Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാലിന് ഷേവ് ചെയ്താൽ അലർജി,ഒരിക്കലും താടിയെടുക്കാനാകില്ല'; കുടുംബത്തെ സഹായിച്ചില്ലെന്നും സഹോദരൻ

കൊച്ചി: നടൻ മോഹൻലാലിനെതിരെ വിമർശനവുമായി സഹോദരൻ (പിതൃസഹോദരന്റെ മകൻ) ബിജു ഗോപിനാഥൻ. കുടുംബത്തെ തിരിഞ്ഞ് നോക്കാത്ത ആളാണ് മോഹൻലാലെന്നും ആരേയും സഹായിക്കാറില്ലെന്നും ബിജു ആരോപിച്ചു. ഒരിക്കൽ പണം ആവശ്യപ്പെട്ട് താൻ സമീപിച്ചപ്പോൾ തരാനാകില്ലെന്ന് പറഞ്ഞ് തന്നെ തിരിച്ച് അയച്ചുവെന്നും ബിജു പറഞ്ഞു. അലർജി പ്രശ്നം ഉള്ളതിനാൽ ഇനി മോഹൻലാലിന് ഒരിക്കലും തന്റെ താടിയെടുക്കാൻ സാധിക്കില്ലെന്നും ബിജു പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'മോഹൻലാലിന് താടിയെടുക്കാൻ പറ്റില്ല. ഒത്തിരി ആളുകൾ ഇൻജക്ഷൻ എടുത്തിട്ടുണ്ട്. ചിലർക്ക് ഇതിൽ റിയാക്ഷൻ ഉണ്ടാകും. അങ്ങനെ റിയാക്ഷൻ വന്നതാണ് പുള്ളിക്ക്. കണ്ണിന് പോലും പുള്ളിക്ക് വ്യത്യാസം ഉണ്ട്. ഫേസ് പോലും മാറിപ്പോയി. പല ഡോക്ടർമാരോടും ഞാൻ ചോദിച്ചിരുന്നു. ക്രമേണ മാറാനുള്ള സാധ്യത മാത്രമാണ് ഉള്ളത്. വേറൊരു സാധ്യത ഇല്ല.

mohanlal

മോഹൻലാലിന് താടിയെടുക്കാൻ പറ്റില്ല. അലർജിയാണ്. താടി വടിക്കാൻ പറ്റില്ല. അലർജിയാണ്. അതുകൊണ്ട് തന്നെ ഒരേ ടൈപ്പ് കഥാപാത്രം കണ്ടാൽ ആളുകൾ മടുക്കില്ലേ. ലാലിന്റെ സിനിമയ്ക്കായിരുന്നു മുൻപ് മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപി, ദിലീപ്, ബിജു മേനോനൊക്കെ ഉണ്ട്.

മോഹൻലാൽ ഞങ്ങൾ കുടുംബങ്ങളെ സഹായിക്കാറില്ല. കുറച്ച് വർഷം മുൻപ് ഒരു രണ്ടരലക്ഷം രൂപയുടെ ആവശ്യം വന്നു. ആദ്യം ഞാൻ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു. അന്ന് പൈസ തന്നു. പിന്നീട് ചേച്ചിയെനിക്കൊരു 40,000 രൂപ ഇതുപോലെ ആവശ്യം വന്നപ്പോൾ തന്നു. അല്ലാതെ ഒരു സഹായവും കുടുംബത്തിന് തന്നിട്ടില്ല. പുള്ളി എല്ലാവരേയും സഹായിക്കുന്ന ആളാണ് എന്നാണ് എല്ലാവരും പറയുന്നത്.

രണ്ടര ലക്ഷമൊക്കെ പുള്ളിയെ വെച്ച് നോക്കുമ്പോൾ ഒന്നുമല്ല. ഒരു തവണ 13 ലക്ഷം ആവശ്യപ്പെട്ട് ചെന്നു. പുള്ളി തരില്ലെന്ന് പറഞ്ഞു. പിന്നീട് ഞാൻ അതിനെ കുറിച്ച് ചോദിച്ച് ചെന്നിട്ടില്ല. എന്നോട് മാത്രമെന്നല്ല. കുടുംബത്തിലെ ആരേയും സഹായിച്ചിട്ടില്ല. പുള്ളി എന്റെ അച്ഛൻ മരിച്ചിട്ട് പോലും വന്നില്ല. പുള്ളിയുടെ അപ്പച്ചിയുടെ ഭർത്താവ് മരിച്ചിട്ടും വന്നിട്ടില്ല. അപ്പച്ചിയുടെ കുടുംബവുമായി പോലും ബന്ധമില്ല.

പെട്ടെന്ന് ദേഷ്യപ്പെടുന്നവരുടെ മനസ് ശുദ്ധമാണ്. മോഹൻലാൽ കംപ്ലീറ്റ് ആക്ടര് ആണെന്ന് മുൻപ് ശ്രീനിവാസൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അവർക്കൊക്കെ അദ്ദേഹത്തെ അറിയാമല്ലോ.

ന്യൂമോളജി വെച്ച് നോക്കിയാൽ 2024 ൽ മോഹൻലാലിന്റെ ഒരു ഹിറ്റ് വരാനിരിക്കുന്നുണ്ട്. മോഹൻലാലിന്റെ രണ്ടര വർഷം മോശമായിരുന്നു. പുള്ളിയുടെ സമയം ഇപ്പോൾ മാറി. മലൈക്കോട്ടെ വാലിഭനെ കുറിച്ചൊരു വിവരവും എനിക്ക് ഇല്ല. അദ്ദേഹം തിരിച്ച് വരാനുള്ള സാധ്യത എന്തായാലും ഉണ്ട്. 3 കാര്യങ്ങൾ ചെയ്താൽ പുള്ളിക്ക് തിരിച്ചുവരാം. അല്ലാതെ പുള്ളിക്ക് രക്ഷപ്പെടാനാകില്ല.അത്ര ഞാൻ റിസർച്ച് ചെയ്തിട്ടുണ്ട് ഇക്കാര്യത്തിൽ.

മമ്മൂട്ടി പുതിയ ആളുകൾക്കൊക്കെ അവസരം നൽകുന്നയാളാണ്. തന്റെ നാടായ ചെമ്പിലെ എല്ലാ ആളുകളേയും സഹായിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാൾക്ക് പോലും ജോലി കിട്ടാതെയില്ല. സഹോദരൻ തന്നെ പറഞ്ഞിട്ടുണ്ട് മമ്മൂട്ടിയാണ് വീട് വെച്ച് തന്നതെന്ന്', ബിജു ഗോപിനാഥൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+