ഈസ്റ്റര്‍ ദിനത്തില്‍ മോഹന്‍ലാലിന് കാല്‍പ്പന്തുകളിയുടെ 'മിശിഹ'യുടെ സമ്മാനം; കൈയ്യൊപ്പ് ചാര്‍ത്തിയ ജേഴ്സി
ഏതൊരു ഫുട്ബോള്‍ പ്രേമിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് ഇതിഹാസ താരം ലയണല്‍ മെസിയെ ഒന്ന് അടുത്തു കാണാനും ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമൊക്കെ. അതിന് വലിപ്പച്ചെറുപ്പം ഒന്നുമില്ല. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഈ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിന്റെ കടുത്ത ആരാധകരാണ്. ഇപ്പോഴിതാ ഒരു ഫുട്ബോള്‍ ആരാധകനെ സംബന്ധിച്ച് ഹൃദയം നിലച്ചു പോകുന്ന സംഭവത്തിന് സാക്ഷ്യം വഹിച്ച കാര്യമാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ മോഹന്‍ലാലിന് അങ്ങ് അര്‍ജന്റീനയില്‍ നിന്ന് കാല്‍പ്പന്തുകളിയുടെ 'മിശിഹ'യുടെ കൈയ്യൊപ്പ് ചാര്‍ത്തിയ സമ്മാനം ലഭിച്ച വിവരം നടന് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലോക ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസി ഓട്ടോഗ്രാഫ് എഴുതിയ ജേഴ്സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചത്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകര്‍ക്കായി പങ്കുവെച്ചത്. മെസി ഓട്ടോഗ്രാഫ് എഴുതുന്ന വീഡിയോയും മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

'ഡിയര്‍ ലാലേട്ടന്' എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. മോഹന്‍ലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളറാണ് അര്‍ജന്റീനന്‍ താരമായ മെസി. സുഹൃത്തുക്കളായ ഡോ. രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് ഈ നിമിഷം മോഹന്‍ലാലിനായി സമ്മാനിച്ചത്. ഈ സമ്മാനം നല്‍കിയതിന് തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും മോഹന്‍ലാല്‍ നന്ദി അറിയിച്ചു. മെസി നല്കിയ പത്താം നമ്പര്‍ ജേഴ്സിയുമായി നില്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയും ചെയ്തു.
'ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുളളതാണ്. അവ എന്നെന്നും നിലനില്ക്കും. ഇന്ന് ആ നിമിഷങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്സി. അതാ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു.
Some moments in life feel too profound for words. They stay with you forever.
— Mohanlal (@Mohanlal) April 20, 2025
Today, I experienced one of those moments. As I gently unwrapped the gift, my heart skipped a beat—a jersey signed by the legend himself, Lionel Messi. And there it was… my name, written in his own… pic.twitter.com/V1HXjDjH89
കളിക്കളത്തിലെ മെസിയുടെ മികവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ എളിമയും സഹാനുഭൂതിയും വളരെക്കാലമായി ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയമായ ഈ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി അറിയിക്കുന്നു' - മോഹന്‍ലാല്‍ കുറിച്ചു.
സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം സിനിമയുടെ സെറ്റില്‍ എത്തിയാണ് ജേഴ്സി മോഹന്‍ലാലിന് കൈമാറിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം മോഹന്‍ലാലിനെ മാത്രമല്ല സത്യന് അന്തിക്കാടിനെ അടക്കം അത്ഭുതപ്പെടുത്തി.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും ആണ് മോഹന്‍ലാലിന്റെ ഇനി റിലീസാകാനുള്ള ചിത്രം. 25നാണ് ചിത്രം തിയററ്റിലെത്തുക.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications