Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന്റെ പത്താം ക്ലാസിലെ മാര്‍ക്ക് എത്രയാണെന്നോ? കുട്ടികള്‍ ചോദിച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു...

മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ. ഇന്ന് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത് ബറോസ് തിയറ്റിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായം തന്നെയാണ് സിനിമയെക്കുറിച്ച് വരുന്നത്. ഇപ്പോൾ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ പരിപാടിക്കിടെ മോഹൻലാലിനോട് കുട്ടികൾ ചോദിച്ച ചോദ്യവും അതിന് ലാലേട്ടൻ പറഞ്ഞ ഉത്തരവുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

പത്താം ക്ലാസിൽ മോഹൻലാലിന് എത്ര മാർക്കാണ് കിട്ടിയത് എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായിട്ടാണ് തനിക്ക് ലഭിച്ച മാർക്കും സ്കൂൾ കാലത്തെ ഓർമകളും താരം കുട്ടികളോട് പറഞ്ഞത്. സ്കൂളിൽ ഉണ്ടായിരുന്ന ടീച്ചർമാർക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു താനെന്നാണ് താരം പറഞ്ഞത്. ആർക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്ത, ടീച്ചർമാരെ കളിയാക്കാത്ത കുട്ടികളെ അവർ ഇഷ്ടപ്പെടുമല്ലോ എന്നും മോഹൻലാൽ പറഞ്ഞു.

Mohan

പത്താം ക്ലാസിലെ കറക്റ്റ് മാർക്ക് തനിക്ക് ഓർമയില്ലെന്നും അന്ന് ജയിക്കാൻ വേണ്ടത് 310 മാർക്കായിരുന്നു, തനിക്ക് 360 മാർക്കുണ്ടായിരുന്നുവെന്നാണ് താരം പറഞ്ഞത്. ഇന്നത്തെ പോലെ പ്ലസ് ടു ഒന്നും ഇല്ലല്ലോ. പത്താം ക്ലാസ് കഴിഞ്ഞാൽ നേരെ പീഡി​ഗ്രി പഠിക്കാൻ കോളേജിലേക്കാണ് പോകുന്നത്. പാസാകാതെ കോളേജിൽ ചേരാൻ പറ്റില്ല, അദ്ദേഹം പറഞ്ഞു.

അന്ന് തന്നെ പഠിപ്പിച്ച അധ്യാപകരോടെല്ലാ സ്നേഹമാണെന്നും ചിലരൊക്കെ ലോകം വിട്ടുപോയി ചിവരെയൊക്കെ കാണാറുണ്ടെന്നും മോ​ഹൻലാൽ പറഞ്ഞു. " അവർക്കൊക്കെ പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാൻ അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു. അത് കൊണ്ട് അവർക്ക് എന്നോട് സ്നേഹമായിരുന്നു, മോ​ഹൻലാൽ പറഞ്ഞു. മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് മനോരമ നല്ല പാഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബറോസും ആയിരം കുട്ടികളും എന്ന പരിപാടിയിലാണ് മോഹൻലാൽ മനസ്സ് തുറന്നത്.

തിരുവനന്തപുരത്തെ മോഡൽ‌ സ്കൂളിലാണ് മോ​ഹൻലാലിന്റെ സ്കൂൾ വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാടങ്ങളിൽ അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിൽ‌ പഠിക്കുമ്പോഴായിരുന്നു മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്.
സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളായിരുന്ന മികച്ച നടനായി തിരഞ്ഞെടുക്കപ്പെടാറുള്ളത്. മോഹൻലാലിന്റെ ഉപരി പഠനം തിരുവനന്തപുരത്തെ എം ജി കോളേജിലായിരുന്നു. ബി കോം ആണ് പഠിച്ചത്. പ്രിയദർശൻ, മണിയൻ പിള്ള രാജു തുടങ്ങിയവരൊക്കെ അദ്ദേഹത്തിനൊപ്പം പഠിച്ചവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+