Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ ആയിരിക്കും അത് മാറ്റിയത്'; 'കണ്ണപ്പ'യുടെ ഹാർഡ് ഡിസ്ക് കാണാതായെന്ന്, ചിരപ്പിച്ച് കമന്റുകൾ

തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ പുരാണ ചിത്രം 'കണ്ണപ്പ' ജൂൺ 27 ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ തുടങ്ങിയ വമ്പൻ താരങ്ങൾ അതിഥികളായി വേഷമിടുന്നു
ണ്ട്. നേരത്തേ തന്നെ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത് വന്നതാണ്. നടന്റെ ലുക്കിനെ ചൊല്ലി വലിയ ട്രോളുകളും ഉയർന്നിരുന്നു.

ഇപ്പോഴിതാ സിനിമയെ കുറിച്ച് മറ്റൊരു വാർത്തയാണ് വരുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കാണാനില്ലെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റെഡ്ഡി വിജയ് കുമാർ പോലീസിൽ പരാതി നൽകി.

mohanlal2-

മുംബൈയിലെ ഒരു സ്റ്റുഡിയോയിൽ നിന്നും ചിത്രത്തിലെ വിഎഫ്എക്സ് രംഗങ്ങൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്ക് ഫിലിംനഗറിലുള്ള തന്റെ ഓഫീസിലേക്ക് കൊറിയർ വഴി അയച്ചതാണെന്നും ഇത് ഓഫീസിൽ ജോലി ചെയ്യുന്ന രഘുവെന്ന വ്യക്തി കൈപ്പറ്റിയതായും റെഡ്ഡി വിജയിയുടെ പരാതിയിൽ ഉണ്ട്. ഇവിടെ വെച്ച് ഇയാൾ ചരിത എന്ന സ്ത്രീക്ക് ഈ ഹാർഡ് ഡിസ്ക് കൈമാറിയെന്നും അതിനുശേഷം ഇരുവരേയും കാണാനില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചിത്രത്തെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഈ ഗൂഢാലോചനയൽ ചരിതയും രഘുവും പങ്കാളികളായെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സിനിമയിൽ 15 മിനിറ്റ് നീണ്ടുനിൽക്കുന്നതാണ് മോഹൻലാലിന്റെ കഥാപാത്രം. ഇത് വളരെ പ്രധാനപ്പെട്ട കഥാപാത്രമാണെന്നാണ് നായകൻ വെളിപ്പെടുത്തിയത്. എന്നാൽ സിനിമയിൽ മോഹൻലാലിന്റെ വേഷം മലയാളികൾക്ക് അത്ര ബോധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ലുക്ക് തന്നെയാണ് പലരേയും ചൊടിപ്പിച്ചത്. നേരത്തേ രജനീകാന്ത് നായകനായി എത്തിയ ജയിലർ എന്ന സിനിമയിൽ കാമിയോ വേഷത്തിൽ മോഹൻലാൽ എത്തിയിരുന്നു. അതിന് വലിയ കൈയ്യടിയായിരുന്നു മലയാളികളിൽ‌ നിന്നടക്കം ലഭിച്ചത്. അത്തരത്തിലൊരു കഥാപാത്രമാണെങ്കിൽ പ്രശ്നമില്ലെന്നും എന്നാൽ തുടരും എന്ന സിനിമ വിജയിച്ച് നിൽക്കുന്ന ഈ അവസരത്തിൽ കണ്ണപ്പയിലേത് പോലുള്ള കഥാപാത്രങ്ങൾ ചെയ്യണമായിരുന്നോയെന്ന ചോദ്യമാണ് ചില ആരാധകർ നേരത്തേ ചോദിച്ചത്.

അതേസമയം ഹാർഡ് ഡിസ്ക് കാണാതായെന്ന ഏറ്റവും പുതിയ വാർത്തകയ്ക്ക് താഴെ നിരവധി മോഹൻലാൽ ആരാധകരാണ് 'സന്തോഷം' പങ്കുവെച്ച് എത്തിയത്. സർക്കാസം നിറഞ്ഞ കമന്റുകളാണ് നിറയുന്നത്. ചില കമന്റുകൾ ഇങ്ങനെ-

'300 കോടി മുടക്കിയെടുത്ത സിനിമയുടെ ഹാർഡ് ഡിസ്ക് കൊറിയർ വഴി അയച്ചന്ന്'

'മലയാളികൾക്കാർക്കെങ്കിലും കിട്ടിയാൽ ദയവായി തിരിച്ചുകൊടുക്കരുത്'

'മോഹൻലാലിലെ നടനെ ഇഷ്ടപ്പെടുന്ന ആരെങ്കിലുമാവും'

'കിട്ടാതിരിക്കട്ടെ ഇനിയും കാട്ടവരാതം കാണാൻ വയ്യ'

'അടുത്ത നമ്പർ തുടങ്ങി. മഴയത്തു ഒഴുകി പൊയ്ക്കാണും. അവന്റെ ഒരു മോഹൻലാലും ഹാർഡ് ഡിസ്‌കും'

' അത് മോഹൻലാൽ തന്നെ എടുത്ത് മാറ്റിയതായിരിക്കും'

'ഇതൊക്കെ ചുമ്മാ പടത്തിന്റെ ഹൈപ്പ് കൂട്ടാനുള്ള ഓരോ ന്യൂസ്‌ അല്ലെ ഇനി ഇപ്പൊ തുടങ്ങും ചർച്ച hard disc പോയ വഴി എല്ലാം വെച്ച്'

'ഏട്ടൻ ഫാൻസിന് ഇത് ആഘോഷ രാവ് '

'അതാ നല്ലത് ഇപ്പൊ നല്ല നിലയിൽ പോന്നുണ്ട്'

'ഇറങ്ങാതെ ഇരിക്കാൻ ഏതോ കട്ട ലാൽ ഫാൻസ്‌ ചെയ്തതാകും', ഇങ്ങനെ പോകുന്നു കമന്റുകൾ.

എന്തായാലും കണ്ണപ്പയിലെ മോഹൻലാലിന്റെ കഥാപാത്രത്തിനായി കാത്തിരിക്കുന്നവരും ഉണ്ട്. അതേസമയം നടന്റെ ഏറ്റവും പുതിയ ചിത്രമായ തുടരും ഉടൻ ഒ ടി ടിയിലെത്തും. മെയ് 30 ന് ഹോട്ട് സ്റ്റാർ വഴിയായിരിക്കും പ്രദർശനം. മോഹൻലാലിന്റെ സമീപകാലത്ത് ഏറ്റവും വലിയ ഹിറ്റായിരുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+