Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാൽ മാജിക്; നേരിന്റെ കുതിപ്പിൽ അമ്പരപ്പ്..15 ദിവസം കൊണ്ട് തകർത്ത് വാരി, ഇതുവരെ നേടിയത്

കൊച്ചി: വിജയ തേരോട്ടം തുടർന്ന് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ നേര്. സിനിമ റിലീസ് ആയി 15 ദിവസം പിന്നിടുമ്പോഴും തിയറ്ററിൽ ചിത്രത്തിന് നിറഞ്ഞ ആസ്വാദകരാണ്. ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്.

മോഹൻലാലും ജീത്തു ജോസഫും കൈകോർക്കുന്നുവെന്നത് തന്നെയായിരുന്നു പ്രേക്ഷകരെ തുടക്കം മുതൽ സിനിമയിലേക്ക് ആകർഷിച്ചത്. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സമ്മാനിച്ച കോമ്പോ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ആരാധകർ വിശ്വാസം. ആ വിശ്വാസം ഒരു തുള്ളി പോലും തെറ്റിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തിന് ആദ്യ ദിനം മുതൽ ലഭിച്ച സ്വീകരണം. നിറഞ്ഞ കൈയ്യടിയോടെയായിരുന്നു പ്രേക്ഷകർ സിനിമയെ സ്വീകരിച്ചത്.

neru-1

ഇപ്പോഴിതാ പതിനഞ്ച് ദിവസം പൂർത്തിയാക്കുമ്പോൾ ആരാധകർ സിനിമ ഏറ്റെടുത്തതിലെ സന്തോഷം പങ്കുവെച്ച് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. 'ദൈവത്തിന്റെ കയ്യൊപ്പുള്ള നേര് പതിനഞ്ചാം ദിവസത്തിൽ' എന്ന വരികളോടെയാണ് പോസ്റ്റർ. മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ ആരാധകർ സ്നേഹം നിറയ്ക്കുകയാണ്. താങ്കൾ ഇനിയും ഇത്തരത്തിലുള്ള മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കൂവെന്ന് ചിലർ കുറിച്ചു.

അതേസമയം ബോക്സോഫീസിലും റെക്കോഡ് വിജയം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് നേര്. 15 ദിവസം കൊണ്ട് കോടികളാണ് ചിത്രം നേടിയത്. 8 ദിവസം പിന്നിട്ടപ്പോഴേക്കും ചിത്രം 50 കോടി കളക്ഷൻ നേടിയിരുന്നു. ഇതോടെ ഏറ്റവും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് 50 കോടി ക്ലബിൽ എത്തുന്ന ചിത്രമാകാൻ നേരിന് സാധിച്ചിരുന്നു. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു.നേര് 70 കോടിയേല്ക്ക് അടുക്കുകയാണെന്നാണ് സിനിമ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന കണക്കുകൾ. ഈ പോക്ക് തുടർന്നാൽ സിനിമ 100 കോടി ക്ലബിൽ എത്തുമെന്നാണ് ഇവർ പറയുന്നത്.

മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒൻപതാം സ്ഥാനത്താണ് നേര് ഉള്ളത്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് മോഹൻലാൽ ചിത്രം ഈ നേട്ടം കൊയ്തത് . കോർട്ട് റൂം ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വക്കീല്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാല്‍ എത്തിയിരിക്കുന്നത്. സിദ്ധിഖ്, ജഗദീഷ് തുടങ്ങിയ കഥാപാത്രങ്ങളും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമയിൽ സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജനും ഏറെ പ്രശംസ നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+