Get Updates
Get notified of breaking news, exclusive insights, and must-see stories!

പണംവാരിക്കൂട്ടിയത് മോഹൻലാൽ ചിത്രങ്ങളോ അതോ മമ്മൂട്ടിയുടേതോ? ഒപ്പണിം​ഗ് കളക്ഷനിൽ മുന്നിൽ ആരാണ്?

എമ്പുരാന്റെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ് മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ. ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണ്. കേരള ഓപ്പാണിം​ഗ് കളക്ഷൻ എമ്പുരാൻ റെക്കോർഡിട്ട് സ്വന്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ മോഹൻലാലിന്റെ തന്റെ ഒടിയനാണ് ആദ്യ ദിവസം ഏറ്റലും മികച്ച കളക്ഷൻ നേടിയി ചിത്രം. ഒടിയൻ ഒന്നാമത്തെ ദിവസം 7.22 കോടി രൂപയാണ് നേടിയത്.

എമ്പുരാനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. കേരള ഓപ്പണിംഗ് കളക്ഷൻ റെക്കോർഡുകൾ ചിത്രം തകർക്കുമെന്നാണ് പ്രതീക്ഷകൾ. നിലവിൽ മലയാളത്തിന്റെ ഏറ്റവും മികച്ച ആദ്യ ദിവസ കളക്ഷൻ ഒടിയന്റെ പേരിലാണ്. ഒടിയൻ ഒന്നാം ദിവസം 7.22 കോടി രൂപയാണ് നേടിയത്. ഈ റെക്കോർഡ് എമ്പുരാൻ കടത്തിവെട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളത്തിൽ ഏറ്റവും മികച്ച ഓപ്പണിം​ഗ് കളക്ഷൻ ലഭിച്ച ചിത്രങ്ങൾ നോക്കാം...

MOHN

ഒന്നാം സ്ഥാനം ഒടിയനാണ്യ 7.22 കോടിയാണ് ലഭിച്ചത്. രണ്ടാമതും മോഹൻലാൽ ചിത്രമാണ്, ലൂസിഫർ. 6.38 കോടിയാണ് ലൂസിഫറിന് ലഭിച്ചത്.
മൂന്നാമതും മോഹ​ൻലാൽ ചിത്രമാണ് മരക്കാർ, 6.35 കോടി രൂപയാണ് ലഭിച്ചത്. മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവത്തിന് 6.2 കോടിയാണ്. ടർബോ 6.15 കോടിയാണ് ലഭിച്ചത്. മലൈക്കോട്ടെ വാലിബന് 5. 85 കോടി രൂപയാണ്. ആടുജീവിതത്തിന് 5.83 കോടി, കിം​ഗ് ഓഫ് കൊത്തയ്ക്ക് 5.75 കോടി, കായകുളം കൊച്ചുണ്ണിക്ക് 5.22 കോടി രൂപ. മാമങ്കത്തിന് 5.21 കോടി രൂപയാണ് ആദ്യ ദിനം ലഭിച്ചത്.

എമ്പുരാൻ‌ എത്തുന്നതോടെ ഈ പട്ടികയിലെ ആദ്യം സ്ഥാനത്ത് എമ്പുരാൻ എത്തുമെന്നാണ് പ്രതീക്ഷ. മോഹൻലാൽ നായകനാവുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് പ്രതീക്ഷയ്ക്ക് കാരണം. മാർച്ച് 27 നാണ് ആ​ഗോള റിലീസായി എത്തുന്നത്. 2019 ലാണ് ലൂസിഫർ റിലീസ് ചെയ്യുന്നു.

ബ്ലോക്ബസ്റ്റർ‌ ചിത്രമായിരുന്നു ഇത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായാണ് എമ്പുരാൻ എത്തുന്നത്. മൂന്ന് ഭാ​ഗങ്ങളിലായി കഥ പറയുന്ന ഒരു സിനിമാ സീരിസാണ്. ഖുറേഷ് - അബ്രാം / സ്റ്റീഫൻ നെടുവമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെ മോഹൻ എത്തുന്നു. പ്രഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. മഞ്ജു വാര്യർ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്സ, സുരാജ്., ജെറോം ഫ്ലിൻ, സായ്കുമാർ, നന്ദു ക തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+