'തൊട്രാ പാക്കലാം'.. മോഹൻലാൽ തന്നെ ഒന്നാം സ്ഥാനത്ത്, കണക്കുകൾ ഇതാ..പിന്നാലെ ടൊവീനോയും ദുൽഖറും
കൊച്ചി: ലൂസിഫര്‍, ദൃശ്യം 2 എന്നീ സിനിമകൾ ഒഴിച്ചാൽ സൂപ്പർ താരം മോഹൻലാലിന്റെ കരിയറിൽ അടുത്ത വർഷത്തൊന്നും ഒരു വലിയ ഹിറ്റ് അവകാശപ്പെടാനില്ല. ഈ വർഷം ആദ്യം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബൻ ആണെങ്കിലും വലിയ ഹൈപ്പുമായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തീയറ്ററിൽ ലഭിച്ചത്.
ഇങ്ങനെയൊക്കെ ആണെങ്കിലും മലയാള സിനിമയിലെ ക്രൗഡ് പുള്ളർ ആരെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളൂ, മോഹൻലാൽ. കേരളത്തിന് അകത്ത് മാത്രമല്ല,പുറത്തും. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം ഇപ്പോഴും മോഹൻലാൽ സിനിമ തന്നെയാണെന്നതാണ് അതിനുളള ഉദാഹരണം.

തുടർ പരാജയങ്ങൾക്കിടെ മോഹൻലാലിന്റെ വൻ ഹിറ്റായ മാറിയ പുലിമുരുകനാണ് കേരളത്തിന് പുറത്ത് ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. 2016 ൽ റിലീസായ ചിത്രം 20.80 കോടിയായിരുന്നു കളക്ഷൻ നേടിയത്. കേരളത്തിന് പുറത്ത് ഒരു മലയാള സിനിമ നേടിയ ഉയർന്ന വാണിജ്യ വിജയം കൂടിയായിരുന്നു പുലിമുരുകൻ സ്വന്തമാക്കിയത്. മലയാളത്തിൽ 100 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ചിത്രം കൂടിയായ പുലിമുരുകൻ 89.40 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം നേടിയത്.
മോഹൻലാലിനെ നായകനായി ഉദയകൃഷ്‍ണയുടെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ മാസ് പ്രകടനമായിരുന്നു മോഹൻലാൽ കാഴ്ചവെച്ചത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ മെയ് വഴക്കമെല്ലാം വലിയ പ്രശംസ നേടിയിരുന്നു.
അതേസമയം കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം ജൂഡ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങിയ 2018 ആണ്. മലയാളത്തില്‍ നിന്നുള്ള ഏക 200 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേടിയ ചിത്രം കൂടിയായിരുന്നു 2018. കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമായ ചിത്രത്തിൽ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ താരനിര തന്നെയായിരുന്നു അഭിനയിച്ചത്.
അതേസമയം പട്ടികയിൽ മൂന്നാം സ്ഥാനത്ത് ദുല്‍ഖർ ചിത്രം ചിത്രം കുറുപ്പ് ആണ്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് 16.10 കോടി രൂപയാണ് സിനമ നേടിയത്.നാലാം സ്ഥാനത്തും മോഹൻലാൽ ചിത്രമായ ലൂസിഫറാണ്. 12 കോടിയിലധികമാണ് ചിത്രം നേടിയത്.












Click it and Unblock the Notifications