Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ വിഗ് ഊരിയപ്പോൾ ആ നടൻ ഞെട്ടി'; വെളിപ്പെടുത്തി ബാബു നമ്പൂതിരി,'മമ്മൂട്ടി സദാസമയവും വിഗ്ഗിൽ'

കൊച്ചി: മോഹൻലാലിനെ എന്നും ഹീറോ ആയി കാണാനാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്ന് നടൻ ബാബു നമ്പൂതിരി. എന്നാൽ നിരവധി കഥാപാത്രങ്ങൾ ചെയ്ത മോഹൻലാലിൽ നിന്നും വീണ്ടും വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ തനിസ്വരൂപം ആളുകൾക്ക് മുന്നിൽ കാണിക്കുന്നതാണ് നല്ലതെന്നും അവർ രജനീകാന്തിനെ കണ്ട് പഠിക്കട്ടെയെന്നും മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ ബാബു നമ്പൂതിരി പറഞ്ഞു. വിഗ് അഴിച്ച മോഹൻലാലിനെ കണ്ട് ഒരു നടൻ ഞെട്ടിപ്പോയ കഥയും അഭിമുഖത്തിൽ ബാബു നമ്പൂതിരി പറഞ്ഞു. വായിക്കാം

'മോഹൻലാലിന് നല്ല ആകാരസൗഭവം ഉണ്ട്. നീളം, തടി,അയാളുടെ അഭിനയ മികവ്, നാലാള് വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിന് ഉണ്ടാകും. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല. കൂടെയുള്ള ആർട്ടിസ്റ്റുകൾ, നടിമാർ എന്നിവരൊക്കെ കൊണ്ടായിരിക്കും. ആറാം തമ്പുരാനാണ് ബെസ്റ്റ് ഉദാഹരണം. ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട് മോഹൻലാലിന്. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരു ആണ്. പിന്നെ മഞ്ജുവാര്യരുടെ അഭിനയവും. രണ്ടും കൂടെ യോജിച്ചപ്പോൾ ഭയങ്കര ക്ലിക്കായി ആ സിനിമ,ആ സിനിമയിലെ പാട്ടുകളും.

mohan-1

ഇത്രയും പടങ്ങൾ ചെയ്ത മോഹൻലാലിൽ നിന്ന് വീണ്ടും വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്. മനുഷ്യനല്ലേ. നമ്മൾ ഒരു കഥാപാത്രം ചെയ്യുമ്പോൾ നമ്മുടെ മാനറിസം ആ കഥാപാത്രത്തിൽ കുറേശെ കടന്ന് വരാം. പിന്നേം വെറെറ്റി വേണമെന്ന് പറഞ്ഞാൽ ബുദ്ധിമുട്ടായിരിക്കും. മോഹൻലാലിനെ ഹീറോ ആയി കാണാനാണ് ജനങ്ങൾക്കിഷ്ടം. ഫാസിൽ, സത്യൻ അന്തിക്കാട് പടങ്ങളിലൂടെ മറ്റ് റോളുകളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്.

മമ്മൂട്ടിയും മോഹൻലാലും എല്ലാ റോളും ചെയ്ത് കഴിഞ്ഞു. പുതിയ തലമുറയിലെ ആളുകൾക്ക് അഭിനയം അറിയാം. സിനിമയിലെ സ്ക്രിപ്റ്റിൽ കുടുംബ ബന്ധങ്ങൾ വരുന്നില്ല. ജനങ്ങൾക്ക് വേണ്ടത് അതല്ലെന്നാണ് അവർ പറയുന്നത്. ഇതൊരു സൈക്കിളാണ്. മാറിമാറി വരും. തമിഴിലൊക്കെ രജനീകാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമേ അദ്ദേഹം ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ലതാനും. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.

മമ്മൂട്ടിയും മോഹൻലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം. അതാണ് ചെയ്യേണ്ടതെന്നാണ് ഞാൻ പറയുന്നത്. കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും. മുടിയില്ലായ്മ കാണിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ധിഖ് മാത്രമാണ്.

മോഹൻലാൽ തന്റെ സ്വരൂപം ലാലു അലക്സിന് മുന്നിൽ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേ എന്ന് സ്വയം പറഞ്ഞ് വിഗ് മാറ്റിയത്രേ. കർത്താവേ എന്ന് പറഞ്ഞ് ഓടിയെന്ന് ലാലു എന്നോട് വർത്താനത്തിന് ഇടയിൽ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ.

താരങ്ങൾ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോൺഷ്യസ് ആണ്. നടൻമാർ രജനിയെ കണ്ട് പഠിക്കട്ടെ. കമൽഹാസൻ അടുത്തിടെ കേരളീയം പരിപാടിക്ക് വന്നപ്പോൾ പ്രായം തോന്നിക്കുന്ന രീതിയിലാണ് വന്നത്. അത്ര കോൺഷ്യസ് അല്ലെന്ന് തോന്നി', ബാബു നമ്പൂതിരി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+