'രഞ്ജിത്തിനെ വെള്ളപൂശാൻ ഒരു ലോഡ് സിമന്റ് വേണ്ടി വരും, അയാളാരാ ഏഴാം തമ്പുരാനോ'; മറുപടി
'ആറാം തമ്പുരാൻ' സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് മദ്യലഹരിയിൽ സംവിധായകൻ രഞ്ജിത്ത് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ മർദിച്ചതായി കഴിഞ്ഞ ദിവസം ആലപ്പി അഷറഫ് ആരോപിച്ചിരുന്നു. ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞ തമാശ ഇഷ്ടപ്പെടാത്തതിനാലാണ് രഞ്ജിത്ത് ഇത്തരത്തിൽ പ്രതികരിച്ചതെന്നും ഹൃദയവേദന ഉണ്ടാക്കിയ സംഭവമായിരുന്നുവെന്നുമാണ് ആലപ്പി അഷറഫ് പറഞ്ഞത്.
എന്നാൽ അഷ്റഫിന്റെ ആരോപണം തള്ളി സംവിധായകൻ പത്മകുമാർ രംഗത്തെത്തി. രഞ്ജിത്തും ഒടുവിലും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നുവെന്നും എന്നാൽ അഷറഫ് ആരോപിക്കുന്നവിധമായിരുന്നില്ല സംഭവം എന്നുമാണ് പത്മകുമാർ പറഞ്ഞത്. ലൊക്കേഷനിലെ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കലും ഒടുവിലിന്റെ വാക്കുകള്‍ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതുമാണ് സംഭവമെന്നും പിന്നീട് ഇരുവരും പരസ്പരം ക്ഷമിച്ചിരുന്നുവെന്നും പത്മകുമാർ പറഞ്ഞു. സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു പത്മകുമാർ.
ഇപ്പോഴിതാ പത്മകുമാറിന് മറുപടി നൽകുകയാണ് ആലപ്പി അഷറഫ്. ഫേസ്ബിക്കിലൂടെയാണ് പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്-'അടികൊണ്ട ഒടുവിലാൽ ഇപ്പോഴും കുറ്റക്കാരനോ...? പത്മകുമാറിൻ്റെ വെള്ളപൂശലിനുള്ള മറുപടി

അൻപതു വർഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാൻ. അനാവശ്യമായി അപവാദങ്ങൾ പ്രചരിപ്പിക്കക എന്നത് എന്റെ ശീലമല്ല.
എന്നെ അറിയുന്ന ആരും അതു വിശ്വസിക്കുകയുമില്ല. എൻ്റെ കണ്ണുകളെ ഞാൻ വിശ്വസിക്കരുതെന്നാണോ താങ്കൾ പറയുന്നത്. താങ്കൾ എത്ര കല്ലുവെച്ച നുണ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയിൽ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത ഓർമ്മിക്കുക.. ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ പറഞ്ഞ സംഭവം മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണ് താങ്കൾ ചെയ്തിട്ടുള്ളത്.
" സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കൽ കൈയ്യാങ്കളിയോളം എത്തി "കരണകുറ്റിക്ക് അടികൊടുക്കൽ " ഒഴിവാക്കി വെള്ളപൂശി. അതിനെ നിസ്സാരവൽക്കരിക്കാൻതാങ്കൾക്ക് കഴിയുമായിരിക്കും കാരണം " കരണം പുകഞ്ഞത് " താങ്കളുടെതല്ലല്ലോ...? താങ്കളുടെ വരികൾ :
" സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും " ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താൻ താങ്കളുടെ ഗുരു ആര്.... ഏഴാം തമ്പുരാനോ....? ഒടുവിലാൻ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ...? "എൻറെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ് "- ഇതു താങ്കളുടെ വരികളാണ്..
ഒന്നുകൂടി വായിച്ചുനോക്കൂ.. എത്ര മ്ലേച്ഛമാണ് ഈ വരികൾ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകൾ
" ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും " എന്നു വെച്ചാൽ ഇനി ഏതറ്റംവരെ അയാൾ പോകണം.... ( ❓ ) രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കൾ എന്നെനിക്കറിയാം ആദ്യമായി സംവിധായകകുപ്പായാമണിഞ്ഞ
" അമ്മക്കിളിക്കൂട് " തൊട്ടു അങ്ങിനെ പലതും അതിന് അയാൾ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക.
" സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾ " ---- ഒരു കാര്യം മനസ്സിലാക്കുക താങ്കളുടെ മാത്രം മ്ളേച്ചമായ ചിത്രകഥകൾ മാത്രംമതി ചാനലിന് റേറ്റ്ക്കൂട്ടൻ ' സിനിമ ചെയ്യാത്തവർക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തൽ അപഹാസ്യമാണ്. ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ് " ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന് " പത്മകുമാർ ഈ "സാംസ്കാരിക കേരളം " എന്ന വാക്കൊക്കെ ഉച്ഛരിക്കാൻ താങ്കളെ പോലെ ഒരാൾക്ക്, അതും ആൺ പെൺ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കളെ പോലെയുള്ളവർക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ജനം വിലയിരുത്തട്ടെ.
ആറാം തമ്പുരാന്റെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിൽ നിർദോഷമായ ഒരു തമാശയുടെ പേരിൽ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യൻ തന്നെ സമ്മതിക്കുന്നു. ആ സെറ്റിൽ അങ്ങനെ ഒരു പ്രശ്നംസംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പദ്മകുമാറിന്റെ ഗതികേടിൽ തികഞ്ഞ സഹതാപം മാത്രം. സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓർമ്മ പെടുത്തുന്നു.
( ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കൾ )'












Click it and Unblock the Notifications