Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതൊക്കെ ആ സമയത്ത് സംഭവിച്ച് പോയതാണ്..എനിക്കും എന്റേതായ പ്രശ്നങ്ങൾ ഉണ്ട്'; മോഹൻലാൽ

കൊച്ചി: ഇത്ര സിനിമയിൽ അഭിനയിക്കുമെന്നോ അതൊക്കെ വിജയിക്കുമെന്നോ വിചാരിച്ച് സിനിമയിൽ എത്തിയാളല്ല താനെന്ന് മോഹൻലാൽ.. ആദ്യത്തെ സിനിമയിൽ അഭിനയിച്ചത് മുതൽ ഇപ്പോൾ വരെ ഞാൻ സിനിമ ചെയ്ത് കൊണ്ടേയിരുന്നു. അതിന് വേണ്ടി ഭയങ്കരമായി സ്ട്രഗിൾ ചെയ്യേണ്ടി വന്നിട്ടില്ല. സിനിമകൾ വന്നുകൊണ്ടിരുന്നു, ഏറ്റവും നല്ല ആളുകളുമായി സിനിമ ചെയ്യാൻ സാധിച്ചു. വളരെ പോസിറ്റീവായി കാര്യങ്ങളെ സമീപിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും മോഹൻലാൽ പറഞ്ഞു. നേര് സിനിമയുടെ പ്രമോഷനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'വളരെ പോസിറ്റീവായ ആളുകളുടെ കൂടെയാണ് ഞാൻ ജോലി ചെയ്തത്. പ്രേംനസീർ, മധു, കൊട്ടാരക്കര അവിടം മുതലാണ് ഞാൻ അഭിനയിക്കുന്നത്.എസ് പി പിള്ള സാറിനൊപ്പം വരെ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാനൊരു സീസൺഡ് ആക്ടറായി മാറി. നടൻ എന്നതിനെക്കാളും പ്യൂരിഫൈ ചെയ്യുകയാണ്. ആ സമയത്ത് പോലും ഭയങ്കരമായ സ്നേഹത്തിലൂടെയാണ് കടന്ന് പോയത്.അതിലും വലിയ ട്രോമകൾ ഞാൻ കണ്ടിട്ടുണ്ട്. പെർഫോം ചെയ്യുന്ന ആലമൂലഡൻ ചേട്ടൻ എന്നെ രക്ഷിക്കണേയെന്ന് പറഞ്ഞ് എന്റെ മടിയിലേക്ക് മരിച്ച് വീഴുന്ന സംഭവം ഉണ്ടായിട്ടുണ്ട്.അതുപോലെ ഒരുപാട് സംഭവങ്ങൾ കണ്ടുകണ്ട് നമ്മൾ അതിലേക്ക് ആയി മാറുകയാണ്.

 mohan
lalnew-17027

നിയന്ത്രിക്കാൻ പറ്റാത്ത കാര്യങ്ങളെ ഓർത്ത് വ്യാകുലപ്പെടേണ്ട കാര്യമില്ല. ഒരാൾ നിങ്ങളെ ചീത്ത വിളിച്ചു, അത് വിട്ടാൽ പോരെ. അയാളെ വീണ്ടും ചീത്ത വിളിച്ച് വീണ്ടും കോംപ്ലിക്കേഷനിൽ പോകാൻ എനിക്ക് ഇഷ്ടമല്ല, സന്തോഷത്തോടെ ഇരിക്കാനാണ് എനിക്ക് ഇഷ്ടം. അതൊരു പ്രാക്ടീസായി. അതൊരു ഫ്ലോയിൽ പോയിക്കോട്ടെ.എന്ന് വെച്ച് എനിക്കും എന്റേതായ പ്രശ്നങ്ങൾ ഉണ്ട്. സിനിമയിൽ തന്നെ ജീവിക്കണമെന്ന് അന്നും ഇന്നും ഞാൻ ആലോചിച്ചിട്ടില്ല. ദൃശ്യം എന്ന സിനിമ ഉണ്ടാകുമെന്നോ വിജയിക്കുമെന്നോ ഞാൻ ആലോചിച്ചിട്ടില്ല. വിമർശനങ്ങളിൽ സങ്കടപെടാറില്ല. മുൻപത്തെ കാര്യങ്ങളെ കുറിച്ച് ഞാൻ ആലോചിക്കാറില്ല. അതിന്റെ ആവശ്യമില്ല', താരം പറഞ്ഞു.

'ഞാൻ സിനിമ ലോക്കേഷനിൽ വളരെ സീരിയസ് ആയി ഇടപെടുന്ന ആളല്ല. മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ പോയി അദ്ദേഹത്തോട് തമാശ പറയുമായിരുന്നു. അദ്ദേഹത്തിന് അത് ബുദ്ധിമുട്ടായിരുന്നു ആദ്യം. പിന്നീട് അദ്ദേഹം എന്നിലേക്ക് വന്നു.

പ്രേക്ഷകരോട് സ്നേഹമാണ്. എല്ലാ സിനിമയും ഒരുപോലെയായി കഴിഞ്ഞാൽ പ്രേക്ഷകർ തന്നെ ചോദിക്കും നിങ്ങൾക്ക് വേറെ പണിയില്ലേന്ന്. വ്യത്യസ്തമായ സിനിമകൾ തന്നെയാണ് വരാനിരിക്കുന്നത്. എന്നാൽ മുൻപത്തെ പോലെ വ്യത്യസ്തമായ കഥകൾ ഇപ്പോൾ വരുന്നില്ല. ഈ സമയത്ത് ഒരു ദേവാസുരം ശരിയാകില്ല. അതൊക്കെ ആ സമയത്ത് സംഭവിച്ച് പോയ സിനിമയാണ്', മോഹൻലാൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+