്ണിക്ക് 51 ഇഞ്ച് ടിവി, മല്ലിക സുകുമാരന്‍ ഐഫോണ്‍ എന്നിവ ലഭിച്ചു.
താരസംഘടനയില്‍ കാര്യങ്ങള്‍ ഇപ്പോള്‍ പഴയത് പോലെ അല്ല. പലരും അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മുന്നോട്ട് വരുന്നുണ്ട്. ഇപ്രാവശ്യം കുറച്ച് നടിമാര്‍ ചേര്‍ന്ന് ഒരു ധാരണ ഉണ്ടാക്കിയിരുന്നു. പീഡനക്കേസില്‍ പ്രതിയായ സിദ്ധിഖ് ജനറല്‍ ബോഡിയില്‍ പങ്കെടുത്താല്‍ ബോയ്കോട്ട് ചെയ്യണം എന്ന്. ഇത് ആരെങ്കിലും ചോര്‍ത്തിക്കൊടുത്തത് കൊണ്ടാകാം, സിദ്ധിഖിന്റെ സാന്നിധ്യം അവിടെ ഉണ്ടാകാതിരുന്നത്.
ഇനിയും ബലിയാടാകുവാനും പഴി കേള്‍ക്കുവാനും താന്‍ തയ്യാറല്ല എന്ന നിലപാടിലാണ് മോഹന്‍ലാല്‍. പുതിയ തലമുറയിലെ നടീനടന്മാര്ക്ക് ഈ സംഘടന ആവശ്യമില്ലേ എന്നാണ് ലാല്‍ ചോദിക്കുന്നത്. ഈ സംഘടനയ്ക്ക് സമൂഹത്തില്‍ ചീത്തപ്പേര് ഉണ്ടാക്കി വെച്ചത് വളരെ ചുരുക്കം ചില പുഴുക്കുത്തുകളുടെ അധികാര മോഹവും ധാര്‍ഷ്ട്യവും ഒക്കെയാണ്. അതിന് മറയാക്കിയത് മോഹന്‍ലാലിനേയും മമ്മൂട്ടിയേയും.
ഇതൊക്കെ മനസ്സിലാക്കിയത് കൊണ്ടാവാം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ടൊവിനോയും പൃഥ്വിരാജും നിവിന്‍ പോളിയുമൊന്നും നേതൃത്വം വഹിക്കാന്‍ മുന്നോട്ട് വരാത്തത്. ഇതില്‍ കുഞ്ചാക്കോ ബോബനൊഴികെ ബാക്കിയാരും തന്നെ ജനറല്‍ ബോഡിയില്‍ പോലും പങ്കെടുക്കാറില്ല. സംഘടനയില്‍ നേതൃത്വം വഹിക്കാന്‍ പറ്റുന്ന ആളെന്ന നിലയില്‍ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്ന പേര് കുഞ്ചാക്കോ ബോബന്റേതാണ്. അദ്ദേഹം അതിന് തയ്യാറാകുമോ എന്നത് കണ്ടറിയണം. സ്വന്തമായി നിലപാടുളള കാര്യങ്ങള്‍ തുറന്ന് പറയുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബന്.
ജനറല്‍ ബോഡി യോഗത്തില്‍ ഇടവേള ബാബു ചില പണസംബന്ധമായ കണക്കുകളില്‍ അവിശ്വാസം രേഖപ്പെടുത്തി. ഇടവേള ബാബു വരുത്തി വെച്ച ബാധ്യതകള്‍ സെറ്റില്‍ ചെയ്ത കണക്കുകളാണ് എന്ന് ബാബുരാജ് മറുപടി കൊടുത്തു. അതോടെ ബാബു കട്ടയും പടവും മടക്കി മുങ്ങി എന്നാണ് അറിവ്. പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത സംഘടനയാണ് അമ്മ. സ്പോണ്‍സര്‍ഷിപ്പിന് ഒരു ബുദ്ധിമുട്ടും ഇല്ല. കഴിഞ്ഞ കുടുംബസംഗമത്തിന് 2 കോടിയാണ് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചത്. അതില്‍ ഒരു കോടിക്കടുത്ത് അവര്‍ ചിലവഴിക്കുകയും ബാക്കി ചികിത്സാസഹായ നിധിയിലേക്ക് മാറ്റുകയും ചെയ്തു.
ഇച്ഛാശക്തിയുളള, ശക്തമായ നേതൃത്വമാണ് അമ്മയ്ക്ക് ആവശ്യം. അല്ലാതെ പാവപ്പെട്ട നടിമാര്‍ മെമ്പര്‍ഷിപ്പിന് വേണ്ടി സമീപിക്കുമ്പോള്‍ കിടക്ക പങ്കിടണം എന്ന് ആവശ്യപ്പെടുന്ന പുഴുക്കുത്തുകളെ അല്ല. അത്തരം ക്രിമിനല്സിനെ അകറ്റ് നിര്‍ത്തി അമ്മ എന്ന സംഘടന ശക്തമായ കെട്ടുറപ്പോടെ നിലകൊള്ളട്ടെ'', ആലപ്പി അഷ്റഫ് പറഞ്ഞു.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications