Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാലിന്റെ മകളെന്ന് പറഞ്ഞാൽ സിനിമ കിട്ടില്ല, പ്രണവ് വലിയ നടനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല, തുറന്ന് പറഞ്ഞ് നടൻ

പ്രണവിന് ശേഷം മോഹൻലാലിന്റെ മകളായ വിസ്മയയും സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കാൻ ഒരുങ്ങുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായാണ് സിനിമയിലേക്കുളള വിസ്മയയുടെ പ്രവേശം. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി ആയോധന കല പഠിക്കുകയാണ് വിസ്മയ.

തനിക്ക് സിനിമയിൽ അഭിനയിക്കണം എന്ന് വിസ്മയ ഇങ്ങോട്ട് വന്ന് പറഞ്ഞതാണെന്ന് മോഹൻലാൽ പറയുന്നു. പ്രണവ് അഭിനയിക്കുന്നത് കണ്ട് തോന്നിയതാകാം എന്നും മോഹൻലാൽ ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ: വിസ്മയയ്ക്ക് ഒരു സിനിമയില്‍ അഭിനയിക്കണം എന്നുളള ആഗ്രഹം പറഞ്ഞു. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ അഭിനയിച്ചിരുന്നൊരു കുട്ടിയാണ് അവള്‍. ആക്ടിംഗ് കോഴ്‌സും ഡാന്‍സ് കോഴ്‌സും പെയിന്റിംഗ് കോഴ്‌സും ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്ന ഒരു കുട്ടിയാണ്. ഇപ്പോള്‍ മാര്‍ഷ്യല്‍ ആര്‍ട്ട് പഠിച്ച് കൊണ്ടിരിക്കുകയാണ്. തായ്ചി പഠിക്കുകയാണ്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന ഒരു കുട്ടിയാണ്.

maya

അതിനിടെ സിനിമയില്‍ അഭിനയിക്കണം എന്നൊരു താല്‍പര്യം പ്രകടിപ്പിച്ചു. അതും അഭിനയം തുടരണം എന്നൊന്നും അല്ല. ഒരു സിനിമയില്‍ അഭിനയിക്കണം എന്നാണ് പറഞ്ഞത്. അതൊരു പക്ഷേ പ്രണവ് അഭിനയിച്ചത് കണ്ടത് കൊണ്ടായിരിക്കാം. ഇപ്പോള്‍ തനിക്കുളള സമയമായി, താന്‍ തയ്യാറാണ് എന്ന് പറഞ്ഞു. ജൂഡ് ആന്റണിയുടെ ഒരു കഥ അവള്‍ക്ക് വളരെ യോജിച്ചതായി തോന്നി. അത് മാര്‍ഷ്യല്‍ ആര്‍ട്ടുമായി ബന്ധപ്പെട്ട ഒരു കഥ ആയിരുന്നു.

ആ കഥ അവളോട് പറയുകയും ഞങ്ങളും കേള്‍ക്കുകയും ചെയ്തു. അത് ചെയ്യാം എന്ന് പറഞ്ഞ് തയ്യാറായി. ആ സിനിമ ഇനി ഉണ്ടാകണം, അത് അഭിനയിക്കണം, റിലീസ് ആകണം. അതൊരു പ്രോസസ് ആണ്. പ്രണവും അങ്ങനെ തന്നെ ആയിരുന്നു. ആദി എന്ന സിനിമ ആദ്യം ചെയ്തത്. പ്രണവ് സ്‌കൂളിലെ ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. പക്ഷേ സിനിമയോട് ഒരു പ്രദിപത്തിയൊന്നും ഇല്ലായിരുന്നു. ഒരു ഘട്ടം വന്നപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാം എന്നായി.

ഒരു അഭിനേതാവിന്റെ മകനോ മകളോ അഭിനയിക്കണം എന്നൊരു നിയമവും ഇല്ല. അത് അവരുടെ ഇഷ്ടം ആണ്. ആ ഇഷ്ടത്തിന്റെ പുറത്ത് അവര്‍ വന്ന് തങ്ങളോട് പറഞ്ഞപ്പോള്‍, നമുക്ക് അതിനുളള ഒരു സംവിധാനം ഉണ്ട്. ഞങ്ങള്‍ക്കൊരു പ്രൊഡക്ഷന്‍ ഹൗസും അതിനുളള സംവിധാനങ്ങളും ഉണ്ട്. നമ്മുടെ സൗകര്യം ഉപയോഗിച്ച് അവര്‍ക്കൊരു സിനിമ ചെയ്ത് കൊടുക്കാന്‍ സാധിക്കുന്ന സമയമാണ്. അതുകൊണ്ടാണ് വിസ്മയയ്ക്ക് ഒരു സിനിമ കിട്ടിയത്.

നാളെ മോഹന്‍ലാലിന്റെ മകളാണ് എന്ന് പറഞ്ഞിട്ടൊരു സിനിമയൊന്നും കിട്ടില്ല. അത് പ്രൂവ് ചെയ്യണം. അവള്‍ക്ക് പറ്റുന്നൊരു കഥ കിട്ടിയപ്പോള്‍ ചെയ്താല്‍ നന്നാവുമെന്ന് തോന്നി. ജൂഡുമായി സംസാരിച്ചു, ചെയ്യാമെന്ന് പറഞ്ഞു. വിസ്മയ എക്‌സൈറ്റഡാണോ എന്ന് അറിയില്ല. കുടുംബം മുഴുവന്‍ സിനിമയുമായി ബന്ധപ്പെട്ട ആളുകളാണ്. തന്റെ ഫാദര്‍ ഇന്‍ ലോ, ഭാര്യയുടെ കുടുംബം ഒക്കെ സിനിമയുമായി ബന്ധപ്പെട്ടവരാണ്. എനിക്ക് അങ്ങനെ ഒരു എക്‌സൈറ്റ്‌മെന്റ് ഒന്നും ഇല്ല. നന്നായി ചെയ്താല്‍ അവര്‍ക്ക് കൊള്ളാം.

അല്ലെങ്കില്‍ ഞാന്‍ വളരെ അധികം ആഗ്രഹിക്കണം, എന്റെ മകന്‍ ഒരു വലിയ നടനായി മാറണം എന്നോ മകള്‍ വലിയ നടി ആകണം എന്നൊക്കെ. പക്ഷേ അങ്ങനെയൊന്നും താന്‍ ആഗ്രഹിച്ചിട്ടില്ല. എന്നെക്കുറിച്ച് തന്നെ അങ്ങനെ ആഗ്രഹിച്ചിട്ടില്ല. ഇത് നന്നായി അധ്വാനിക്കേണ്ട ഒരു ഏരിയ ആണ്, അത്ര ഈസിയല്ല. നമ്മള്‍ ചെയ്യുന്ന കാര്യം ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ട് അവരിലേക്ക് എത്തുക എന്നത് ഒരു വലിയ യാത്രയാണ്. അതിനകത്ത് ഒരു പ്രത്യേക ഭാഗ്യം വേണം. അവര്‍ വിജയിച്ചാല്‍ വളരെ അധികം സന്തോഷം. ഇനി വിജയിച്ചില്ലെങ്കില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ല, അത് അവരുടെ കപ് ഓഫ് ടീ അല്ലെന്നേ ഞാന്‍ വിചാരിക്കൂ, മോഹന്‍ലാല്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+